Mahanavami 2023: നവരാത്രി ദിനങ്ങളിൽ ഈ കാര്യങ്ങൾ ചെയ്യരുത്..! ഐശ്വര്യം ഇല്ലാതാകും

Navratri 2023:  വ്രതാനുഷ്ഠാനം നടത്തുന്നവർ ആഡംബരപൂർണ്ണമായ ഒരു ജീവിതരീതിയും പിന്തുടരരുത്. 

Written by - Zee Malayalam News Desk | Last Updated : Oct 14, 2023, 04:39 PM IST
  • നവരാത്രി വ്രതാനുഷ്ഠാനത്തിന്റെയും പ്രാർത്ഥനയുടെയും വിശുദ്ധ ഉത്സവമായതിനാൽ ഈ അവസരത്തിൽ തറയിൽ ഉറങ്ങുന്നതാണ് നല്ലത്.
  • നവരാത്രി കാലത്ത് വീട്ടിൽ വഴക്കോ അക്രമമോ ഉണ്ടായാൽ ദേവന്മാർ കോപിക്കുമെന്ന് പറയപ്പെടുന്നു.
Mahanavami 2023: നവരാത്രി ദിനങ്ങളിൽ ഈ കാര്യങ്ങൾ ചെയ്യരുത്..! ഐശ്വര്യം ഇല്ലാതാകും

ഇന്ത്യയിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളിലൊന്നാണ് നവരാത്രി. ദുർഗ്ഗാദേവി മഹിഷാസുരനെതിരെ വിജയം നേടിയ ദിവസങ്ങളെ ബഹുമാനിക്കുന്നതിനായി ഒമ്പത് ദിവസത്തേക്ക് നിരവധി ആചാരങ്ങളും പൂജകളും വ്രതങ്ങളും അനുഷ്ഠിക്കുന്നു. ശരദ് നവരാത്രി അഥവാ ശാരദിയ നവരാത്രി മഴക്കാലത്തിന്റെ അവസാനത്തെയും ശൈത്യകാലത്തിന്റെ തുടക്കത്തെയും അടയാളപ്പെടുത്തുന്നു. അതായത്, ഇത് സീസണിന്റെ മാറ്റത്തെ സൂചിപ്പിക്കുന്നു.

നവരാത്രി കാലത്തെ വ്രതാനുഷ്ഠാനത്തിന് ഭക്തിപരമായ സ്വഭാവമുണ്ടെങ്കിലും അത് നമ്മുടെ ആരോഗ്യത്തിനും അത്യന്തം ഗുണകരമാണ്. വ്രതാനുഷ്ഠാനം നടത്തുന്നവർ ആഡംബരപൂർണ്ണമായ ഒരു ജീവിതരീതിയും പിന്തുടരരുത്. നവരാത്രി വ്രതാനുഷ്ഠാനത്തിന്റെയും പ്രാർത്ഥനയുടെയും വിശുദ്ധ ഉത്സവമായതിനാൽ ഈ അവസരത്തിൽ തറയിൽ ഉറങ്ങുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ എല്ലുകളും ബലപ്പെടുമെന്നും നടുവേദന പ്രശ്‌നങ്ങൾ കുറയുമെന്നും പറയപ്പെടുന്നു. വിശ്വാസമനുസരിച്ച്, ഉത്സവകാലത്ത് ദേവീദേവന്മാർ ഭക്തരുടെ ഭവനങ്ങളിൽ എത്തുന്നു.

ALSO READ: മഹാനവമി ദിനത്തിൽ ദേവിയെ ഈ രീതിയിൽ ആരാധിച്ചാൽ ഐശ്വര്യം വർദ്ധിക്കും

നവരാത്രി കാലത്ത് വീട്ടിൽ വഴക്കോ അക്രമമോ ഉണ്ടായാൽ ദേവന്മാർ കോപിക്കുമെന്ന് പറയപ്പെടുന്നു. ഒമ്പത് ദിവസം വ്രതാനുഷ്ഠാനം നടത്തി വിളക്ക് കൊളുത്തിയാണ് പലരും നവരാത്രി പൂജ നടത്തുന്നത്. അഖണ്ഡജ്യോതി കത്തിച്ചാൽ ആരെങ്കിലും വീട്ടിൽ ഇരിക്കണം. ഈ സാഹചര്യത്തിൽ വീട് ഒഴിഞ്ഞു കിടക്കാൻ പാടില്ല. നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിൽ നോൺ വെജിറ്റേറിയൻ ഭക്ഷണവും ഏതെങ്കിലും തരത്തിലുള്ള വിഭവസമൃദ്ധമായ ഭക്ഷണവും കഴിക്കരുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News