Venus Transit October 2021: സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അവസരമാണ് ദീപാവലി (Diwali) ). ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താൻ ആളുകൾ പലതരത്തിലുള്ള ശ്രമങ്ങൾ നടത്താറുണ്ട്.
ഇത്തവണത്തെ ദീപാവലി ചില ആളുകൾക്ക് വളരെ ഗംഭീരമായിരിക്കും. കാരണം ദീപാവലിക്ക് (Diwali 2021) മുമ്പുതന്നെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം അവരിൽ വർഷിക്കും. അതായത് 2021 നവംബർ 4 ന് മുമ്പ്, 2021 ഒക്ടോബർ 30 ന് ശുക്രൻ രാശി മാറി ധനു രാശിയിൽ (Venus entering in Sagittarius) പ്രവേശിക്കുന്നു. അതുകാരണം നവംബർ മാസത്തിൽ ചില രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ജ്യോതിഷ പ്രകാരം ശുക്രന്റെ ഈ രാശിമാറ്റം 5 രാശിക്കാർക്ക് വളരെ ശുഭകരമാണ്.
ഈ രാശിക്കാർ സമ്പന്നരാകും
മേടം (Aries): മേടം രാശിക്കാർക്ക് ജോലി-ബിസിനസ് എന്നിവയിൽ മികച്ച വിജയം ലഭിക്കും. വ്യവസായികൾക്ക് ഈ സമയം ധനലാഭമുണ്ടാകും. വലിയ വലിയ ഓർഡറുകൾ ലഭിക്കും. പണം എത്ര സമ്പാദിച്ചാലും അത് ചെലവഴിക്കുന്നത് ആലോചിച്ച് വേണം.
ഇടവം (Taurus): ഇടവം രാശിക്കാർക്ക് അവരുടെ കരിയറിൽ മഹത്തായ നേട്ടങ്ങൾ ലഭിക്കും. പ്രമോഷൻ-ഇൻക്രിമെന്റ് ലഭ്യമായേക്കാം. സീനിയേഴ്സ് നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും. എന്നിരുന്നാലും ഈ കാലയളവിൽ പരിക്കിന് സാധ്യതയുണ്ട്. പണത്തോടൊപ്പം സ്വത്തിലും ലാഭമുണ്ടാകും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ തൊഴിൽ രംഗത്ത് നേട്ടങ്ങൾ ലഭിക്കും. ഇൻക്രിമെന്റ് ലഭ്യമായേക്കാം. സ്ഥാനക്കയറ്റം ഉണ്ടാകാം. പ്രണയ ജീവിതം, ദാമ്പത്യ ജീവിതം എന്നിവ മികച്ചതായിരിക്കും. പങ്കാളിയും നിങ്ങളും തമ്മിലുള്ള സ്നേഹം വർദ്ധിക്കും.
കന്നി (Virgo): കന്നി രാശിക്കാർക്ക് ശുക്രന്റെ മാറ്റം തൊഴിലിനും കുടുംബജീവിതത്തിനും ഒരുപോലെ ഗുണകരമാകും. വീട് വാഹനം എന്നിവ വാങ്ങാം. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. വീട്ടിൽ സന്തോഷം ഉണ്ടാകും.
കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ശുക്രന്റെ കൃപ ലഭിക്കും. ഭാഗ്യം കൊണ്ട് ഈ രാശിക്കാരുടെ എല്ലാ ജോലികളും നടക്കും. നിക്ഷേപത്തിന് നല്ല സമയമാണ്. പ്രത്യേകിച്ച് ഭൂമിയിൽ നിക്ഷേപിക്കുന്നത് ഒരുപാട് നേട്ടങ്ങൾ നൽകും. മാതാപിതാക്കളുടെ പിന്തുണയോടെ ഒരു വലിയ ജോലി പൂർത്തിയാക്കും. ധനലാഭമുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...