Prosperity and Wealth: എന്നും പ്രഭാതത്തില്‍ ഈ 5 കാര്യങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ഭവനത്തില്‍ ലക്ഷ്മിദേവിയുടെ വാസം ഉറപ്പാക്കും

Prosperity and Wealth:  പൂജകളിലും ആരാധനകളിലും ലക്ഷ്മി ദേവിയെ പ്രത്യേകം അനുസ്മരിയ്ക്കുന്നു. ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ വെള്ളിയാഴ്ച്ചകളില്‍ പ്രത്യേക പൂജകള്‍ നടത്താറുണ്ട്.

Written by - Zee Malayalam News Desk | Last Updated : May 20, 2023, 07:06 PM IST
  • പ്രഭാതത്തില്‍ നടത്തുന്ന ചില പ്രത്യേക കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ലക്ഷ്മീദേവിയുടെ കടാക്ഷം ലഭിക്കാന്‍ ഇടയാക്കുമെന്നു പറയപ്പെടുന്നു
Prosperity and Wealth: എന്നും പ്രഭാതത്തില്‍ ഈ 5 കാര്യങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ഭവനത്തില്‍ ലക്ഷ്മിദേവിയുടെ വാസം ഉറപ്പാക്കും

Prosperity and Wealth Tips: ഹൈന്ദവ വിശ്വാസത്തില്‍ ലക്ഷ്മിദേവിയെ സമ്പത്തിന്‍റെ അല്ലെങ്കില്‍ ഐശ്വര്യത്തിന്‍റെ ദേവത എന്നാണ്  വിശേഷിപ്പിക്കുന്നത്. ലക്ഷ്മിദേവിയുടെ  കൃപയുണ്ടെങ്കിൽ മാത്രമേ ഒരാൾക്ക്  ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും ഉണ്ടാകുകയുള്ളൂ. ലക്ഷ്മിദേവിയുടെ കൃപ ലഭിക്കാൻ ഓരോ വ്യക്തിയും ആഗ്രഹിക്കുന്നതിന്‍റെ കാരണവും  ഇതാണ്.

Also Read:  Venus Transit 2023: 10 ദിവസത്തിന് ശേഷം ഈ ആളുകള്‍ക്ക് നല്ലകാലം, ചുറ്റും സന്തോഷം, ഒപ്പം അളവറ്റ സമ്പത്ത് 

പൂജകളിലും ആരാധനകളിലും ലക്ഷ്മി ദേവിയെ പ്രത്യേകം അനുസ്മരിയ്ക്കുന്നു. ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ വെള്ളിയാഴ്ച്ചകളില്‍ പ്രത്യേക പൂജകള്‍ നടത്താറുണ്ട്. എന്നാല്‍,  പ്രഭാതത്തില്‍ നടത്തുന്ന  ചില പ്രത്യേക കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍  ലക്ഷ്മീദേവിയുടെ കടാക്ഷം ലഭിക്കാന്‍  ഇടയാക്കുമെന്നു പറയപ്പെടുന്നു. ലക്ഷ്മീദേവിയുടെ കൃപ ലഭിക്കാന്‍ ഉതകുന്ന ചില കാര്യങ്ങളെക്കുറിച്ച് അറിയാം... 

വീട്ടിൽ ഒരു തുളസി ചെടി നട്ട് പരിപാലിക്കണം  

ലക്ഷ്മീദേവിയും തുളസി ചെടിയും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളത്.  അതിനാല്‍, വീട്ടിൽ തുളസി ചെടി നിർബന്ധമായും നടണം. കൂടാതെ,, ദിവസവും രാവിലെ കുളി കഴിഞ്ഞ് തുളസി ചെടിയ്ക്ക് വെള്ളം നൽകണം. രാവിലെ തുളസിയ്ക്ക് വെള്ളം  നല്‍കുന്നതിലൂടെ വീട്ടിൽ സുഖവും സമൃദ്ധിയും  സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.

സൂര്യദേവന് ജലം അര്‍പ്പിക്കുക 

ദിവസവും രാവിലെ കുളി കഴിഞ്ഞ്  ഒരു ചെറിയ ചെമ്പുകുടത്തില്‍  വെള്ളമെടുത്ത് അതില്‍ സിന്ദൂരവും റോസപ്പൂവിന്‍റെ ഇതളുകളും ഇട്ട്  സൂര്യഭഗവാന് അര്‍പ്പിക്കണം. ഇപ്രകാരം  ചെയ്യുന്നതിലൂടെ സൂര്യദേവനോടൊപ്പം ലക്ഷ്മി മാതാവിന്‍റെ അനുഗ്രഹവും ലഭിക്കും.   

വീടിന്‍റെ പ്രധാന വാതില്‍ക്കൽ വിളക്ക് വയ്ക്കുക

രാവിലെ വീട് വൃത്തിയാക്കിയ ശേഷം വീടിന്‍റെ പ്രധാന വാതിലിൽ നെയ്യ് വിളക്ക് തെളിയിക്കണം.  ഇപ്രകാരം ചെയ്യുന്നതിലൂടെ  എല്ലാ ദേവതകളേയും പ്രീതിപ്പെടുത്താം. അതിലൂടെ ഒരാൾക്ക് എല്ലാ പ്രശ്നങ്ങളില്‍നിന്നും മോചനം ലഭിക്കും. 

പൂജയ്ക്ക് ശേഷം തിലകം ചാര്‍ത്തുക  

ദിവസവും രാവിലെ പൂജയ്ക്കുശേഷം തിലകം / ചന്ദനക്കുറി ചാര്‍ത്തുക. മതഗ്രന്ഥങ്ങളിൽ ഇത് ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇപ്രകാരം ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവി പ്രസാദിക്കുകയും ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകുകയും ചെയ്യുമെന്നാണ് വിശ്വാസം.

ഉപ്പ് ചേര്‍ത്ത വെള്ളം കൊണ്ട്  തറ തുടയ്ക്കുക. 

വീടിന്‍റെ വാസ്തുദോഷം മാറാൻ രാവിലെ വെള്ളത്തിൽ ഉപ്പ്  കലര്‍ത്തി ആ  വെള്ളം കൊണ്ട് തറ തുടയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മി  ദേവിയുടെ അനുഗ്രഹം ഭവനത്തില്‍ നിലനിൽക്കുമെന്നാണ് വിശ്വാസം.  

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News