Gajakesari Yoga: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം രാശിചക്രം മാറാറുണ്ട്. ഇത്തരത്തിൽ ഏതെങ്കിലും ഗ്രഹവുമായി മറ്റ് ചില ഗ്രഹങ്ങളുടെ സംയോജനം ഉണ്ടാകും. അതിലൂടെ വിവിധ തരത്തിലുള്ള ശുഭ അശുഭ യോഗങ്ങൾ രൂപപ്പെടും.
രണ്ടര ദിവസം കൂടുമ്പോൾ രാശി മാറുന്ന ഒരേയൊരു ഗ്രഹമാണ് ചന്ദ്രൻ. ഇപ്പോഴിതാ ദീപാവലിക്ക് മുൻപ് അതായത് ഒക്ടോബർ 19 ന് ചന്ദ്രൻ ഇടവത്തിൽ പ്രവേശിക്കും. ഇവിടെ വ്യാഴം നേരത്തെ തന്നെയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ചന്ദ്രനും വ്യാഴവും ചേർന്ന് ശക്തമായ ഗജകേസരി രാജയോഗം സൃഷ്ടിക്കും. ഈ യോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്.
അത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. സമ്പത്തിൽ വർദ്ധനവ് ഉണ്ടാകും. ചന്ദ്രനും വ്യാഴവും ചേർന്ന് രൂപം കൊള്ളുന്ന ഗജകേസരി യോഗത്തിൽ ഏതൊക്കെ രാശികൾ ശോഭിക്കുമെന്ന് നോക്കാം.
Also Read: പെട്ടെന്ന് തടി കുറയ്ക്കണോ? ദിനവും ഒരു ചെറു നാരങ്ങാ മതി!
ജ്യോതിഷ പ്രകാരം ചന്ദ്രനും വ്യാഴവും കൂടിച്ചേർന്നാൽ ഗജകേസരി യോഗമുണ്ടാകും. ഒക്ടോബർ 19 ന് വൈകുന്നേരം 4:10 ന് ഇടവ രാശിയിൽ ചന്ദ്രൻ പ്രവേശിക്കുകയും ഒക്ടോബർ 21 വൈകുന്നേരം 6:15 വരെ ഈ രാശിയിൽ തുടരുകയും ചെയ്യും. ശേഷം മിഥുന രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ഒക്ടോബർ 21 വരെ ചില രാശിക്കാർക്ക് ഗജകേസരി യോഗത്തിന്റെ പൂർണ പിന്തുണ ലഭിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...
മകരം (Capricorn): ഇവർക്ക് ഗജകേസരി യോഗത്തിന്റെ ഗുണം വളരെയധികം ഫലങ്ങൾ നൽകും. ജോലികൾ പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയും. ജീവിതത്തിലേക്ക് പുതിയ സന്തോഷം വന്നുചേരും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കും, മുതിർന്ന ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും, ലക്ഷ്യം നേടുന്നതിൽ വിജയിക്കും, ബിസിനസിൽ ലാഭമുണ്ടാകും. ഓഹരി വിപണിയിലൂടെയും ഊഹക്കച്ചവടത്തിലൂടെയും പണം സമ്പാദിക്കാം. സാമ്പത്തിക സ്ഥിതി ശക്തമാകും.
Also Read: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: സ്വാസിക, ബീന ആന്റണി, മനോജ്, എന്നിവർക്കെതിരെ കേസ്
കന്നി (Virgo): ഇവർക്കും ഈ യോഗം വളരെയധികം സന്തോഷം നൽകും. ഈ രാശിയിൽ വ്യാഴത്തിൻ്റെയും ചന്ദ്രൻ്റെയും കൂടിച്ചേരൽ ഒമ്പതാം ഭാവത്തിലാണ് നടക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിയിലുള്ളവർക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും, ഈ രാശിക്കാരുടെ ജീവിതത്തിൽ നടക്കുന്ന പല പ്രശ്നങ്ങളും മാറും, ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നത് ഈ കാലയളവിൽ പ്രയോജനകരമായിരിക്കും, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും, നിങ്ങളുടെ മാതാപിതാക്കളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും, കരിയറിൽ നേട്ടങ്ങൾ, ഇൻസെൻ്റീവ്, ബോണസ് മുതലായവ ലഭിക്കും. വാഹനം, വസ്തു മുതലായവ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. അവിവാഹിതർക്ക് വിവാഹാലോചനകൾ വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.