Friday Lakshmi Puja: വെള്ളിയാഴ്ച ഇക്കാര്യങ്ങൾ ആചാര പ്രകാരം ചെയ്യൂ.. ലക്ഷ്മി ദേവിയുടെ കൃപയുണ്ടാകും

Maa Lakshmi Mantra: വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെ ദിനമാണ്. ഈ ദിവസം ലക്ഷ്മി ദേവിയെ ആരാധിക്കുന്നതും ഉപവാസം, ജപം എന്നിവ നടത്തുകയും ചെയ്യുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിന് നല്ലതാണ്. വെള്ളിയാഴ്ച ഏത് മന്ത്രം ചൊല്ലണം എന്താണ് ഗുണം അറിയാം... 

Written by - Ajitha Kumari | Last Updated : Jul 8, 2022, 06:25 AM IST
  • വെള്ളിയാഴ്ച ഇക്കാര്യങ്ങൾ ആചാരപ്രകാരം ചെയ്യൂ
  • വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെ ദിനമാണ്
Friday Lakshmi Puja: വെള്ളിയാഴ്ച ഇക്കാര്യങ്ങൾ ആചാര പ്രകാരം ചെയ്യൂ.. ലക്ഷ്മി ദേവിയുടെ കൃപയുണ്ടാകും

Benefits Lakshmi Mantra: ഹിന്ദുമതത്തിൽ സന്തോഷം, ഐശ്വര്യം, ധനം എന്നിവ ലഭിക്കാൻ ലക്ഷ്മി ദേവിയെ ആരാധിക്കണമെന്നാണ് പറയുന്നത്. വെള്ളിയാഴ്ച ലക്ഷ്മി ദേവിക്ക് പ്രിയപ്പെട്ട ദിനമാണ്. ഈ ദിവസം ലക്ഷ്മീദേവിയെ ആരാധിക്കുകയും മന്ത്രങ്ങൾ ജപിക്കുകയും ചെയ്താൽ ദേവി പ്രസാദിക്കും.  ഇത് മാത്രമല്ല ഈ ദിവസം ചില കാര്യങ്ങൾ ചെയ്യുന്നതിലൂടെ കോപിഷ്ഠയായിരിക്കുന്ന ലക്ഷ്മി ദേവിയും കൃപ ചൊരിയും.  

Also Read: സൂര്യന്റെ രാശിമാറ്റം ഇടവം രാശിക്കാർക്ക് നൽകും വൻ പുരോഗതി!

വെള്ളിയാഴ്ച ലക്ഷ്മീദേവിയുടെ വ്രതമനുഷ്ഠിക്കുന്നതിലൂടെ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടേണ്ടി വരില്ലെന്നാണ് വിശ്വാസം. ഇതോടൊപ്പം ആ വ്യക്തിയുടെ സമ്പത്തും വർദ്ധിക്കാൻ തുടങ്ങും. എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ ചൊല്ലേണ്ട ലക്ഷ്മി ദേവിയുടെ ചില മന്ത്രങ്ങളെക്കുറിച്ച് നമുക്ക് അറിയാം....

ലക്ഷ്മി ബീജ മന്ത്രം:

ഓം ഹ്രീം ശ്രീം കമലയേ പ്രസീദ പ്രസീദ ശ്രീം ശ്രീം ഓം മഹാലക്ഷ്മീ നമഃ ।

ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ പൂജ ചെയ്യുമ്പോൾ താമരപ്പൂവിന്റെ മാല  ഉപയോഗിച്ച് ബീജ മന്ത്രം ജപിക്കുന്നത് ഉത്തമം.

Also Read: ആഗസ്റ്റ്‌ 10 ന് ചൊവ്വ-രാഹു സംക്രമണം, ഈ 7 രാശിക്കാർക്ക് അടിപൊളി സമയം! 

ധനത്തിന്റെ പ്രശ്നം ഇല്ലാതാക്കാൻ ലക്ഷ്മി മന്ത്രം 

ഓം ഹ്രീം ശ്രീം ക്രീൻ ക്ലീം ശ്രീ ലക്ഷ്മീ മാം ഗൃഹയേ ധന് പുര്യേ, ധന് പൂര്യേ, ചിന്തായേം ദൂര്യേ-ദൂര്യേ സ്വാഹാ:.

സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താനും സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്നും കടങ്ങളിൽ നിന്നും മുക്തി നേടാനും ഈ മന്ത്രം ജപിക്കുന്നത് ഉത്തമം.

ശ്രീ ലക്ഷ്മി മഹാമന്ത്രം:

ഓം ശ്രീ ലക്കി മഹാലക്ഷ്മീ മഹാലക്ഷ്മീ ഏഹിയേഹി സർവ സൗഭാഗ്യം സ്വാഹാ ।

ജ്യോതിഷ പ്രകാരം ഈ മന്ത്രം ജപിക്കുന്നതിലൂടെ ഒരാൾക്ക് സമ്പത്തും ഐശ്വര്യവും ഭാഗ്യവും പ്രശസ്തിയും ലഭിക്കും എന്നാണ്. ഈ മന്ത്രത്തെ മഹാലക്ഷ്മി മന്ത്രം എന്നാണ്  അറിയപ്പെടുന്നത്. ഈമന്ത്രം വെള്ളിയാഴ്ചകളിൽ 108 തവണ ജപിക്കുക. ജപസമയത്ത് നല്ലെണ്ണ ഉപയോഗിച്ച് വിളക്ക് കത്തിക്കുന്നത് ഉത്തമം.

Also Read: മേഘ വിസ്ഫോടനം എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ.. വീഡിയോ വൈറൽ 

എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ 

ശ്രീം ഹ്രീം ക്ലീം ഐം കമലവാസിന്യീ സ്വാഹാ ।

ഈ മന്ത്രത്തെ ആഗ്രഹ പൂർത്തീകരണത്തിന്റെ മന്ത്രം എന്നാണ് പറയുന്നത്. ഈ മന്ത്രം ജപിക്കുകയും താമര അല്ലെങ്കിൽ പിങ്ക് നിറമുള്ള പുഷ്പങ്ങൾ ദേവിക്ക് സമർപ്പിക്കുകയും ചെയ്താൽ ആ വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്നുവെന്നാണ് വിശ്വാസം.

സുഖ സമൃദ്ധിക്കായുള്ള മന്ത്രം:

യാ രക്താംബുജ്വാസിനീ വിലാസിനി ചന്ദംശു തേജസ്വിനി ।
യാ രക്ത രുധിരംബ്ര ഹരിസഖി യാ ശ്രീ മനോലഹാദിനി.

യാ രത്നാകരമന്തനാത്പ്രഗതിതാ വിഷ്ണുസ്വയാ ഗേഹിനീ ।
സാ മാ പാതു മനോരമ ഭഗവതീ ലക്ഷ്മീശ പദ്മാവതി ।

ഈ മന്ത്രം ജപിക്കുമ്പോൾ ലക്ഷ്മി ദേവിക്ക് അത്തറോ സുഗന്ധദ്രവ്യങ്ങളോ സമർപ്പിച്ച ശേഷം ഈ മന്ത്രം ജപിക്കുക. ഇങ്ങനെ ചെയ്താൽ വീട്ടിൽ സന്തോഷവും ഐശ്വര്യവും കൈവരും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News