എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ രാശിഫലം പരിശോധിക്കാം.
മേടം
പോസിറ്റീവ് ചിന്തകളാൽ വിഷാദത്തിൽ നിന്ന് മോചനം ലഭിക്കും. ചിലർക്ക് ശമ്പള വർധനവ് ലഭിച്ചേക്കാം. സ്വന്തം വരുമാനത്തിലൂടെ കുടുംബത്തെ സംരക്ഷിക്കാൻ കഴിയും. ദൂരയാത്ര നടത്തുന്നവർ വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയാൽ യാത്ര ആസ്വദിക്കാൻ സാധിക്കും. പൂർവിക സ്വത്ത് ലഭിച്ചേക്കാം.
ഇടവം
വസ്തു വാങ്ങുന്നതിനോ വീട് പണിയുന്നതിനോ നല്ല സമയമാണ്. സാമ്പത്തികമായി, നിങ്ങൾക്ക് വളരെ അനുകൂലമായ ദിവസമാണ്. നിങ്ങളുടെ സജീവമായ ജീവിതശൈലിയിൽ വ്യായാമം ഉൾപ്പെടുത്തണം. തിരക്കേറിയ ജോലികൾക്കിടയിലും നിങ്ങൾ കുടുംബത്തിനായി സമയം കണ്ടെത്തും. പ്രിയപ്പെട്ട ഒരാളെ കാണാൻ വിദേശയാത്ര ചെയ്യേണ്ടി വരാം.
മിഥുനം
ഒന്നിലധികം സാമ്പത്തിക സ്രോതസുകൾ ഉണ്ടാകും. നടത്തം അല്ലെങ്കിൽ ജോഗിംഗ് നിങ്ങളെ വീണ്ടും ആരോഗ്യവാനാക്കാൻ സഹായിക്കും. നിലവിലെ കരിയറിൽ അതൃപ്തിയുള്ളവർക്ക് പുതിയ ജോലി ലഭിക്കാൻ സാധ്യത. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചിലവഴിക്കും. വിനോദയാത്ര പോകാൻ അനുയോജ്യമായ ദിവസമാണ്. താമസം മാറ്റാൻ ഉദ്ദേശിക്കുന്നവർ അനുയോജ്യമായ വീട് കണ്ടെത്തും.
കർക്കടകം
സാമ്പത്തികമായി, നിങ്ങൾക്ക് വളരെ നല്ല സ്ഥിതിയിൽ ആയിരിക്കും. ഒരു കുടുംബാംഗത്തിന്റെ ആരോഗ്യം ചില ആശങ്കകൾ ഉണ്ടാക്കിയേക്കാം, എന്നാൽ ഗുരുതരമായിരിക്കില്ല. നിങ്ങളുടെ കഴിവുകൾ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികൾ എളുപ്പമാക്കുന്നു. നിങ്ങൾ എപ്പോഴും ആഗ്രഹിക്കുന്ന എവിടെയെങ്കിലും പോകാനുള്ള അവസരം ഉണ്ടാകും.
ALSO READ:Horoscope: ഈ നാല് രാശിക്കാർക്ക് രാജയോഗം; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം
ചിങ്ങം
നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയുണ്ടാകും. വ്യായാമം തുടങ്ങുന്നതിനെക്കുറിച്ച് നിങ്ങൾ ഗൗരവമായി ചിന്തിച്ചേക്കാം. ജോലിയിൽ പുരോഗതി ഉണ്ടാകാൻ സാധ്യതയുണ്ട്.
കന്നി
വസ്തുവകകളിലും ഓഹരികളിലുമുള്ള മികച്ച നിക്ഷേപം നിങ്ങളെ സാമ്പത്തികമായി ശക്തരാക്കും. ജോലിസ്ഥലത്തെ വലിയ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങൾ കൂടുതൽ ദൃഢനിശ്ചയം ചെയ്യും. കുടുംബത്തിൽ സന്തോഷകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കും. വിദേശ യാത്രകൾക്ക് സാധ്യത. ദീർഘകാലമായി നിലനിൽക്കുന്ന ഒരു സ്വത്ത് പ്രശ്നം നിങ്ങൾക്ക് അനുകൂലമായി വരും.
തുലാം
തുലാം രാശിക്കാർ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. നിങ്ങൾ ജോലിയിൽ വേഗത കൈവരിക്കുന്നതിനാൽ ഓഫീസ് ഇന്ന് കൂടുതൽ രസകരമായി തോന്നിയേക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് സമ്മിശ്ര പ്രതികരണമുള്ള ദിവസമാണ്. വാഹനം കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പുലർത്തുക. ഇന്ന് ജോലിസ്ഥലത്ത് സങ്കീർണ്ണമായ എല്ലാ കേസുകളും പരിഹരിക്കാൻ നിങ്ങൾക്ക് സാധിക്കും. യാത്ര ആസൂത്രണം ചെയ്യുന്നതിൽ തിടുക്കം കാണിക്കരുത്, കാരണം ഇത് പ്രശ്നങ്ങൾ ഉണ്ടാക്കും. റിയൽ എസ്റ്റേറ്റ് വ്യാപാരികൾക്ക് നല്ല ഇടപാട് പ്രതീക്ഷിക്കാം.
ധനു
നിങ്ങളുടെ ഭക്ഷണക്രമം നിയന്ത്രിക്കുകയും സജീവമായ ജീവിതശൈലി നയിക്കുകയും ചെയ്യുന്നത് ആരോഗ്യം മികച്ചതാക്കും. ഇന്ന് നിങ്ങൾ കുടുംബത്തോടൊപ്പം രസകരമായ കാര്യങ്ങൾ ചെയ്യും. നിങ്ങളുടെ യാത്ര ആസ്വാദ്യകരമായിരിക്കും.
മകരം
ജോലിയിൽ നിന്ന് ഒരു നീണ്ട ഇടവേള ആസ്വദിക്കുന്നത് വീടിനെ സന്തോഷപ്രദമാക്കുന്നു. ചെറിയ യാത്ര പോയേക്കാം. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നത് സന്തോഷകരമായിരിക്കും.
കുംഭം
സാമ്പത്തിക മേഖലയിൽ കാര്യങ്ങൾ ശോഭനമായി കാണപ്പെടുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ചില ഇനങ്ങൾ നിയന്ത്രിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കും. കുടുംബത്തിലെ മുതിർന്നവരുടെ ഉപദേശങ്ങൾ കുടുംബത്തിലെ പിരിമുറുക്കം ഒഴിവാക്കാൻ സഹായിക്കും. ഇന്ന് സ്വത്ത് സംബന്ധമായ തീരുമാനങ്ങൾ എടുക്കരുത്.
മീനം
സാമ്പത്തികമായി ലാഭമുണ്ടാകും. ചിലർ ജോലിയിൽ പുതിയ കാര്യങ്ങൾ നടപ്പിലാക്കും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നത് സന്തോഷം നൽകും. ഒരു ചെറിയ അവധിക്കാലം ആസൂത്രണം ചെയ്തേക്കാം. പ്രോപ്പർട്ടി ഡീലർമാർക്കും റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കും അനുകൂലമായ ദിവസമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...