Zodiac Sign: നി​ഗൂഢ സ്വഭാവം; ഈ മൂന്ന് രാശിക്കാരെ മനസിലാക്കാൻ വളരെ പ്രയാസം

12 രാശികളെ കുറിച്ചാണ് ജ്യോതിഷത്തിൽ പറയുന്നത്. എല്ലാ രാശിചിഹ്നങ്ങൾക്കും അതിന്റേതായ പ്രത്യേകതയുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 20, 2023, 08:37 PM IST
  • കർക്കടക രാശിക്കാരെ മനസ്സിലാക്കുക അത്ര എളുപ്പമല്ല.
  • ഈ രാശിക്കാർ അവരുടെ സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇഷ്ടപ്പെടുന്നു.
  • മറ്റ് ആളുകളുമായി ഇടപഴകാൻ അവർ താൽപര്യപ്പെടുന്നില്ല.
Zodiac Sign: നി​ഗൂഢ സ്വഭാവം; ഈ മൂന്ന് രാശിക്കാരെ മനസിലാക്കാൻ വളരെ പ്രയാസം

ജാതകത്തിലെ ഗ്രഹങ്ങൾ അനുസരിച്ച് ഒരു വ്യക്തിയുടെ സ്വഭാവവും സവിശേഷതയും കണ്ടെത്താനാകും. ജ്യോതിഷ പ്രകാരം, ചില രാശിക്കാർ അവരുടെ ജീവിതത്തിൽ വളരെ നിഗൂഢരാണ്. ഇത്തരക്കാർ തങ്ങളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്നില്ല. അവരുടെ സ്വഭാവം വളരെ ശാന്തമായിരിക്കും. സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ താൽപര്യപ്പെടുന്നവരാണിവർ. കൂടുതൽ നിഗൂഢ സ്വഭാവമുള്ളതായി കരുതപ്പെടുന്ന ആ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

കർക്കടകം - കർക്കടക രാശിക്കാരെ മനസ്സിലാക്കുക അത്ര എളുപ്പമല്ല. ഈ രാശിക്കാർ അവരുടെ സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇഷ്ടപ്പെടുന്നു. മറ്റ് ആളുകളുമായി ഇടപഴകാൻ അവർ താൽപര്യപ്പെടുന്നില്ല. എന്നാൽ മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാൻ അവർ ഇഷ്ടപ്പെടുന്നു.

Also Read:  jupiter Retrograde: വ്യാഴം വക്ര​ഗതി; ഈ രാശിക്കാരെ കാത്തിരിക്കുന്നത് മഹത്തായ നേട്ടങ്ങൾ

കന്നി - കന്നി രാശിയിലെ ആളുകൾ വൈകാരിക സ്വഭാവമുള്ളവരായി കണക്കാക്കപ്പെടുന്നു. തമാശ പറയുന്ന ആളുകളാണിവർ. സൗഹൃദം നിലനിർത്താൻ എന്ത് ചെയ്യണമെന്ന് ഇക്കൂട്ടർക്കറിയാം. ഈ രാശിക്കാർ ഏത് ജോലിയും ചെയ്യുന്നതിനുമുമ്പ് വളരെയധികം ചിന്തിക്കുന്നു.

കുംഭം - കുംഭം രാശിക്കാർ അവരുടെ വികാരങ്ങൾ മറ്റുള്ളവരിൽ നിന്ന് മറച്ചുവയ്ക്കുന്നു. കുംഭം രാശിക്കാർ സ്വന്തം നിബന്ധനകളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇത്തരക്കാർ മിക്കപ്പോഴും അവരുടെ വാക്കുകൾ മറച്ചുവെക്കുന്നു. കുംഭം രാശിക്കാരെ നിസ്സാരമായി കാണരുത്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News