Deepavali 2021: ഈ രീതിയിൽ മനോഹരമായ രംഗോലി ഉണ്ടാക്കുക, ഐശ്വര്യം ഉണ്ടാകും

Diwali 2021: ദീപാവലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെങ്കിലും അവസാന നിമിഷം സംഭവിക്കുന്ന ഒരെണ്ണമാണ് അതാണ് രംഗോലി. ഏത് തരത്തിലുള്ള രംഗോലിയാണ് ഉണ്ടാക്കേണ്ടതെന്ന കാര്യത്തിൽ ഇപ്പോഴും ഒരു ആശയക്കുഴപ്പമുണ്ടാകും അല്ലെ.  എന്നാൽ ഇവിടെ നോക്കാം..   

Written by - Ajitha Kumari | Last Updated : Nov 4, 2021, 12:35 PM IST
  • അലങ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് രംഗോലി
  • ഹൈന്ദവ സംസ്കാരത്തിലും പാരമ്പര്യത്തിലും രംഗോലിക്ക് വളരെ പ്രധാന സ്ഥാനമുണ്ട്
  • ചിരാതുകളും മെഴുകുതിരികളും കൊണ്ട് വീടുകൾ അലങ്കരിക്കുന്നത് പഴയ പാരമ്പര്യമാണ്
Deepavali 2021: ഈ രീതിയിൽ മനോഹരമായ രംഗോലി ഉണ്ടാക്കുക, ഐശ്വര്യം ഉണ്ടാകും

Diwali 2021: പതിന്നാലു വർഷത്തെ വനവാസത്തിന് ശേഷം ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയ ദിനമാണ് ദീപാവലിയായി കണക്കാക്കുന്നത്. വീടുകളും ജോലിസ്ഥലങ്ങളും ദിയകളും മെഴുകുതിരികളും കൊണ്ട് അലങ്കരിക്കുന്നത് പഴയ ഒരു ആചാരമാണ്. ആഘോഷങ്ങളുടെയും സന്തോഷത്തിന്റെയും പ്രതീകമായ ദീപാവലിയോടനുബന്ധിച്ചുള്ള അലങ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് രംഗോലി. 

ഹിന്ദു പുരാണങ്ങളിൽ വിശേഷാവസരങ്ങളിലും ഉത്സവങ്ങളിലും വീടിന്റെ പ്രവേശന കവാടത്തിൽ രംഗോലി ഉണ്ടാക്കുന്നതിനെക്കുറിച്ച് പരാമർശമുണ്ട്, അതിനാൽ ഹിന്ദു സംസ്കാരത്തിലും പാരമ്പര്യത്തിലും രംഗോലിക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനവുമുണ്ട്. ദീപാവലി ദിനത്തിൽ ഉണ്ടാക്കാൻ വളരെ എളുപ്പമുള്ളതും അധികം സ്ഥലമെടുക്കാത്തതുമായ അത്തരം രംഗോലി ഡിസൈനുകളെക്കുറിച്ച് നമുക്കറിയാം... 

Also Read: Horoscope November 04: ദീപാവലി ദിനത്തിൽ തിരക്ക് നിറഞ്ഞതായിരിക്കും, ശുഭ വാർത്ത ലഭിക്കാൻ സാധ്യത 

 

1. ഇലകളുടെ ഗണപതി (Ganesha of leaves)

നിങ്ങളുടെ ഡ്രോയിംഗ് മികച്ചതാണെങ്കിൽ നിങ്ങൾ ഗണപതിയെ വരയ്ക്കുകയും അതിൽ പച്ച ഇലകൾ ചെറിയ കഷണങ്ങളായി മുറിച്ച് അവയിൽ വിതറുകയും ചെയ്യുക. ഒപ്പം കണ്ണുകൾ, മൂക്ക്, പൊക്കിൾ എന്നിവയിൽ വെള്ളയും മഞ്ഞയും പൂക്കൾ സൂക്ഷിക്കുക. ശേഷം വെളുത്ത പൊടി ഉപയോഗിച്ച് ഔട്ട്ലൈൻ വരയ്ക്കണം,  ഇതോടെ നിങ്ങളുടെ രംഗോലി തയ്യാർ. ഇനി നിങ്ങൾ ഇലകൾ കൊണ്ട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് പച്ച കളറിലുള്ള പൊടി ഉപയോഗിച്ചും അവിടെ ഫിൽ ചെയ്യാം.  

2. ഫ്ലവർ രംഗോലി (Flower Rangoli)

നിങ്ങൾക്ക് നിറം ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ നിങ്ങൾക്ക് പൂക്കളാലും രംഗോലി ഉണ്ടാക്കാം. പൂക്കളുടെ രംഗോലി പെട്ടെന്ന് ഉണ്ടാക്കാൻ കഴിയും. ജമന്തി പൂക്കളും വെള്ള, മഞ്ഞ നിറങ്ങളിലുള്ള പൂക്കളും കൂടാതെ റോസ് ഇലകൾ കൊണ്ടും മനോഹരമായ രംഗോലി ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ചോക്ക് ഡിസൈൻ വരച്ച് അതിൽ വർണ്ണാഭമായ പൂക്കൾ നിറയ്ക്കുക. നിങ്ങളുടെ രംഗോലി തയ്യാർ...

Also Read: Diwali 2021: ദീപാവലി ദിവസം ലക്ഷ്മിദേവിയെ പൂജിക്കും, എന്നാല്‍, മഹാവിഷ്ണുവിനെ പൂജിക്കാറില്ല, അറിയുമോ കാരണം

3. വൃത്താകൃതിയിലുള്ള രംഗോലി (Circular Rangoli)

രംഗോലിയിലെ വൃത്താകൃതിയിലുള്ള പാറ്റേൺ വളരെ ലളിതമാണ്. വൃത്താകൃതിയിലുള്ള രംഗോലി ഉണ്ടാക്കാൻ നിങ്ങൾക്ക് ഒരു വളയുടെ വലുപ്പത്തിലുള്ള വലുതും വൃത്താകൃതിയിലുള്ളതുമായ ഒരു വസ്തു ആവശ്യമാണ്. ഇനി വലിപ്പമുള്ള വൃത്താകൃതിയിലുള്ള വസ്തുവിനെ രാംഗോളിയുടെ നടുക്ക് വയ്ച്ച് വൃത്തം അടയാളപ്പെടുത്തുക.  ശേഷം വലിയ വൃത്തത്തിന്റെ വശത്ത് ചെറിയ വലിപ്പത്തിലുള്ള വൃത്തം ഉണ്ടാക്കുക. തുടർന്ന് ഈ സർക്കിളുകളെല്ലാം വ്യത്യസ്ത നിറങ്ങളിൽ നിറയ്ക്കുക. ഇതിനുശേഷം എല്ലാ സർക്കിളുകളുടെയും മധ്യത്തിൽ ഡോട്ട് പോലെ ചെറിത് ഉണ്ടാക്കുക. നിങ്ങളുടെ വർണ്ണാഭമായ രംഗോലി തയ്യാർ... 

 4. നാല് ചതുരാകൃതിയിലുള്ള രംഗോലി (Square Rangoli)

രംഗോലിയെ നാല് ചെറിയ ചതുരങ്ങളാക്കി വിഭജിച്ച് അതിൽ വ്യത്യസ്ത നിറങ്ങൾ കൊണ്ട് നിറയ്ക്കുക. ഇതിനുശേഷം ചെക്ക് പാറ്റേണുകൾ, പൂക്കളുടെ ദളങ്ങൾ, ഇലകൾ, ശാഖകൾ എന്നിവ പോലെയുള്ള സമാന ഡിസൈനുകൾ ചേർത്ത് രംഗോലി ഡിസൈനുകൾ ഉണ്ടാക്കുക. അതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള വ്യത്യസ്ത നിറങ്ങൾ ഉപയോഗിക്കുക. 

Also Read: November 2021 Money Horoscope: ഈ 4 രാശിക്കാർക്ക് നവംബർ മാസം ദോഷകരമായേക്കാം, ആർക്കൊക്കെ?

5. മണ്ഡല (Mandala)

ചോക്ക് പൊടി ഉപയോഗിച്ച് ഈ ലളിതമായ രംഗോലി ഉണ്ടാക്കാം. സർക്കിളുകൾ പൂരിപ്പിക്കുന്നതിന് geometric pattern ഉപയോഗിക്കുന്നു. ഈ ഡിസൈൻ ആകർഷകവും ലളിതവുമാണ്. ലഭ്യമായ സ്ഥലത്തിനനുസരിച്ച് മണ്ഡലത്തിന്റെ വലിപ്പം ചെറുതോ വലുതോ ആക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News