Budh Vakri: വരുന്ന 17 ദിവസം ഈ രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ ഒപ്പം ജോലിയിലും ബിസിനസിലും പുരോഗതി!

Budh Vakri 2023 in Singh: ബിസിനസിന്റെയും ബുദ്ധിശക്തിയുടെയും ദാതാവെന്നറിയപ്പെടുന്ന ബുധൻ വക്രഗതിയിൽ ചലിക്കാൻ തുടങ്ങി. ബുധന്റെ പ്രതിലോമ ചലനം ആളുകളുടെ ജോലി, ബിസിനസ്, സാമ്പത്തിക സ്ഥിതി, സംസാരം എന്നിവയിൽ വലിയ സ്വാധീനം ചെലുത്തും.

Written by - Ajitha Kumari | Last Updated : Aug 29, 2023, 08:36 PM IST
  • ബിസിനസിന്റെയും ബുദ്ധിശക്തിയുടെയും ദാതാവെന്നറിയപ്പെടുന്ന ബുധൻ വക്രഗതിയിൽ ചലിക്കാൻ തുടങ്ങി
  • ബുധൻ ഇപ്പോൾ ചിങ്ങം രാശിയിൽ വക്രഗതിയിൽ നീങ്ങുകയാണ്
  • ആഗസ്ത് 24 മുതൽ ബുധൻ പിന്നോക്കാവസ്ഥയിലാണ് ചലിക്കുന്നത്
Budh Vakri: വരുന്ന 17 ദിവസം ഈ രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ ഒപ്പം ജോലിയിലും ബിസിനസിലും പുരോഗതി!

Mercury Retrogade 2023 in Leo:  സമ്പത്തും ബിസിനസും ബുദ്ധി ശക്തിയും നൽകുന്ന ബുധൻ വരുന്ന 17 ദിവസത്തേക്ക് ഈ 3 രാശിക്കാരോട് വൻ കൃപ ചൊരിയും. ബുധൻ ഇപ്പോൾ ചിങ്ങം രാശിയിൽ വക്രഗതിയിൽ നീങ്ങുകയാണ്. ആഗസ്ത് 24 മുതൽ ബുധൻ പിന്നോക്കാവസ്ഥയിലാണ് ചലിക്കുന്നത്. ഇത്  സെപ്റ്റംബർ 15 വരെ തുടരും. ഈ സമയത്ത് ബുധൻ 3 രാശികളിലുള്ള  ആളുകൾക്ക് ധാരാളം ഗുണങ്ങൾ നൽകും. ഇക്കൂട്ടരുടെ ജീവിതത്തിൽ ഒരുപാട് സന്തോഷവും സമ്പത്തും പുരോഗതിയും കൈവരും. തൊഴിൽപരമായും ധനപരമായും വലിയ ആശ്വാസം അനുഭവപ്പെടും. വരുന്ന 17 ദിവസത്തേക്ക് മിന്നിത്തിളങ്ങുന്ന ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...

Also Read: ശനി കൃപയാൽ ഇന്നുമുതൽ ഈ രാശിക്കാരുടെ തലവര തെളിയും, ലഭിക്കും ധനനേട്ടവും പുരോഗതിയും!

ഇടവം (Taurus): ബുധന്റെ വക്രഗതി ഇടവം രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. നിങ്ങളുടെ ജാതകത്തിൽ സമ്പത്തിന്റെ സ്ഥാനത്താണ് ബുധൻ.  ഇത് ഈ 17 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പെട്ടെന്നുള്ള ധനലാഭം നൽകും. മുടങ്ങിക്കിടന്ന പണം നിങ്ങൾക്ക് ലഭിക്കും. കരിയറിൽ നിങ്ങൾ പുരോഗതി പ്രാപിക്കുകയും വളരെയധികം ബഹുമാനം നേടുകയും ചെയ്യും. വ്യവസായികൾക്ക് ധനനേട്ടം ഉണ്ടാകും. ജോലി മാറാൻ നല്ല സമയം.

കർക്കടകം (Cancer): വക്രി ബുധന്റെ സംക്രമണം കർക്കടക രാശിക്കാർക്ക് അനുകൂലമായിരിക്കും. നിങ്ങൾക്ക് ശാരീരിക സുഖം ലഭിക്കും. ആഡംബര ജീവിതം നയിക്കാൻ കഴിയും. പുതിയ വസ്തുവോ വാഹനമോ വാങ്ങാണ് യോഗം. വിലപിടിപ്പുള്ള എന്തെങ്കിലും വാങ്ങാനുള്ള പദ്ധതി യാഥാർത്ഥ്യമാകും.  ആത്മവിശ്വാസം വർദ്ധിക്കും. പുതിയ ജോലിയും തുടങ്ങും.

Also Read: Hanuman Favourite Zodiacs: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ഹനുമാന്റെ കൃപയാൽ നിങ്ങൾക്ക് ലഭിക്കും അഭീഷ്ടസിദ്ധി!

തുലാം (Libra): ബുധന്റെ വിപരീത ചലനം തുലാം രാശിക്കാർക്ക് വളരെ ശുഭകരവും ഫലദായകവുമായിരിക്കും. പ്രത്യേകിച്ച് ബിസിനസുകാർക്ക് വലിയ നേട്ടങ്ങൾ നൽകും.  ഒരു വലിയ ഓർഡർ ലഭിക്കാൻ കഴിയും. ബഹുമാനം നേടാൻ കഴിയും. നിക്ഷേപത്തിന് നല്ല സമയം. സന്താനങ്ങളുടെ ഭാഗത്തു നിന്നും സന്തോഷ വാർത്ത ലഭിക്കും. നിങ്ങളുടെ ഏത് വലിയ ആഗ്രഹവും നിറവേറ്റാൻ കഴിയും.  അത് നിങ്ങൾക്ക് സന്തോഷം നൽകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News