Shani Rahu Guru Effect: ശനി രാഹു ഗുരു കൃപയാൽ ഈ രാശിക്കാർക്ക് വരുന്ന 2 വർഷത്തേക്ക് ഭാഗ്യം തെളിയും ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Rashifal 2024: ശനി, രാഹു, വ്യാഴം എന്നിവ വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളാണ്. ഈ ഗ്രഹങ്ങൾ ശുഭകരമാണെങ്കിൽ ആ ആളുടെ ജീവിതം സന്തോഷവും സമ്പൽസമൃദ്ധിയും നിറഞ്ഞതാകും. 2024 മുതൽ 2025 വരെ ഈ മൂന്ന് ഗ്രഹങ്ങളും ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.

Written by - Ajitha Kumari | Last Updated : Dec 8, 2023, 09:16 AM IST
  • ശനി, രാഹു, വ്യാഴം എന്നിവ വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളാണ്
  • ഈ ഗ്രഹങ്ങൾ ശുഭകരമാണെങ്കിൽ ആ ആളുടെ ജീവിതം സന്തോഷവും സമ്പൽസമൃദ്ധിയും നിറഞ്ഞതാകും
  • 2024 മുതൽ 2025 വരെ ഈ മൂന്ന് ഗ്രഹങ്ങളും ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും
Shani Rahu Guru Effect: ശനി രാഹു ഗുരു കൃപയാൽ ഈ രാശിക്കാർക്ക് വരുന്ന 2 വർഷത്തേക്ക് ഭാഗ്യം തെളിയും ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Shani Rahu Guru Positive Effect: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് അതിന്റെ രാശി മാറ്റുന്നു. അത് എല്ലാ 12 രാശികളിലുമുള്ള ആളുകളെയും ബാധിക്കും. 2024 ൽ ചില രാശിക്കാർക്ക് ശനി, രാഹു, വ്യാഴം എന്നിവയുടെ സ്ഥാനം മികച്ചതായിരിക്കും. 2024 ൽ മാത്രമല്ല, 2025 വരെയും ഈ 3 ഭാഗ്യ രാശിക്കാർക്ക് അനുകൂല നേട്ടങ്ങൾ ഉണ്ടാകും. ഇവർക്ക് 2024, 2025 വർഷങ്ങളിൽ ധാരാളം സമ്പത്തും വിജയവും സന്തോഷവും ലഭിക്കും. 2024-25 വർഷം വരെ വ്യാഴം, ശനി, രാഹു എന്നിവ ഏതൊക്കെ രാശിക്കാരിൽ കൃപ ചൊരിയുമെന്നറിയാം.

Also Read: Lakshmi Devi Favourite Zodiacs: ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും ലക്ഷ്മീ കൃപ, ലഭിക്കും വൻ സമ്പൽസമൃദ്ധി!

ഈ രാശിക്കാരുടെ ഭാഗ്യം 2024-25 വർഷത്തിൽ തെളിയും

മേടം (Aries): ഈ മൂന്ന് ഗ്രഹങ്ങളുടെ ശുഭസ്ഥാനം മേടം രാശിക്കാർക്ക് ഏറെ ഗുണം നൽകും. 2024 ൽ വ്യാഴം മേട രാശിയിൽ നിന്ന് നീങ്ങുകയും ഇടവത്തിലെ പ്രവേശിക്കുകയും ചെയ്യും.  ഭാഗ്യം ഈ ആളുകളെ ഓരോ ഘട്ടത്തിലും പിന്തുണയ്ക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. വരുമാനം വർദ്ധിക്കും. ധനനേട്ടത്തിന് പുതിയ വഴികൾ സൃഷ്ടിക്കും. ബിസിനസ്സിൽ വലിയ ലാഭം ഉണ്ടാക്കും. വിദേശയാത്ര പോകാണ് യോഗം. എന്നിരുന്നാലും ഒളിഞ്ഞിരിക്കുന്ന ശത്രുക്കളെ സൂക്ഷിക്കുക.

ഇടവം (Taurus): 2025 ഓടെ ഇടവ രാശിക്കാർക്കും ധാരാളം നേട്ടങ്ങൾ ലഭിക്കും. ശനി കരിയറിൽ ഒന്നിനു പുറകെ ഒന്നായി വലിയ പുരോഗതി നൽകും. നിരവധി വലിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. അതും നിങ്ങൾ വിജയകരമായി പൂർത്തിയാക്കും. പുതിയ വരുമാന മാർഗങ്ങൾ തുറക്കും. പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. എല്ലാ മേഖലയിലും നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും. 

Also Read: പെൺകുട്ടികളെ കണ്ട് ഒന്ന് സ്റ്റൈൽ അടിച്ചതാ... കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്കും 2024, 2025 വർഷങ്ങളിൽ നേട്ടങ്ങൾ ലഭിക്കും. നിങ്ങൾക്ക് ബിസിനസ്സിൽ മികച്ച വിജയം നേടാൻ കഴിയും. ജോലിസ്ഥലത്ത് നിലനിന്നിരുന്ന പ്രശ്‌നങ്ങൾക്ക് ഇപ്പോൾ പരിഹാരമാകും. വരുമാനം വർദ്ധിക്കും. കടബാധ്യതയിൽ നിന്ന് മോചനം ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. മതപരമായ യാത്ര പോകാം. വിദേശയാത്രയ്ക്കും സാധ്യതയുണ്ട്. അവിവാഹിതർക്ക് വിവാഹാലോചന വന്നേക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News