Papmochani Ekadashi: വ്രതം അനുഷ്ഠിക്കൂ സർവ്വ പാപത്തിൽ നിന്നും മുക്തി നേടൂ

ഫാല്‍ഗുനമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയായ ആമലകീ ഏകാദശി കഴിഞ്ഞു വരുന്ന കൃഷ്ണ പക്ഷ ഏകാദശിയാണ് പാപമോചനി ഏകാദശി.   

Written by - Ajitha Kumari | Last Updated : Apr 7, 2021, 06:36 AM IST
  • ഇന്ന് പാപമോചനി ഏകാദശി
  • വ്രതാനുഷ്ഠാനം സർവ്വ പാപങ്ങൾ നശിപ്പിക്കുന്നതോടൊപ്പം ശത്രുനാശത്തിനും ഉത്തമം
  • ഏകാദശി ദിവസം പകലുറക്കം പാടില്ല.
Papmochani Ekadashi: വ്രതം അനുഷ്ഠിക്കൂ സർവ്വ പാപത്തിൽ നിന്നും മുക്തി നേടൂ

ഫാല്‍ഗുനമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയായ ആമലകീ ഏകാദശി കഴിഞ്ഞു വരുന്ന കൃഷ്ണ പക്ഷ ഏകാദശിയാണ് പാപമോചനി ഏകാദശി. 

ഈ ദിനം  (Ekadashi) വ്രതം എടുക്കുന്നത് സര്‍വ്വ പാപങ്ങള്‍ നശിപ്പിക്കുന്നതോടൊപ്പം ശത്രുനാശത്തിനും സമ്പദ്‌സമൃദ്ധിക്കും ഉത്തമമാണ്. വർഷത്തിൽ 24 ഏകാദശികളാണ് വരുന്നത് ചിലപ്പോൾ 25 ഉം ഉണ്ടാകും. 

ഏകാദശി വ്രതത്തിനോടനുബന്ധിച്ച് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ദിനങ്ങളാണ് ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍.  ഏകാദശി ദിവസം പകലുറക്കം പാടില്ല. 

Also Read: Pradosha Vrat 2021: ഈ ദിനം മഹാദേവനെ ഭജിക്കുന്നത് ഉത്തമം

മാത്രമല്ല അന്നേദിവസം അരി ആഹാരം കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. 

ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ച ശേഷമാണ് ആഹാരം കഴിക്കേണ്ടത്.  വ്രതം രാവിലെ അവസാനിപ്പിക്കണം. എന്നാല്‍ രാവിലെ വ്രതം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉച്ചയ്ക്കുശേഷമേ വ്രതം അവസാനിപ്പിക്കാവൂ. 

അതായത് ഉച്ചസമയത്ത് വ്രതം അവസാനിപ്പിക്കരുത് എന്നർത്ഥം. ഏകാദശിനാളില്‍ തുളസിയില കൊണ്ട് ഭഗവാനെ ഭക്തിപൂര്‍വ്വം അര്‍ച്ചനചെയ്യുന്നവരെ പാപം തീണ്ടുകയില്ലയെന്നാണ് വിശ്വാസം. 

Also Read: Rashi Parivartan: ഏപ്രിൽ 10 വരെ ശുക്രന്റെ രാശിമാറ്റം; ഈ നക്ഷത്രക്കാർ സൂക്ഷിക്കുക

കൂടാതെ പിതൃ-മാതൃ-ഭാര്യപക്ഷത്തുള്ള പത്ത് തലമുറയിലുള്ളവര്‍ ഏകാദശിവ്രതത്താല്‍ ശുദ്ധീകരിക്കപ്പെടുകയും ചെയ്യും എന്നും വിശ്വാസമുണ്ട്. രാത്രി ഉറക്കമൊഴിച്ച് ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് ഒരിയ്ക്കലും അന്തകനെ കാണേണ്ടിവരില്ലയെന്നും പറയപ്പെടുന്നു.  

ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിക്കാതിരിക്കുന്നത് ഉത്തമമാണ്. കാരണം ഈ സമയത്ത് മഹാവിഷ്ണുവിന്റെ സാമീപ്യം കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 

Trending News