Budh Gochar 2022: ജൂലൈ മാസത്തിൽ ബുധൻ മൂന്നു തവണ രാശി മാറും, ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി

Mercury Transit 2022 July: ബുധന്റെ രാശിമാറ്റം മേടം മുതൽ  മീനം വരെയുള്ള രാശിക്കാരെ ബാധിക്കും.  ബുധന്റെ കൃപയാൽ ഏത് രാശിക്കാർക്ക് പുരോഗതിയുണ്ടാകുമെന്ന് നമുക്ക് നോക്കാം. 

Written by - Ajitha Kumari | Last Updated : Jul 5, 2022, 06:43 AM IST
  • ബുധന്റെ രാശിമാറ്റം മേടം മുതൽ മീനം വരെയുള്ള രാശിക്കാരെ ബാധിക്കും
  • ജൂലൈ മാസത്തിൽ അഞ്ച് ഗ്രഹങ്ങളുടെ രാശിമാറ്റം നടക്കും
  • അതിൽ ബുധന്റെ രാശിമാറ്റം വളരെ പ്രധാനമാണ്
Budh Gochar 2022: ജൂലൈ മാസത്തിൽ ബുധൻ മൂന്നു തവണ രാശി മാറും, ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി

Budh Gochar in July 2022: ജ്യോതിഷ  ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ മാസത്തിൽ അഞ്ച് ഗ്രഹങ്ങളുടെ രാശിമാറ്റം നടക്കും. അതിൽ ബുധന്റെ രാശിമാറ്റം വളരെ പ്രധാനമായിട്ടാണ് കണക്കാക്കുന്നത്. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനെ വാണി, ബുദ്ധി, വ്യാപാരം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്.  അതുകൊണ്ടുതന്നെ ജാതകത്തിൽ ബുധൻ ശുഭ സ്ഥാനമാണെങ്കിൽ ആ വ്യക്തിക്ക് പിന്നെ ഒന്നും നോക്കേണ്ട പുരോഗതിയും വിജയവും വന്നു ചേർന്നോളും. ജൂലൈയിൽ ബുധൻ മൂന്നു തവണയാണ് രാശിമാറാൻ പോകുന്നത്.

Also Read: സൂര്യ സംക്രമണം: ജൂലൈ 16 മുതൽ തുടങ്ങും ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ!

ബുധന്റെ ഈ രാശിമാറ്റം മൊത്തം 12 രാശികളേയും ബാധിക്കും. അത് ചില രാശികളിൽ ശുഭഫലവും എന്നാൽ മറ്റു ചില രാശികളിൽ അശുഭ ഫലവും നൽകും. ഏതൊക്കെ രാശിക്കാർക്കാണ് ബുധന്റെ രാശി മാറ്റം കൊണ്ട് ഗുണം ഉണ്ടാകുക നമുക്ക് നോക്കാം. ബുധന്റെ ജൂലൈ മാസത്തിലെ ആദ്യ രാശി പരിവർത്തനം 2-ന് രാവിലെ 09:52-ന് നടന്നിരുന്നു. ഈ സമയം ബുധൻ മിഥുന രാശിയിലാണ്. ഇനി ഈ മാസത്തിലെ രണ്ടാമത്തെ രാശിമാറ്റം ജൂലൈ 17 നാണ് നടക്കാൻ പോകുന്നത്.  ഈ പരിവർത്തനം നടക്കുന്നത് 17 ന് പുലർച്ചെ 12.01 നാണ്.  ഈ സമയം ബുധൻ മിഥുനത്തിൽ നിന്നും കർക്കടക രാശിയിലേക്ക് പ്രവേശിക്കും. ശേഷം ജൂലൈ 31 നാണ് ബുധൻ രാശി മാറുന്നത്. ഈ സമയം ബുധൻ കർക്കടകത്തിൽ നിന്നും ചിങ്ങം രാശിയിലേക്ക്  പ്രവേശിക്കും.

Also Read: ഗൃഹപ്രവേശ സമയത്ത് വലതുകാല്‍ വയ്ക്കണമെങ്കില്‍ വീടിന് പുറത്തേയ്ക്ക് പോകുമ്പോഴോ?

ബുധന്റെ കൃപയുള്ള ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം..

ചിങ്ങം (Leo): ബുധന്റെ ഈ രാശിലാട്ടം ചിങ്ങം രാശിക്കാർക്ക് വളരെയധികം ഗുണമുണ്ടാക്കും. ഈ സമയം ഇവരുടെ വരുമാനം വർധിക്കും, ഒരു പുതിയ ജോലി ലഭിച്ചേക്കാം. ഒപ്പം പങ്കാളിയുടെ പൂർണ്ണ പിന്തുണയും ലഭിക്കും.

കന്നി (Virgo):  ബുധന്റെ രാശിമാറ്റം കന്നി രാശിക്കാരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ ദിനങ്ങൾ സമ്മാനിക്കും.  ഈ സമയം ഈ രാശിക്കാർക്ക്  ജോലിയിൽ സ്ഥാനക്കയറ്റം, പുതിയ ജോലിയുടെ ഓഫർ എന്നിവ ലഭിച്ചേക്കാം. കൂടാതെ ഈ സമയം വ്യാപാരികൾക്കും നേട്ടമുണ്ടാകും.

Also Read: പുരുഷധനം നൽകാതെ വിവാഹം നടക്കില്ല..! ബഹളം വച്ച് വധു, വീഡിയോ വൈറൽ

മകരം (Capricorn): മകരം രാശിക്കാർക്ക് വസ്തുവകകളുടെ ഡീലുകളിൽ ലാഭമുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റമുണ്ടാകാം. നിങ്ങളുടെ പ്രവർത്തന രീതിയെ പ്രശംസിക്കും.  ബഹുമാനവും ആദരവും ലഭിക്കും. 

(Disclaime: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News