മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണവുമായി യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് റഫീഖിനെയാണ് 43 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടിയത്. തന്റെ ശരീരത്തിനുള്ളില്‍ സ്വര്‍ണ്ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്‌സൂളുകളായി ഒളിപ്പിച്ച 744 ഗ്രാം സ്വര്‍ണമാണ് റഫീഖ് കടത്താന്‍ ശ്രമിച്ചത്.
Also Read: Crime: 'ആ പയ്യൻ മോശം വീഡിയോ അയച്ചു, അവൾ അത്തരക്കാരിയല്ല'; മർദ്ദനമേറ്റ യുവാവിനെതിരെ യുവതിയുടെ അമ്മ
റഫീഖ് റിയാദില്‍നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസിൽ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിവീണത്. ഇയാളിൽ നിന്നും കസ്റ്റംസ് പിടികൂടിയ 805 ഗ്രാം സ്വര്‍ണ്ണ മിശ്രിതത്തില്‍ നിന്നും സ്വര്‍ണപ്പണിക്കാരന്റെ സഹായത്തോടെ വേര്‍തിരിച്ചെടുത്തപ്പോഴാണ് 744 ഗ്രാം തങ്കം ലഭിച്ചത്. ഈ സ്വര്‍ണം കടത്തുന്നതിനായി കള്ളക്കടത്ത് സംഘം 70000 രൂപയാണ് വാഗ്ദാനം ചെയ്തതെന്ന് റഫീഖ് അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇയാളെ സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Also Read: Budhaditya Yoga 2023: ഈ 3 രാശിക്കാരുടെ സമയം തെളിയാൻ ഇനി 3 ദിവസം മാത്രം!
കരിപ്പൂർ വഴി സ്വര്‍ണം കടത്തുന്ന സംഭവങ്ങള്‍ ഇപ്പോള്‍ കൂടുന്നുണ്ട്. ഈ വര്ഷം തുടക്കം മുതൽ ആരംഭിച്ച പരിശോധനകളിൽ നിരവധി പേരാണ് പിടിയിലായിട്ടുള്ളത്. അതുകൊണ്ടുതന്നെ വിമാനത്താവളത്തിന്റെ അകത്തും പുറത്തും കസ്റ്റംസും പോലീസും കടുത്ത പരിശോധനകളാണ് നടത്തുന്നത്.
ട്രെയിനിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ
ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. 22 ഗ്രാം മെത്താംഫിറ്റമിനുമായിട്ടാണ് ഇവരെ പിടികൂടിയത്. തൃശൂര്‍ മണലൂര്‍ സ്വദേശികളായ രഞ്ജിത്ത് രാധാകൃഷ്ണന്‍, അല്‍കേഷ് അനില്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫും എക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലാകുന്നത്. മൂന്ന് മാസം മുമ്പ് ബെംഗളൂരുവിലേക്ക് ജോലിക്ക് പോയ ഇരുവരും നാട്ടിലേക്ക് അവധിക്ക് വരികയായിരുന്നു. വിഷു ആഘോഷത്തിന് സുഹൃത്തുക്കള്‍ക്ക് വില്‍ക്കാന്‍ ബെംഗളൂരുവില്‍ നിന്ന് എത്തിച്ചതാണ് മയക്കുമരുന്നെന്നാണ് ഇവര്‍ പോലീസിന് നൽകിയ മൊഴി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...