Vastu Tips For Diwali 2021: പണം പോക്കറ്റിൽ നിൽക്കുന്നില്ലേ? ദീപാവലിക്ക് മുമ്പ് ഈ അശുഭകരമായ കാര്യങ്ങൾ വീട്ടിൽ നിന്ന് പുറന്തള്ളുക

Vastu Tips For Diwali 2021: സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിക്ക് വീട്ടിൽ അശുഭകരമായ കാര്യങ്ങൾ വയ്ക്കുന്നത് ഇഷ്ടമല്ല. അത്തരം വീട്ടകളിൽ ദേവി തങ്ങില്ലയെന്നാണ് വിശ്വാസം.  അതുകൊണ്ടുതന്നെ ഓർമ്മിക്കാതെ പോലും നിങ്ങൾ ഇത്തരം തെറ്റ് ചെയ്യരുത്.  

Written by - Ajitha Kumari | Last Updated : Oct 30, 2021, 07:14 AM IST
  • അശുഭകരമായ കാര്യങ്ങളിലൂടെ നെഗറ്റീവ് എനർജി പടരും
  • നെഗറ്റീവ് എനർജി മോശം പ്രഭാവം ചെലുത്തുന്നു
  • അശുഭകരമായ കാര്യങ്ങൾ കാരണം വീട്ടിൽ പണത്തിന്റെ അഭാവം ഉണ്ടാകാം
Vastu Tips For Diwali 2021:  പണം പോക്കറ്റിൽ നിൽക്കുന്നില്ലേ? ദീപാവലിക്ക് മുമ്പ് ഈ അശുഭകരമായ കാര്യങ്ങൾ വീട്ടിൽ നിന്ന് പുറന്തള്ളുക

Vastu Tips For Diwali 2021: ഇനി ദീപാവലി (Diwali 2021) വരാൻ കുറച്ച് സമയം മാത്രമേ ബാക്കിയുള്ളൂ. ഇത്തരമൊരു സാഹചര്യത്തിൽ ദീപാവലി ആഘോഷത്തിനുള്ള (Diwali Festival) ഒരുക്കങ്ങൾ എല്ലാവരും ആരംഭിച്ചിട്ടുണ്ട്. ദീപാവലിക്ക് മുമ്പ് ആളുകൾ അവരുടെ വീട് വൃത്തിയാക്കുന്നു. മിക്ക ആളുകളും ദീപാവലിക്ക് മുമ്പ് വീട് പെയിന്റ് ചെയ്യുന്നു. എന്നാൽ ദീപാവലിയുടെ ശുചീകരണത്തിൽ വീട്ടിൽ നിന്ന് ചില വസ്തുക്കൾ നീക്കം ചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് നിങ്ങൾക്കറിയാമോ. 

ഈ അശുഭകരമായ കാര്യങ്ങൾ (Inauspicious Things) വച്ചിട്ടുള്ള വീട്ടിൽ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി വസിക്കില്ല. മാത്രമല്ല ആ വീട്ടിൽ പണത്തിന് ക്ഷാമവും ദാരിദ്ര്യവുമുണ്ടാകും. ദീപാവലിക്ക് മുമ്പ് വീട്ടിൽ നിന്ന് നീക്കം ചെയ്യേണ്ട അശുഭകരമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

Also Read: Astrology: ഭർത്താവിനെ സ്വന്തം ചൂണ്ടുവിരലിൽ നിർത്തുന്നവരാണ് ഈ 4 രാശിക്കാർ

നിന്നുപോയ ക്ലോക്ക് വീട്ടിൽ നിന്നും നീക്കം ചെയ്യുക

വാസ്തു ശാസ്ത്ര പ്രകാരം നിന്നുപോയ ക്ലോക്ക് വീട്ടിൽ വയ്ക്കുന്നത് അശുഭകരമായി കണക്കാക്കുന്നു. പ്രവർത്തിക്കുന്ന ക്ലോക്ക് സന്തോഷത്തിന്റെയും പുരോഗതിയുടെയും പ്രതീകമാണ്. നിങ്ങളുടെ വീട്ടിൽ ഓടാത്തതോ അല്ലെങ്കിൽ പൊട്ടിയതോ ആയ ക്ലോക്ക് ഉണ്ടെങ്കിൽ, ദീപാവലിക്ക് മുമ്പ് അത് വീട്ടിൽ നിന്ന് നീക്കം ചെയ്യുക.

പൊട്ടിയ ഫർണിച്ചറുകൾ വീട്ടിൽ സൂക്ഷിക്കരുത്

വാസ്തു പ്രകാരം തകർന്ന ഫർണിച്ചറുകൾ വീട്ടിൽ സൂക്ഷിക്കുന്നത് അശുഭകരമാണ്. ഇത് വീടിനെ ദോഷകരമായി ബാധിക്കുന്നു. നിങ്ങളുടെ വീട്ടിൽ മേശയോ കസേരയോ കിടക്കയോ തകർന്നിട്ടുണ്ടെങ്കിൽ അത് വീട്ടിൽ നിന്ന് പുറന്തള്ളുക. ഇതുകൂടാതെ വീടിന്റെ ഫർണിച്ചറുകൾ എല്ലായ്പ്പോഴും നല്ല നിലയിലായിരിക്കണം.  

Also Read: Diwali 2021 Money Remedies: ദീപാവലിക്ക് ധനലാഭമുണ്ടാകാൻ ഈ നടപടികൾ ചെയ്യു, ലക്ഷ്മീദേവിയുടെ കൃപ ലഭിക്കും

പൊട്ടിയ പാത്രങ്ങൾ സൂക്ഷിക്കുന്നത് അശുഭകരമാണ്

പൊട്ടിയ പാത്രങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് വാസ്തു ശാസ്ത്ര പ്രകാരം വളരെ അശുഭകരമാണ്. ദീപാവലിക്ക് മുമ്പ് നിങ്ങളുടെ വീട്ടിൽ നിന്ന് പൊട്ടിയ പാത്രങ്ങൾ നീക്കം ചെയ്യുക. അല്ലെങ്കിൽ ലക്ഷ്മിദേവി കോപിക്കും.   

തകർന്ന വിഗ്രഹങ്ങൾ വീട്ടിൽ സൂക്ഷിക്കരുത്

വാസ്തു ശാസ്ത്ര പ്രകാരം പൊട്ടിയ വിഗ്രഹം വീട്ടിൽ വയ്ക്കരുത്. ദീപാവലിക്ക് മുമ്പ് നിങ്ങളുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഏതെങ്കിലും ദൈവത്തിന്റെ വിഗ്രഹം തകർന്നിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കണം. അങ്ങനെയെങ്കിൽ, അത് നീക്കം ചെയ്ത് പുതിയ വിഗ്രഹം വീട്ടിൽ സ്ഥാപിക്കുക. ഇത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലതായിരിക്കും.

Also Read: Astrology: ഈ 5 രാശിക്കാർ സത്യസന്ധരാണ്, സ്വപ്നത്തിൽ പോലും ഇവർ ആരെയും വഞ്ചിക്കില്ല

വീട്ടിൽ നിന്ന് പൊട്ടിയ ഗ്ലാസ് നീക്കം ചെയ്യുക

പൊട്ടിയ ഗ്ലാസ് വീട്ടിൽ സൂക്ഷിക്കുന്നതും വളരെ അശുഭകരമാണ്. നിങ്ങളുടെ വീട്ടിൽ നിന്നും പൊട്ടിയ ബൾബ്, പൊട്ടിയ മുഖക്കണ്ണാടി അല്ലെങ്കിൽ  മറ്റെന്തെങ്കിലും പൊട്ടിയ ഗ്ലാസ് വസ്തുക്കൾ ഉണ്ടെങ്കിൽ ഉടൻ അത് നീക്കം ചെയ്യുക. പൊട്ടിയ ഗ്ലാസ് വീടിനുള്ളിൽ നെഗറ്റീവ് ഊർജം കൊണ്ടുവരും. 

പൊട്ടിയ പഴയ ഷൂ, ചെരിപ്പുകൾ എന്നിവ വീട്ടിൽ സൂക്ഷിക്കരുത്

ഇത്തവണ ദീപാവലിയുടെ ശുചീകരണത്തിൽ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന കീറിയ ഷൂ, ചെരിപ്പുകൾ എന്നിവ പുറത്തെടുക്കുക. കീറിയ ചെരിപ്പുകളും ഷൂവും വീട്ടിൽ നെഗറ്റീവ് ഊർജം പരത്തും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News