Mercury Transit in Capricorn 2024: ജ്യോതിഷമനുസരിച്ച് വാക്ക്, ബുദ്ധിശക്തി എന്നിവയുടെ കാരകനാണ് ബുധൻ. ജാതകർക്ക് നല്ല ആരോഗ്യവും സുഖസൗകര്യങ്ങളും നൽകുന്ന ഗ്രഹം. ജാതകത്തിൽ ബുധന്റെ സ്ഥാനം ജോലി, ബിസിനസ്സ്, രാഷ്ട്രീയം എന്നിവയിൽ മികച്ച വിജയം നൽകും. ഏതെങ്കിലും രാശിയിൽ ബുധനും വ്യാഴവും ഒരുമിച്ച് നിൽക്കുകയാണെങ്കിൽ ബിസിനസ്സ് അതിവേഗം പ്രവർത്തിക്കാൻ തുടങ്ങും. ഫെബ്രുവരി 1-ന് ഉച്ചയ്ക്ക് 2:08 ന് ബുധൻ മകര രാശിയിൽ സംക്രമിക്കും. ഈ സംക്രമം 12 രാശിക്കാരിലും വ്യത്യസ്തമായ സ്വാധീനം ചെലുത്തും. ഫെബ്രുവരി 1 മുതൽ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും. ആ ഭാഗ്യ രാശികളെ കുറിച്ച് നമുക്കിന്നറിയാം...
മേടം (Aries): മകരം രാശിയിലെ ബുധന്റെ സംക്രമണം മേടം രാശിക്കാർക്ക് വളരെയധികം ശുഭ ഫലങ്ങൾ നൽകും. ഇവർക്ക് പുതിയ ജോലിക്കുള്ള ഓഫർ ലഭിക്കും. വിദേശ ജോലിക്കുള്ള അവസരവും ഉണ്ടായേക്കാം. നിങ്ങളുടെ ബുദ്ധിയും കഴിവും ഉപയോഗിച്ച് മറ്റുള്ളവരെ സ്വാധീനിക്കാൻ നിങ്ങൾക്ക് കഴിയും. ജോലിസ്ഥലത്ത് നിങ്ങളുടെ എതിരാളികളുമായി കടുത്ത മത്സരം നടന്നേക്കാം. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മധുരമായി നിലനിൽക്കും.
മിഥുനം (Gemini): ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ഈ രാശിക്കാർക്ക് ഫെബ്രുവരി 1 ന് ശേഷമുള്ള സമയം മികച്ചതായിരിക്കും. ഓഹരി വിപണിയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഭാഗ്യം ലഭിക്കും. നിങ്ങളുടെ പ്രമോഷനും ഇൻക്രിമെന്റിനും വരും സമയങ്ങളിൽ നല്ല അവസരങ്ങൾ ഉണ്ടായേക്കാം. നിങ്ങൾക്ക് കണ്ണ് വേദനയോ ഏതെങ്കിലും തരത്തിലുള്ള അണുബാധയോ ഉണ്ടാകാം, അതിനാൽ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കുകയും പുറത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.
ചിങ്ങം (Leo): ബുധന്റെ സംക്രമത്തിനു ശേഷം ഈ രാശിക്കാർക്ക് അവർ ചെയ്യുന്ന ഏത് ജോലിയിലും വിജയം നേടാനുള്ള മികച്ച അവസരങ്ങളുണ്ടാകും. ജോലിസ്ഥലത്തെ മുതിർന്നവർ നിങ്ങളുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും പ്രശംസിക്കും. സ്ഥാനക്കയറ്റത്തോടെ നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തം ലഭിച്ചേക്കാം. നിങ്ങൾക്ക് കുടുംബത്തോടൊപ്പം ഏതെങ്കിലും തീർത്ഥാടന സ്ഥലത്തേക്ക് ഒരു യാത്ര പോകാൻ അവസരം ഉണ്ടാക്കും. ഈ സംക്രമണ കാലയളവിൽ നിങ്ങൾക്ക് നല്ല പണം സമ്പാദിക്കാൻ കഴിയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.