Budh Gochar 2023: ബുധൻറെ സംക്രമം വരുന്നു, ചില രാശിക്കാർക്ക് ഇതത്ര നല്ല സമയമല്ല

ഈ സമയത്ത് നിങ്ങൾ മിഥുന രാശിക്കാരുടെ ആരോഗ്യം ശ്രദ്ധിക്കണം. സംസാരത്തിൽ സംയമനം പാലിക്കുക,

Written by - Zee Malayalam News Desk | Last Updated : Feb 5, 2023, 03:59 PM IST
  • ചിങ്ങം രാശിക്കാർക്ക് ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി തർക്കം ഉണ്ടാകാം
  • ചില ജോലികളിൽ കാലതാമസം മൂലം അസ്വസ്ഥത അനുഭവപ്പെടും
  • ബുധ സംക്രമം വഴി നിങ്ങൾക്ക് ജോലിയിൽ കുറച്ച് കാലതാമസം നേരിട്ടേക്കാം
Budh Gochar 2023: ബുധൻറെ സംക്രമം വരുന്നു, ചില രാശിക്കാർക്ക് ഇതത്ര നല്ല സമയമല്ല

ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ 2023 ഫെബ്രുവരി 07-ന് മകരരാശിയിൽ സംക്രമിക്കാൻ പോകുന്നു. വേദ ജ്യോതിഷമനുസരിച്ച്, ബുധന്റെ സംക്രമണം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നു. ബുധ സംക്രമം ചില രാശിക്കാർക്ക് മോശം ഫലങ്ങളും, ചില രാശിക്കാർക്ക് നല്ല ഫലങ്ങളും നൽകുന്നു. ബുധ സംക്രമത്തിൽ ഏതൊക്കെ രാശിക്കാർ ശ്രദ്ധിക്കണം എന്ന് പരിശോധിക്കാം.

മിഥുനം

ഈ സമയത്ത് നിങ്ങൾ മിഥുന രാശിക്കാരുടെ ആരോഗ്യം ശ്രദ്ധിക്കണം. സംസാരത്തിൽ സംയമനം പാലിക്കുക, അല്ലാത്തപക്ഷം കുടുംബാംഗങ്ങളുമായി തർക്കമുണ്ടാകാം. ഈ സമയത്ത് നിങ്ങൾക്ക് മാനസിക സമ്മർദ്ദം നേരിടേണ്ടി വന്നേക്കാം. ആരെയും വിശ്വസിക്കരുത്. ദാമ്പത്യ ജീവിതത്തിൽ പിരിമുറുക്കം നേരിടേണ്ടി വന്നേക്കാം.

കർക്കിടകം

ചില ജോലികളിൽ കാലതാമസം മൂലം അസ്വസ്ഥത അനുഭവപ്പെടും. എന്നാൽ നിങ്ങൾ നിരന്തരം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഈ രാശിക്കാർ ജാഗ്രത പാലിക്കണം. നഷ്ടം പണം വഴിയാകാം. അത് കൊണ്ട് തന്നെ ആർക്കും കടം കൊടുക്കരുത്. വിവേകത്തോടെ ചിലവഴിക്കുക. തൊഴിൽ, ബിസിനസ് മേഖലകളിൽ മാറ്റമുണ്ടാകും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി തർക്കം ഉണ്ടാകാം. ആരോഗ്യം ഏറ്റവും ശ്രദ്ധിക്കേണ്ടതുണ്ട്. അലസത ഉപേക്ഷിച്ച് കൃത്യസമയത്ത് വ്യായാമം ചെയ്താൽ മനസ്സിൽ സന്തോഷം ഉണ്ടാകും. ഗവേഷണത്തിനോ മറ്റോ വിദേശത്ത് പോകാൻ താത്പര്യപ്പെടുന്നവർക്ക് അതിന് പറ്റിയ സമയം. വ്യവസായികൾക്ക് ലാഭം ഉണ്ടാവും.

മകരം

ബുധ സംക്രമം വഴി നിങ്ങൾക്ക് ജോലിയിൽ കുറച്ച് കാലതാമസം നേരിട്ടേക്കാം. സംസാരത്തിലെ പ്രശ്നങ്ങൾ ചിലപ്പോൾ വലിയ വഴക്കിലേക്ക് എത്താം. പങ്കാളിത്തത്തിൽ എന്തെങ്കിലും ചെയ്യാൻ പദ്ധതിയിടുന്നുവെങ്കിൽ അതിന് പറ്റിയ സമയം കൂടിയാണിത്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News