Growth in Career: നിങ്ങളുടെ ഓഫീസില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കൂ, ഉന്നതവിജയം വിരല്‍ തുമ്പില്‍

Growth in Career:  കരിയറില്‍ വിജയം ആരും ആഗ്രഹിക്കുന്ന ഒന്നാണ്. ജീവിതത്തിലെ സന്തോഷം  ഒരു പരിധിവരെ ഇതിനെ ആശ്രയിച്ചിരിയ്ക്കുന്നു.  ഇത്തരം വിഷമം പിടിച്ച ഘട്ടത്തില്‍ നിങ്ങള്‍ക്ക് സഹായകമാവുകയാണ് വാസ്തു ശാസ്ത്രം.  

Written by - Zee Malayalam News Desk | Last Updated : Jan 3, 2023, 05:57 PM IST
  • കരിയറില്‍ വിജയം ആരും ആഗ്രഹിക്കുന്ന ഒന്നാണ്. ജീവിതത്തിലെ സന്തോഷം ഒരു പരിധിവരെ ഇതിനെ ആശ്രയിച്ചിരിയ്ക്കുന്നു. ഇത്തരം വിഷമം പിടിച്ച ഘട്ടത്തില്‍ നിങ്ങള്‍ക്ക് സഹായകമാവുകയാണ് വാസ്തു ശാസ്ത്രം.
Growth in Career: നിങ്ങളുടെ ഓഫീസില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കൂ, ഉന്നതവിജയം വിരല്‍ തുമ്പില്‍

Growth in Career: തങ്ങളുടെ കരിയറില്‍ പുരോഗതി പ്രാപിക്കുന്നതിനും ഉന്നതങ്ങള്‍ കീഴടക്കുന്നതിനും ചിലര്‍ രാപകല്‍ അദ്ധ്വാനിക്കുന്നു. എന്നാല്‍, എത്ര  കഠിനാധ്വാനം ചെയ്തിട്ടും ചിലപ്പോള്‍ അവര്‍ ആഗ്രഹിച്ച ഫലം ലഭിക്കാതെ വരുന്ന സാഹചര്യം ആണ് ഉണ്ടാകാറ്. അതിന്‍റെ പരിണത ഫലമായി ഇവര്‍ വീണ്ടും വീണ്ടും തൊഴില്‍ രംഗത്ത് പരാജയം നേരിടേണ്ടി വരികയും ചെയ്യാറുണ്ട്.

Also Read:  Prosperity Tips: ഭാഗ്യം മാറിമറിയും, മാനസിക ശാരീരിക വേദനകളില്‍ നിന്ന് മുക്തി, ചൊവ്വാഴ്ച ഈ പൂജാവിധികള്‍ ചെയ്യാം

കരിയറില്‍ വിജയം ആരും ആഗ്രഹിക്കുന്ന ഒന്നാണ്. ജീവിതത്തിലെ സന്തോഷം  ഒരു പരിധിവരെ ഇതിനെ ആശ്രയിച്ചിരിയ്ക്കുന്നു.  ഇത്തരം വിഷമം പിടിച്ച ഘട്ടത്തില്‍ നിങ്ങള്‍ക്ക് സഹായകമാവുകയാണ് വാസ്തു ശാസ്ത്രം.  നിങ്ങളുടെ  ഓഫീസിൽ വാസ്തു സംബന്ധമായ ചില മാറ്റങ്ങൾ വരുത്തുന്നത് നിങ്ങളുടെ കരിയറിന് ഏറെ സഹായകമാവും. അതായത് ഈ മാറ്റങ്ങള്‍ നിങ്ങൾക്ക്, ജോലിയിൽ വിജയവും ജീവിതത്തില്‍ പുരോഗതിയും സമ്മാനിക്കും. 

Also Read:  Delhi Girl Dragging Case: ലൈംഗികാതിക്രമം നടന്നിട്ടില്ല, പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു, സംസ്കാരം ഇന്ന് 

കരിയറില്‍ പരാജയം നേരിടുന്നവര്‍ ചെയ്യേണ്ടത് വളരെ ചെറിയ കാര്യമാണ്. അതായത്, ചില സാധനങ്ങള്‍ നിങ്ങള്‍ നിങ്ങളുടെ ഓഫീസില്‍ സൂക്ഷിക്കുക അത്രമാത്രം. വാസ്തു  ശാസ്ത്ര പ്രകാരം ഓഫീസിൽ സൂക്ഷിക്കുന്നത് വളരെ ശുഭകരമെന്ന് കരുതുന്ന ചില സാധനങ്ങളെക്കുറിച്ച്‌ അറിയാം.

മുളച്ചെടി (Lucky Bamboo)

മുളച്ചെടി (ലക്കി ബാംബൂ   (Lucky Bamboo) വീട്ടിലും ഓഫീസിലും വളര്‍ത്തുന്നത് ശുഭകരമാണ്. വീട്ടിലോ ഓഫീസിലോ വളരെ നാളുകളായി എന്തെങ്കിലും പ്രധാനപ്പെട്ട ജോലികൾ  മുടങ്ങിക്കിടക്കുന്ന അവസരത്തിൽ ഇത്തരം  ഒരു ചെടി വളര്‍ത്തുന്നത് ഏറെ ശുഭകരമാണ്. നിങ്ങളുടെ ഓഫീസ് ടേബിളിൽ ഒരു മുളച്ചെടി (Lucky Bamboo) വയ്ക്കുന്നത് ഏറെ ഫലം നല്‍കും. വാസ്തു ശാസ്ത്രപ്രകാരം മുളച്ചെടി നിങ്ങളുടെ കരിയറില്‍ പുരോഗതി നല്‍കുകയും നിങ്ങളുടെ ഉള്ളിൽ പോസിറ്റിവിറ്റിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഓഫീസില്‍ മേശപ്പുറത്ത് മുളച്ചെടി വച്ചാൽ നെഗറ്റീവ് എനർജി ഇല്ലാതാകും. എന്നാൽ ഈ ചെടി വാങ്ങുന്നതിനുപകരം, നിങ്ങൾ ആർക്കെങ്കിലും സമ്മാനിച്ചാൽ, അത് ഇരട്ടി നേട്ടങ്ങൾ നൽകുമെന്ന് ഓർമ്മിക്കുക.

ക്രിസ്റ്റൽ ട്രീ (Crystal Tree)

കരിയറില്‍ പുരോഗതി നേടാന്‍ ക്രിസ്റ്റൽ ട്രീ  (Crystal Tree) സഹായകമാണ്. അതായത്, വാസ്തുശാസ്ത്ര പ്രകാരം, നിങ്ങൾക്ക് ഓഫീസിൽ വിജയവും പുരോഗതിയും  ലഭിക്കണമെങ്കിൽ, നിങ്ങളുടെ മേശപ്പുറത്ത് ഒരു ക്രിസ്റ്റൽ ട്രീ  (Crystal Tree) വയ്ക്കുക. ക്രിസ്റ്റൽ ട്രീ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാക്കാന്‍ ഇടയാക്കും. മാത്രമല്ല, പുരോഗതിയുടെ പുതിയ വഴികൾ തുറന്നു തരികയും ചെയ്യുന്നു. അതേസമയം, നിങ്ങൾ, നിങ്ങളുടെ രാശി അനുസരിച്ച് പ്രത്യേക ക്രിസ്റ്റൽ ട്രീ ഉണ്ടാക്കുകയാണ് എങ്കിൽ അത് കൂടുതൽ ഫലദായകമായിരിയ്ക്കും. 
 
ചിരിക്കുന്ന ബുദ്ധ പ്രതിമ (Laughing Buddha)

ചിരിക്കുന്ന ബുദ്ധ പ്രതിമ  (Laughing Buddha) നമുക്കറിയാം, എപ്പോഴും മനസ്സിൽ സന്തോഷവും പോസിറ്റിവിറ്റിയും നൽകുന്നു. അതുകൊണ്ട് തന്നെ വീട്ടിലും ഓഫീസിലും ഈ പ്രതിമ സൂക്ഷിക്കുന്നത് ഗുണം ചെയ്യും. ചിരിക്കുന്ന ബുദ്ധൻ വീട്ടിൽ സന്തോഷവും ഒപ്പം കരിയറിൽ വിജയവും നൽകുന്നു. ചിരിക്കുന്ന ബുദ്ധനെ എപ്പോഴും വീടിന്‍റെ പ്രധാന വാതിലിനു സമീപം  വയ്ക്കണം. അതേസമയം, ഓഫീസിലെ മേശപ്പുറത്ത് ലാഫിംഗ് ബുദ്ധ സൂക്ഷിക്കുന്നത് കരിയറിൽ  പുരോഗതി നൽകുന്നു.

 ആമ  (Tortoise)

ഏറെ കഠിനാധ്വാനം ചെയ്തിട്ടും നിങ്ങൾക്ക് കരിയറിൽ പുരോഗതി കൈവരിക്കാൻ സാധിക്കുന്നില്ല എങ്കിൽ ഈ ചെറിയ കാര്യം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ വലിയ് മാറ്റങ്ങള്‍ കൊണ്ടുവരും. അതായത്, നിങ്ങളുടെ ഓഫീസിലെ മേശപ്പുറത്ത് ഒരു ആമയെ സൂക്ഷിക്കുക. ആമയെ സൂക്ഷിക്കുന്നത് സമ്പത്ത്  വർദ്ധിപ്പിക്കുകയും ഓഫീസ് അന്തരീക്ഷം മികച്ചതാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ജീവിതത്തിൽ ഏറെ പുരോഗതി നല്‍കും.   

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News