Rahu Budh Yuti 2024: 18 വർഷത്തിന് ശേഷം രാഹു ബുധ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും പുത്തൻ ജോലിയും അപാര ധനവും!

Rahu Budh Yuti Effects: വേദ ജ്യോതിഷപ്രകാരം ബുധനും രാഹുവും കൂടിച്ചേരാൻ പോകുകയാണ്.  ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും ആകസ്മിക ധനലാഭം

Written by - Ajitha Kumari | Last Updated : Apr 2, 2024, 09:32 AM IST
  • വേദ ജ്യോതിഷപ്രകാരം ബുധനും രാഹുവും കൂടിച്ചേരാൻ പോകുകയാണ്
  • ഈ മാസം 9 ന് ബുധൻ രാശിമാറി മീന രാശിയിൽ പ്രവേശിക്കും
  • ഇവിടെ നേരത്തെ തന്നെ രാഹു ഉണ്ടായിരിക്കും
Rahu Budh Yuti 2024: 18 വർഷത്തിന് ശേഷം രാഹു ബുധ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും പുത്തൻ ജോലിയും അപാര ധനവും!

Mercury Rahu Conjunction: ജ്യോതിഷപ്രകാരം കടുത്ത വാക്കുകൾ, ദുഷ്ട കർമ്മങ്ങൾ, ത്വക്ക് രോഗങ്ങൾ, യാത്രകൾ എന്നിവയുടെ കാരകനായിട്ടാണ് രാഹുവിനെ കണക്കാക്കുന്നത്. അതുപോലെ ബുദ്ധി സംസാരം, ചാതുര്യം എന്നിവയുടെ കാരകനായിട്ടാണ് ബുധനെ കണക്കാക്കുന്നത്. അതായത് ഈ ഗ്രഹങ്ങളുടെ സഞ്ചാരത്തിൽ മാറ്റം വരുമ്പോൾ ഇതിലൊക്കെയും മാറ്റം വരും.

Add Zee News as a Preferred Source

ഈ മാസം 9 ന് ബുധൻ രാശിമാറി മീന രാശിയിൽ പ്രവേശിക്കും. ഇവിടെ നേരത്തെ തന്നെ രാഹു ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഈ രണ്ടു ഗ്രഹങ്ങളും മീനത്തിലെ കൂടിച്ചേരും അതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം മാറിമറിയും.  ഒപ്പം ധനസമ്പത്തിൽ വർധനവുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...

Also Read: 

കർക്കടകം (Cancer): ഈ രാശിക്കാർക്ക് രാഹു ബുധ സംഗമം വലിയ നേട്ടങ്ങൾ നൽകും.  കാരണം ഈ കൂടിച്ചേരൽ ഈ രാശിയുടെ നവമ ഭാവത്തിലാണ് നടക്കുന്നത്.  അതുകൊണ്ട് ഈ സമയം നിങ്ങളുടെ ഭാഗ്യം തെളിയും. ഒപ്പം മാതാപിതാക്കളോടൊപ്പം നിങ്ങളുടെ ബന്ധം മികച്ചതാകും. കുടുംബസുഖവും ഈ സമയം ലഭിക്കും.  വിദേശ യാത്രയ്ക്കും ഈ സമയം യോഗമുണ്ടാകും. ഈ രാശിയിലെ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായി വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും.

കുംഭം (Aquarius): രാഹു ബുധ സംഗമം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും.  കാരണം ഈ സംഗമം നിങ്ങളുടെ ജാതകത്തിലെ ധന ഭാവനത്തിലാണ് നടക്കാൻ പോകുന്നത്.  അതുകൊണ്ട് നിങ്ങൾക്ക് ഈ സമയം ആകസ്മിക ധനനേട്ടം ഉണ്ടായേക്കാം.  പുതിയ വാഹനം, വസ്തു എന്നിവ വാങ്ങാൻ യോഗം. ബിസിനസിൽ നല്ല നേട്ടങ്ങൾ ഉണ്ടാകാനുള്ള യോഗമുണ്ട് . വ്യക്തിത്വം തിളങ്ങും, നിങ്ങളുടെ പദ്ധതികൾ വിജയിക്കും.  സമൂഹത്തിൽ നിങ്ങൾക്ക് ആദരവും ബഹുമാനവും പദവിയും ലഭിക്കും. 

Also Read: 

ധനു (Sagittarius): രാഹു ബുധ സംയോഗം ധനു രാശിക്കാർക്ക് നല്ല ദിനങ്ങൾക്ക് തുടക്കമാകും. കാരണം ഈ സംയോഗം നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തിലാണ് രൂപപ്പെടാൻ പോകുന്നത്. ഇതിലൂടെ നിങ്ങൾക്ക് ഈ സമയം ഭൗതിക നേട്ടങ്ങൾ ലഭിക്കും. ജോലിയുള്ളവർക്ക് നിങ്ങൾ ചെയ്ത കഠിനപ്രയത്നത്തിന് ഫലം ലഭിക്കും. നിങ്ങളുടെ പദവിയിൽ ഉയർച്ചയുണ്ടാകും. ഒപ്പം ഈ സമയം നിങ്ങൾക്ക് പൈതൃക സ്വത്ത് ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News