ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഹ്ലാദകരമായ ആഘോഷമാണെങ്കിലും ഇത്തവണ വൃശ്ചിക രാശിയിൽ ബുധൻ സംക്രമിക്കുന്നതിനാൽ ചില രാശിക്കാരിൽ മോശമായ രീതിയിൽ ബാധിക്കും. അതായത് ബുധൻ ശത്രു രാശിയിലായതിനാൽ ചില പ്രത്യേക രാശിക്കാർ ശ്രദ്ധിക്കണം. ഈ ആളുകൾക്ക് സാമ്പത്തിക നഷ്ടം കൂടാതെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും മറ്റ് മേഖലകളിൽ നഷ്ടവും നേരിടേണ്ടി വന്നേക്കാം.
ബുധൻ ജ്ഞാനം, യുക്തി, സംസാരം, ബിസിനസ്സ് എന്നിവയുടെ ഘടകമായി കണക്കാക്കപ്പെടുന്നു. ഇക്കാരണത്താൽ, ബുധൻ ശത്രു രാശിയിൽ പ്രവേശിക്കുന്നത് ഈ മേഖലകളെയെല്ലാം ബാധിക്കും. ദീപാവലിക്ക് മുമ്പ് ഏതൊക്കെ രാശിക്കാർ ശ്രദ്ധിക്കണം എന്ന് നമുക്ക് ഈ ലേഖനത്തിൽ പരിശോധിക്കാം.
ALSO READ: രാമ ഏകാദശി വ്രതം അനുഷ്ടിക്കൂ..! വിട്ടിൽ ഐശ്വര്യം നിറയും
മേടം: ദീപാവലിക്ക് മുമ്പുള്ള സമയം മേടരാശിക്ക് നല്ലതല്ല. ഈ രാശിയുടെ അധിപനായ ചൊവ്വയ്ക്ക് ബുധനുമായി നല്ല ബന്ധമില്ല. ഈ രാശിയുടെ എട്ടാം ഭാവത്തിൽ ബുധൻ സംക്രമിക്കും. ഈ രാശിയിലുള്ള ആളുകളുടെ ആരോഗ്യം മോശമാകാം അല്ലെങ്കിൽ ചില പഴയ രോഗങ്ങൾ തിരികെ വരാം. വാഹനമോടിക്കുമ്പോൾ ജാഗ്രത ആവശ്യമാണ്. കൂടാതെ, ഈ രാശിക്കാർ ജോലിയിലും ബിസിനസ്സിലും കൂടുതൽ ശ്രദ്ധ ചെലുത്തണം.
മിഥുനം: മിഥുനം രാശിയുടെ ആറാം ഭാവത്തിലേക്ക് ബുധൻ സംക്രമിക്കുന്നു. അങ്ങനെ ഈ ആളുകളുടെ കടബാധ്യത വർദ്ധിക്കുന്നു. ഇതിൽ നിന്ന് മോചനം ലഭിക്കാൻ സാധ്യതയില്ല. മിഥുന രാശിക്കാർക്ക് അസുഖം വരാം. ആരെങ്കിലും ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ ഇത് നല്ല സമയമല്ല.
മീനം: ഭാഗ്യം ഇപ്പോൾ ഈ ആളുകൾക്ക് അനുകൂലമല്ല. ഏത് ജോലിയും തടസ്സപ്പെടാം. ഈ സമയത്ത് മാനസികാവസ്ഥ അത്ര നല്ലതാകില്ല. ഇണയുടെ ആരോഗ്യം മോശമാകാം. ഈ സമയത്ത് കരിയറിലും ബിസിനസ്സിലും മാറ്റങ്ങളൊന്നും വരുത്തരുത്. കൂടാതെ പുതിയ നിക്ഷേപങ്ങൾ ഒന്നും നടത്തരുത്. ഇത്തരക്കാർക്കെതിരെ വ്യാജ ആരോപണങ്ങളും വന്നേക്കാം. മീനം രാശിക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങളും നേരിടാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.