Home Vastu: നിങ്ങളുടെ ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും, സമ്പത്ത് വര്‍ഷിക്കും!! ചെയ്യേണ്ടത് ഇത്രമാത്രം

Home Vastu:  നിങ്ങളുടെ അധ്വാനത്തിന് ഫലം നല്‍കുന്ന നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് നിറയ്ക്കുന്ന ചില നടപടികള്‍ വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ഭാഗ്യം തിളങ്ങാന്‍ ഇത് ഏറെ  പ്രയോജനകരമാണെന്ന് തെളിയിക്കും. 

Written by - Zee Malayalam News Desk | Last Updated : May 23, 2023, 04:23 PM IST
  • വാസ്തു ശാസ്ത്രം അനുസരിച്ച്, കഠിനാധ്വാനത്തോടൊപ്പം നാം സ്വീകരിയ്ക്കുന്ന ചില നടപടികള്‍ നമ്മുടെ ഭാഗ്യത്തെ ഉണര്‍ത്താന്‍ സഹായകമാണ്.
Home Vastu: നിങ്ങളുടെ ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും, സമ്പത്ത് വര്‍ഷിക്കും!! ചെയ്യേണ്ടത് ഇത്രമാത്രം

Home Vastu: ധാരാളം പണം സമ്പാദിക്കുക, സമ്പന്നനാകുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്.  സുഖ സന്തോഷങ്ങള്‍ നിറഞ്ഞ  ആഡംബര ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണ് ഓരോ വ്യക്തിയും. ഇതിനായി രാവും പകലും ഓരോരുത്തരും കഠിനാധ്വാനം ചെയ്യുന്നു, എന്നാല്‍, ആ കഠിനാധ്വാനത്തിന്‍റെ ഫലം ചിലപ്പോള്‍ ലഭിച്ചു എന്ന് വരില്ല.

Also Read:  Exchange Rs 2000: രണ്ടായിരം രൂപയുടെ നോട്ടുകൾ ഇന്നു മുതല്‍ മാറ്റിയെടുക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
 

അതായത് ഏറെ കഠിനാധ്വാനം ചെയ്‌തിട്ടും ആഗ്രഹിച്ച ഫലം ലഭിക്കാതെ നിരാശ മാത്രമാണ് പലപ്പോഴും സംഭവിക്കുക. എന്നാല്‍, നിങ്ങളുടെ അദ്ധ്വാനക്കുറവ് ആയിരിക്കില്ല നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കാതിരിക്കാന്‍ കാരണം. വാസ്തു വിദഗ്ധരുടെ അഭിപ്രായത്തില്‍  നിങ്ങളുടെ ഭാഗ്യം ഇല്ലാതാക്കുന്ന അല്ലെങ്കില്‍ അതിന് തടസം നില്‍ക്കുന്ന പല കാര്യങ്ങളും ഒരു പക്ഷേ നിങ്ങളുടെ വീട്ടില്‍ ഉണ്ടാകാം...  

Also Read:  Kerala DHSE Plus Two Result 2023: പ്ലസ് ടു പരീക്ഷാ ഫലം മെയ് 25ന്, ഫലമറിയേണ്ടത് എങ്ങിനെ? സൈറ്റുകൾ ഏതൊക്കെ? 
 

വാസ്തു ശാസ്ത്രം അനുസരിച്ച്, കഠിനാധ്വാനത്തോടൊപ്പം നാം സ്വീകരിയ്ക്കുന്ന ചില നടപടികള്‍ നമ്മുടെ  ഭാഗ്യത്തെ ഉണര്‍ത്താന്‍ സഹായകമാണ്.  മതഗ്രന്ഥങ്ങളില്‍ പരാമർശിച്ചിട്ടുള്ളതനുസരിച്ച് നിങ്ങളുടെ ഭവനത്തില്‍ സ്വീകരിക്കുന്ന ചില  ചെറിയ നടപടികള്‍ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങള്‍ വളരെ വലുതായിരിയ്ക്കും. 

നിങ്ങളുടെ അധ്വാനത്തിന് ഫലം നല്‍കുന്ന നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് നിറയ്ക്കുന്ന ചില നടപടികള്‍ വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ഭാഗ്യം തിളങ്ങാന്‍ ഇത് ഏറെ  പ്രയോജനകരമാണെന്ന് തെളിയിക്കും. അത്തരം ചില നടപടികളെക്കുറിച്ച് അറിയാം.... 
 
വീട്ടില്‍ മാലിന്യങ്ങൾ ഒരു കാരണവശാലും ഉണ്ടാവരുത് 

പൊട്ടിയ പാത്രങ്ങളും പാഴ്വസ്തുക്കളും വീട്ടിൽ സൂക്ഷിക്കരുത്. ഒപ്പം മാലിന്യങ്ങള്‍ ഒരു കാരണവശാലും വീട്ടില്‍ ഉണ്ടാകാന്‍ പാടില്ല. ഇതുമൂലം വീട്ടിൽ നെഗറ്റീവ് എനര്‍ജി ഉണ്ടാകുന്നു. കേടായ കിടക്ക പോലും പെട്ടെന്ന് തന്നെ മാറ്റണം. ഇത്തരം സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് സാമ്പത്തിക ലാഭം കുറയ്ക്കുകയും പണ ചിലവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും ആളുകൾ തകർന്ന വസ്തുക്കൾ വീടിന്‍റെ മേൽക്കൂരയിലോ മറ്റെവിടെങ്കിലുമോ സൂക്ഷിക്കുന്നു, ഇത് സമ്പത്തിന്‍റെ വരവിനെ തടസ്സപ്പെടുത്തുന്നു.

ലോഹ വസ്തു

നിങ്ങളുടെ വീടിന്‍റെ പ്രവേശന കവാടം എപ്പോഴും വൃത്തിയായും ഭംഗിയായും സൂക്ഷിക്കണം. കൂടാതെ, പ്രവേശന കവാടത്തില്‍ ലോഹം കൊണ്ടുള്ള എന്തെങ്കിലും അലങ്കാര വാസ്തു ഉള്ളത് നല്ലതാണ്. വാസ്തു ശാസ്ത്രമനുസരിച്ച്, ഈ സ്ഥലം ഭാഗ്യത്തിന്‍റെയും സമ്പത്തിന്‍റെയും മേഖലയായി കണക്കാക്കപ്പെടുന്നു.   ഈ ദിശയിലെ ഭിത്തിയിൽ വിള്ളലുകളോ മറ്റോ ഉണ്ടെങ്കിൽ, അത് നന്നാക്കുക. ഈ ദിശ  ഭംഗിയായി സൂക്ഷിക്കുന്നത് സമ്പത്തിന്‍റെ വളര്‍ച്ചയെ സഹായിയ്ക്കുന്നു. 

ലക്ഷ്മിദേവിയുടെ ചിത്രം

ആളുകൾ പണവും ആഭരണങ്ങളും ലോക്കറില്‍ സൂക്ഷിക്കുന്നു. ലോക്കറില്‍ പോസിറ്റിവിറ്റി നിലനിർത്താൻ, ലക്ഷ്മി ദേവിയുടെ ചിത്രംകൂടി സൂക്ഷിക്കുക. ഇത്  നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് കുറവുണ്ടാകാതെ കാത്തു രക്ഷിക്കും.  

വെള്ളം ലീക്ക് ചെയ്യുന്ന ടാപ്പ് 

നിങ്ങളുടെ വീട്ടില്‍ ഏതെങ്കിലും ടാപ്പില്‍ നിന്ന് വെള്ളം നിര്‍ത്താതെ  ഒഴുകുന്ന സാഹചര്യം ഉണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് ശരിയാക്കണം. കാരണം വാസ്തു ശാസ്ത്രത്തിൽ ഇത് സാമ്പത്തിക നഷ്ടത്തിന് ഒരു പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു. പലരും ഇത് അവഗണിക്കുന്നു എങ്കിലും വാസ്തു പ്രകാരം, ടാപ്പിൽ നിന്ന് തുടർച്ചയായി വെള്ളം ഒഴുകുന്നത് അശുഭകരമായി കണക്കാക്കുന്നു. 

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News