Shiva Puja: ധനക്ഷാമം അകറ്റും, ആഗ്രഹങ്ങള്‍ സഫലമാകും, തിങ്കളാഴ്ച മഹാദേവനെ ആരാധിക്കാം

Shiva Puja on Monday:  സാധാരണയായി തിങ്കളാഴ്ച, അവിവാഹിതരായ പെൺകുട്ടികൾ നല്ല വരനെ ആഗ്രഹിച്ചും വിവാഹിതരായ സ്ത്രീകൾ അഖണ്ഡ സൗഭാഗ്യം ആഗ്രഹിച്ചും വ്രതമനുഷ്ഠിക്കുന്നു. അതുകൂടാതെ തിങ്കളാഴ്ച ചെയ്യുന്ന ചില പ്രത്യേക പൂജാവിധികള്‍ നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ സഹായിക്കും

Written by - Zee Malayalam News Desk | Last Updated : Jul 3, 2023, 10:14 AM IST
  • ജീവിതത്തില്‍ പണവുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളാല്‍ വലയുകയാണ് എങ്കില്‍ തിങ്കളാഴ്ച ശിവനെ ആരാധിക്കുന്നതോടൊപ്പം ചില പ്രത്യേക നടപടികൾ സ്വീകരിക്കുന്നത് ഉത്തമമാണ്.
Shiva Puja: ധനക്ഷാമം അകറ്റും, ആഗ്രഹങ്ങള്‍ സഫലമാകും, തിങ്കളാഴ്ച മഹാദേവനെ ആരാധിക്കാം

Shiva Puja on Monday: ഹൈന്ദവ വിശ്വാസമനുസരിച്ച് തിങ്കളാഴ്ച ദിവസം ദൈവങ്ങളുടെ ദൈവമായ മഹാദേവന് സമർപ്പിച്ചിരിക്കുന്നു. തിങ്കളാഴ്ച ദിവസം മഹാദേവനെ ആരാധിക്കുന്നതിലൂടെ എല്ലാ ദുഃഖങ്ങളും നീക്കി സന്തോഷവും ഐശ്വര്യവും നൽകി ഭഗവാന്‍ ശിവന്‍ ഭക്തരെ അനുഗ്രഹിക്കുമെന്ന് പറയപ്പെടുന്നു.

Also Read:  Love Horoscope July 2023: ജൂലൈ മാസം നിങ്ങളുടെ പ്രണയജീവിതം എങ്ങിനെയായിരിയ്ക്കും?  

ജീവിതത്തില്‍ പണവുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളാല്‍ വലയുകയാണ് എങ്കില്‍  തിങ്കളാഴ്ച ശിവനെ ആരാധിക്കുന്നതോടൊപ്പം ചില പ്രത്യേക നടപടികൾ സ്വീകരിക്കണം. ഇതിലൂടെ എല്ലാ കഷ്ടതകളും മാറിക്കിട്ടും. സമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും മോചനം നേടാന്‍  തിങ്കളാഴ്ച ചെയ്യുന്ന പ്രത്യേക പൂജാവിധികള്‍ നിങ്ങളുടെ ജിവിതം മാറ്റി മറിയ്ക്കും. 

Also Read:  Shani Vakri 2023: ശനിയുടെ വക്രഗതി ഈ രാശിക്കാര്‍ക്ക് സൗഭാഗ്യം!! നവംബര്‍ 4 വരെ ബമ്പര്‍ നേട്ടം 

സാധാരണയായി തിങ്കളാഴ്ച, അവിവാഹിതരായ പെൺകുട്ടികൾ നല്ല വരനെ ആഗ്രഹിച്ചും വിവാഹിതരായ സ്ത്രീകൾ അഖണ്ഡ സൗഭാഗ്യം ആഗ്രഹിച്ചും വ്രതമനുഷ്ഠിക്കുന്നു. അതുകൂടാതെ തിങ്കളാഴ്ച ചെയ്യുന്ന ചില പ്രത്യേക പൂജാവിധികള്‍ നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ സഹായിക്കും

ശിവ പൂജാവേളയില്‍ സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ച് അറിയാം...  
 
ഏറെ പ്രയത്നിച്ചിട്ടും നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി മാറുന്നില്ല എങ്കില്‍ തിങ്കളാഴ്ച ശിവലിംഗത്തില്‍ വെള്ളം കലർത്തിയ പാൽ സമർപ്പിക്കുക. ഇതോടൊപ്പം ആരാധനയ്ക്ക് ശേഷം രുദ്രാക്ഷമാല ഉപയോഗിച്ച് 108 തവണ 'ഓം സോമേശ്വരായ നമഃ' ജപിക്കുക. ഈ പ്രതിവിധി സ്വീകരിക്കുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി നേടാമെന്ന് വിശ്വസിക്കപ്പെടുന്നു.

സാമ്പത്തിക പ്രതിസന്ധി ഒരു പക്ഷേ ജാതകദോഷം കൊണ്ടുമാവാം. ഒരു വ്യക്തിയുടെ ജാതകത്തിൽ ഗ്രഹദോഷമുണ്ടെങ്കിൽ അത് മാറാൻ, തിങ്കളാഴ്ച ശിവലിംഗത്തില്‍ പച്ച പാൽ സമർപ്പിക്കുക. ഈ പ്രതിവിധി 7 തിങ്കളാഴ്ചകൾ തുടർച്ചയായി ചെയ്യുക. ഇതോടെ നിങ്ങളുടെ ഗ്രഹദോഷങ്ങൾ നീങ്ങി ആഗ്രഹിച്ച ഫലം ലഭിക്കും.

ചിലരുടെ ജാതകത്തിലെ പിത്രദോഷവും ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി സുഷ്ടിക്കാറുണ്ട്. ഇതിനായി, കറുത്ത എള്ളും പച്ചരിയും കലർത്തി തിങ്കളാഴ്ച ദാനം  ചെയ്യുന്നത് ഉത്തമമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ജാതകത്തിൽ ഉള്ള പിത്രദോഷം കുറയുകയും ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.  

 തിങ്കളാഴ്ച വൈകുന്നേരം ശിവക്ഷേത്രത്തിൽ പോയി ശിവലിംഗത്തില്‍ ഗംഗാജലം സമർപ്പിക്കുക. ഒപ്പം 'ഓം നമഃ ശിവായ ജപിക്കുക. ഇപ്രകാരം ചെയ്യുന്നത് ശിവനെ പ്രീതിപ്പെടുത്തുകയും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയുകയും ചെയ്യുമെന്നാണ് വിശ്വാസം.

ജോലിയിലും ബിസിനസിലും പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഈ ഉപായം സ്വീകരിക്കാം. അതായത്, തിങ്കളാഴ്ച വൈകുന്നേരം ക്ഷേത്രത്തിൽ പോയി ശിവലിംഗത്തില്‍ തേൻ സമർപ്പിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ ജോലിയും ബിസിനസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാം അവസാനിക്കും.  

 ഭഗവാന്‍ ശിവന് ചുവപ്പ് അല്ലെങ്കിൽ മഞ്ഞ (ചന്ദന) തിലകം പുരട്ടുക. ചന്ദനത്തിന്‍റെ സ്വഭാവം തണുത്തതായാതിനാല്‍  ശിവന് ചന്ദന തിലകം പുരട്ടുന്നതിലൂടെ വീട്ടിൽ സമാധാനത്തിനും ഐശ്വര്യത്തിന് യാതൊരു കുറവും ഉണ്ടാകില്ലെന്നുമാണ് വിശ്വാസം.  

ശിവനെ ആരാധിക്കുമ്പോൾ അക്ഷത്, പുഷ്പം, നൈവേദ്യം എന്നിവ സമർപ്പിക്കണം. ഇപ്രകാരം ചെയ്യുന്നതിലൂടെ ശിവൻ പ്രസാദിക്കുകയും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാവുകയും ചെയ്യും

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee news ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News