Guru Margi 2022: ജ്യോതിഷം അനുസരിച്ച്, ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം അതിന്റെ രാശി മാറ്റുന്നു. ജ്യോതിഷത്തിൽ ഗുരുവിനെ (വ്യാഴം) ശുഭ ഗ്രഹമായാണ് കണക്കാക്കുന്നത്. ദൈവങ്ങളുടെ അധിപനായ വ്യാഴം നവംബർ 24-ന് അതിൻറെ ഭ്രമണം ആരംഭിക്കും. ഇത് പഞ്ചമഹാപുരുഷ് രാജ് യോഗത്തിലേക്കാണ് നയിക്കുക. ഈ യോഗത്താൽ മൂന്ന് രാശിക്കാരുടെയും തൊഴിൽ മികച്ചതായിരിക്കും. എന്തൊക്കെയാണ് ആ ലക്ഷണങ്ങൾ എന്ന് നോക്കാം.
ഈ മൂന്ന് രാശിക്കാർക്കും ശുഭം
ഇടവം - വ്യാഴത്തിന്റെ സംക്രമം മൂലം ഇടവം രാശിക്കാർക്ക് നല്ല ദിവസങ്ങളായിരിക്കും. അവരുടെ വരുമാനം വൻതോതിൽ വർദ്ധിക്കും. വസ്തുവോ വാഹനമോ വാങ്ങാൻ ഏറ്റവും അധികം സാധ്യതയുള്ള സമയം കൂടിയാണിത്. വ്യാപാരികൾക്ക് വളരെ അധികം പണമുണ്ടാക്കാൻ സാധിക്കും.സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. ഗവേഷണവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആളുകൾ ഈ സമയത്ത് നല്ലകാലമാണ്. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും.
മിഥുനം - മിഥുനം രാശിക്കാർക്ക് വ്യാഴത്തിന്റെ സംക്രമം മൂലം പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മാനസികാവസ്ഥ നല്ലതാണ്. ജീവനക്കാർക്ക് പുതിയ ചുമതലകളോ സ്ഥാനക്കയറ്റമോ ലഭിച്ചേക്കാം. ബിസിനസ്സിൽ ലാഭമുണ്ടാവും. വിദ്യാഭ്യാസത്തിൽ പുരോഗതിയുണ്ടാകും. കുടുംബത്തിൽ ഐക്യമുണ്ട്.
കർക്കിടകം -കർക്കിടക രാശിക്കാർക്ക് വ്യാഴത്തിൻറെ മാറ്റം കൊണ്ട് ഭാഗ്യം എത്തും. ബിസിനസ്സ് ടൂറിന് പറ്റിയ സമയമാണ്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ വിജയിക്കും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാക്കും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സുകാർക്ക് നേട്ടമുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...