Budh Nakshatra Gochar 2024: നവംബർ മാസം ആരംഭിച്ചത് ബുധൻ്റെ നക്ഷത്ര മാറ്റത്തോടെയാണ്. നവംബർ 1 ന് രാവിലെ ഗ്രഹങ്ങളുടെ രാജകുമാരൻ അനിഴം നക്ഷത്രത്തിൽ സംക്രമിച്ചു. ഈ രാശി മാറ്റം എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ നൽകും.
Also Read: മഹാദേവന്റെ കൃപയാൽ ഇവർ ആഗ്രഹിച്ചതെല്ലാം സഫലമാകും, നിങ്ങളും ഉണ്ടോ?
ജ്യോതിഷ പ്രകാരം ഒരു ഗ്രഹം അതിൻ്റെ നക്ഷത്രം മാറ്റുമ്പോൾ 12 രാശിക്കാരേയും ബാധിക്കും. അതിലൂടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. കരിയർ, ബിസിനസ്സ്, സംസാരം, യുക്തി, സൗഹൃദം തുടങ്ങിയവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. ബുധന്റെ നക്ഷത്ര മാറ്റം മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
കന്നി (Virgo): കന്നി രാശിക്കാർക്ക് ബുധൻ്റെ സംക്രമം ശുഭകരമായിരിക്കും. മാനസിക പിരിമുറുക്കം മാറും, ബിസിനസ്സിൽ ലാഭം, ആത്മവിശ്വാസം വർദ്ധിക്കും, ജോലിസ്ഥലത്ത് പ്രശംസ, സ്ഥാനക്കയറ്റം, ശമ്പളം വർധിക്കും, തൊഴിൽ അന്വേഷണങ്ങൾ പൂർത്തിയാകും. ദാമ്പത്യവും സാമൂഹികവുമായ മികച്ച ജീവിതം, ആരോഗ്യം നല്ലതായിരിക്കും.
Also Read: 2025 ൽ രാഹു കൃപയാൽ ഇവർ മിന്നിത്തിളങ്ങും, ലഭിക്കും ധനനേട്ടവും പദോന്നതിയും!
മിഥുനം (Gemini): ബുധൻ്റെ സ്വന്തം രാശിയായ മിഥുന രാശിക്കാർക്ക് ഈ നക്ഷത്ര സംക്രമണം ഗുണം ചെയ്യും. ഇവർക്ക് ജീവിതത്തിലെ വിഷമതകൾ നീങ്ങി സന്തോഷവും സമാധാനവും ലഭിക്കും, പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവയുടെ ആനുകൂല്യം, ബിസിനസ്സിലും നേട്ടങ്ങൾ, പ്രണയ ജീവിതവും വിവാഹ ജീവിതവും നല്ലതായിരിക്കും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം.
തുലാം (Libra): ഈ രാശിക്കാർക്കും ബുധൻ്റെ നക്ഷത്ര മാറ്റം അടിപൊളി നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയം സ്ഥാനമാനങ്ങളും ആദരവും വർദ്ധിക്കും, ബിസിനസ് വിപുലീകരിക്കും, വരുമാനം വർദ്ധിക്കും. ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നവർക്ക് അനുകൂലം, ആരോഗ്യം നന്നായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.