Guru In Revati Nakshatra: ജാതകത്തിൽ വ്യാഴം അനുകൂല സ്ഥാനത്ത് നിൽക്കുന്ന ആളുകൾ വളരെ സുന്ദരന്മാരും ആകർഷകരുമായിരിക്കും. അവർക്ക് ഉന്നത വിദ്യാഭ്യാസവും ഉണ്ടാകും. വേദ ജ്യോതിഷം അനുസരിച്ച് മറ്റ് ഗ്രഹങ്ങളെപ്പോലെ ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴവും കാലാകാലങ്ങളിൽ രാശിയും നക്ഷത്രവും മാറും. വ്യാഴം രേവതി നക്ഷത്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതിന്റെ അധിപൻ ബുധനാണ്. ഇത് ബുദ്ധിശക്തി, യുക്തിശക്തി മുതലായവയുടെ ഘടകമായി കണക്കാക്കപ്പെടുന്നു.
മേടം (Aries): വ്യാഴത്തിന്റെ ഈ നക്ഷത്ര മാറ്റം മേടം രാശിക്കാർക്ക് ശുഭവാർത്തകൾ നൽകും. എല്ലാ പ്രവർത്തനങ്ങളിലും ഇവർക്ക് വിജയം ലഭിക്കും. ദീർഘകാലമായി തൊഴിൽ രഹിതരായി പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അവരുടെ സ്വപ്നം സഫലമാകും, ആഗ്രഹിച്ച ജോലി ലഭിക്കും. ഈ സമയത്ത് സാമ്പത്തിക വശം ശക്തമായി നിലനിൽക്കും. വിദേശത്തേക്ക് പോകാനുള്ള സാധ്യതയും ഉണ്ടാകും.
മിഥുനം (Gemini): രേവതി നക്ഷത്രത്തിലേക്കുള്ള വ്യാഴത്തിന്റെ പ്രവേശനം മിഥുന രാശിക്കാർക്ക് വിശേഷാൽ ഗുണം ചെയ്യും. ഈ സമയത്ത് ബഹുമാനം വർദ്ധിക്കും. നിങ്ങൾക്ക് വാഹനങ്ങളും വസ്തുവകകളും വാങ്ങാൻ കഴിയും. ധനലാഭം മൂലം സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.
Also Read: Viral Video: ഹെൽമറ്റിനുള്ളിൽ പതുങ്ങിയിരിക്കുന്ന അപകടകാരിയായ പാമ്പ്..! വീഡിയോ വൈറൽ
ഇടവം (Taurus): വ്യാഴത്തിന്റെ ഈ നക്ഷത്ര മാറ്റം ഇടവ രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. പെട്ടെന്നുള്ള ധനലാഭം ഉണ്ടാകും, ഷെയർ മാർക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ നിന്ന് ഗണ്യമായ ലാഭം നേടാൻ കഴിയും. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അതും വീണ്ടെടുക്കാം. പഴയ നിക്ഷേപങ്ങളും ഗുണം ചെയ്യും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...