Horoscope 26 April 2022: ഇന്ന് ഇടവം രാശിക്കാർ ബിസിനസിൽ ശ്രദ്ധിക്കണം; മകരം രാശിക്കാർ സംസാരം നിയന്ത്രിക്കുക!

Horoscope 26 April 2022:  ഇന്ന് (Horoscope 26 April 2022) മകരം (Capricorn) രാശിക്കാർ സംസാരത്തിൽ നിയന്ത്രണം പാലിച്ച് ശാന്തമായിരിക്കുക . മീന (Pisces) രാശിയിലുള്ളവർ നിഷേധാത്മകമായി സംസാരിക്കുന്നത് ഒഴിവാക്കുക. വൃശ്ചികം (Scorpio) രാശിക്കാർ ആവശ്യമില്ലാത്ത ചിന്തകളിൽ മുഴുകേണ്ട കാര്യമില്ല.

Written by - Zee Malayalam News Desk | Last Updated : Apr 26, 2022, 06:22 AM IST
  • മകരം രാശിക്കാർ സംസാരത്തിൽ ശ്രദ്ധിക്കുക
  • കുംഭം രാശിക്കാർ കോപവും അലസതയും നിയന്ത്രിക്കുക
  • തുലാം രാശിക്കാർക്ക് അനാവശ്യ ചിന്ത ആവശ്യമില്ല
Horoscope 26 April 2022: ഇന്ന് ഇടവം രാശിക്കാർ ബിസിനസിൽ ശ്രദ്ധിക്കണം; മകരം രാശിക്കാർ സംസാരം നിയന്ത്രിക്കുക!

Rashifal/Horoscope 26 April 2022: ഇന്ന് (Horoscope 26 April 2022) ഇന്ന് ചില രാശിക്കാർക്ക് വളരെ നല്ല ദിവസമായിരിക്കും. ഇടവ (Taurus) രാശിക്കാർക്ക് അവരുടെ പങ്കാളിയുടെ പിന്തുണ ലഭിക്കും. കുംഭ (Aquarius) രാശിക്കാരുടെ നല്ല പ്രവൃത്തികൾ കണ്ട് അവരുടെ ബോസ് ചില വലിയ ഉത്തരവാദിത്തങ്ങൾ അവരെ ഏൽപ്പിക്കാൻ സാധ്യത. ഇത് ഈ രാശിക്കാർക്ക് അവരുടെ പ്രത്യേക കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമാകും.

Also Read: Budh Gochar 2022: ബുധന്റെ കൃപ: ഈ രാശിക്കാർക്ക് ഇന്നുമുതൽ 68 ദിവസത്തേക്ക് സന്തോഷത്തിന്റെ ദിനം!

മേടം (Aries): ഈ രാശിക്കാർ അവരുടെ കലാപരമായ കഴിവിൽ ശ്രദ്ധിക്കുക. നിങ്ങളുടെ ബോസുമായി നിങ്ങൾ നല്ല ബന്ധം സ്ഥാപിക്കേണ്ടതുണ്ട്, കാരണം നിങ്ങളുടെ ജോലിയെ വിലയിരുത്തുന്നത് നിങ്ങളുടെ ബോസാണ്. ബിസിനസുകാർ അവരുടെ ബിസിനസ് വർദ്ധിപ്പിക്കുന്നതിന് പറ്റിയ നിക്ഷേപം ആസൂത്രണം ചെയ്യണം. ബിസിനസിന് മൂലധനം ആവശ്യമാണ്. പെട്ടെന്നുണ്ടാകുന്ന കോപം ഒഴിവാക്കുക. ദേഷ്യപ്പെടുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം നശിക്കും. പിതാവിന്റെ ആരോഗ്യനിലയിൽ നേരിയ പ്രശനമുണ്ടാകാം. അവരുടെ ക്ഷേമം എടുത്ത് മരുന്ന് കൊണ്ടുവരുന്നതിനൊപ്പം അവരെ സേവിക്കുക. നിങ്ങൾ  അയൽക്കാരുമായും നല്ല ബന്ധം പുലർത്താൻ ശ്രദ്ധിക്കുക. 

ഇടവം (Taurus):  ഇന്ന് നിങ്ങൾക്ക് പദ്ധതികൾ ആസൂത്രണം ചെയ്യാൻ പറ്റിയ ദിനമാണ്. എഴുത്ത് കലയുമായി ബന്ധപ്പെട്ടിട്ടുള്ളവർ അതിൽ സജീവമാകാൻ ശ്രദ്ധിക്കുക. മനസ്സിലെ ചിന്തകളെ കവിതകളോ ലേഖനങ്ങളോ ആക്കി മാറ്റുക. ബിസിനസ് വർദ്ധിപ്പിക്കുന്നതിനുള്ള നല്ല സമയമാണിത്. വാഹനം അപകടത്തിൽപ്പെടാൻ സാധ്യത. അതിനാൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക. ചില കാരണങ്ങളാൽ കുടുംബത്തിൽ തർക്കങ്ങൾ ഉണ്ടാകാം. അത് ഒഴിവാക്കാൻ ശ്രമിക്കുക. സാമൂഹിക ബന്ധങ്ങളിലും ശ്രദ്ധിക്കുക. 

മിഥുനം (Gemini): ഈ രാശിക്കാർ ചെലവുകളെക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെടും.  ആവശ്യമായ ചിലവുകൾ ചെയ്യേണ്ടി വരും. ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ചില സുപ്രധാന വിഷയങ്ങളിൽ അദ്ദേഹം നിങ്ങളുമായി ചർച്ച നടത്തിയേക്കാം. വിദേശത്ത് നിന്ന് ബിസിനസ് നടത്തുന്ന വ്യവസായികൾക്ക് ഈ ജോലിയിൽ ലാഭമുണ്ടാക്കാം. മാനസികമായി രോഗമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം. വാഹനവും വീടും വാങ്ങുന്നതിനുള്ള പദ്ധതിയുണ്ടാക്കും. ജോലികളെ ശ്രദ്ധാപൂർവ്വം ചെയ്യുക കാരണം ഒരു ചെറിയ തെറ്റ് മതി അതുവരെ ഉണ്ടാക്കിയ നല്ല ഇമേജ് നശിപ്പിക്കാൻ. 

കർക്കടകം (Cancer):  ഈ രാശിക്കാർ ഇന്ന് നിങ്ങളുടെ യഥാർത്ഥ സ്വഭാവമനുസരിച്ച് പ്രവർത്തിക്കുക, മാറേണ്ട ആവശ്യമില്ല. ഓഫീസിലെ ചില സഹപ്രവർത്തകർ നിങ്ങളുടെ ബോസിന്റെ മുന്നിൽ നിങ്ങളുടെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിച്ചേക്കാം ശ്രദ്ധിക്കുക. ആഡംബര വസ്തുക്കളുടെ ബിസിനസ് ചെയ്യുന്ന ബിസിനസുകാർക്ക് നല്ല ലാഭം നേടാൻ കഴിയും. പ്രമേഹ രോഗികൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കുക. കുടുംബത്തിൽ നിന്നും എന്തെങ്കിലും ദുഃഖ വാർത്ത ലഭിക്കാൻ സാധ്യത. ഗുരുവിന്റെയോ ഗുരുതുല്യരുടെയോ സഹവാസം ലഭിക്കും. അത്തരം അവസരങ്ങൾ അപൂർവ്വമായി മാത്രമേ ലഭ്യമാകൂ.  അതുകൊണ്ടുതന്നെ ഇങ്ങനൊരു അവസരം ലഭിച്ചാൽ നന്നായി ഉപയോഗിക്കുക. 

Also Read: അക്ഷയ തൃതീയയിൽ ഇവ ദാനം ചെയ്യുന്നത് നിങ്ങൾക്ക് ഭാഗ്യം എത്തിക്കും, ഓരോന്നും അറിഞ്ഞിരിക്കണം

ചിങ്ങം (Leo):  ഈ രാശിക്കാർ മറ്റുള്ളവരാൽ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ഇവർ തങ്ങളുടെ ബുദ്ധിയും വിവേകവും കൊണ്ട് ചിന്തിക്കണം. ജോലിസ്ഥലത്ത് ടീം സ്പിരിറ്റിലാണ് വേണ്ടത്. വകുപ്പിലെ വനിതാ ജീവനക്കാരോട് ബഹുമാനം പുലർത്തുക. പങ്കാളിത്ത സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന വ്യവസായികൾക്ക് ലാഭം നേടാനുള്ള സാഹചര്യം സൃഷ്ടിക്കാം. ഗാർഹിക വസ്തുവകകളിൽ നിന്ന് ലാഭമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. സാഹചര്യമുണ്ട്. ഒരു ഗാർഹിക സ്വത്തിന്റെ രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുക. ഇന്ന് ഭഗവാൻ സൂര്യ നാരായണനെയും ഹനുമാൻ ജിയെയും ആരാധിക്കുന്നത് നല്ലത്.

കന്നി (Virgo): ഈ ചൊവ്വാഴ്ച നിങ്ങൾ എന്തു പറഞ്ഞാലും അത് ആലോചിച്ചുവേണം പറയാൻ. കാരണം നിങ്ങളുടെ മനസ്സിൽ വരുന്നതെന്തും സംസാരിക്കുന്നത് ദോഷകരമായി ബാധിക്കും. നിങ്ങളുടെ സഹപ്രവർത്തകർക്ക് നിങ്ങളുമായി മത്സരിക്കാൻ സാധ്യതയുണ്ട് അതിനാൽ നിങ്ങളുടെ കഴിവിന്റെ പരമാവധി പുറത്തെടുത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കണം. വ്യാപാരികളുടെ ഭാഗ്യം അവരെ തുണയ്ക്കാൻ പോകുന്നു. നിങ്ങൾക്ക് കരൾ സംബന്ധിച്ച രോഗങ്ങൾക്ക് സാധ്യത. സുഹൃത്തുക്കളുടെ എണ്ണം കൂടാൻ സാധ്യത. 

തുലാം (Libra): നിങ്ങളുടെ മനസ്സിൽ അനാവശ്യ കാര്യങ്ങളുടെ ചിന്ത സൃഷ്ടിക്കേണ്ട ആവശ്യമില്ല.  പ്രാധാന്യമുള്ള കാര്യങ്ങൾക്ക് പ്രാധാന്യം നൽകുക. ഓഫീസിലെതാഴ്ന്ന ജീവനക്കാരെ സന്തോഷത്തോടെ നിലനിർത്തുക. ബിസിനസിൽ ഇപ്പോൾ ഒരു പുതിയ പങ്കാളിയെ ഉണ്ടാക്കേണ്ട ആവശ്യമില്ല, കുറച്ച് സമയത്തിന് ശേഷം പരിഗണിക്കാം. നിങ്ങൾക്ക് ഒടിവുണ്ടാകാൻ സാധ്യത, അതിനാൽ എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഒന്നിനും അധികം തിരക്കുകൂട്ടരുത്. 

വൃശ്ചികം (Scorpio): ഈ രാശിക്കാർക്ക് വിശ്രമം ആവശ്യമാണ്. ജോലിഭാരം തലയിൽ ചുമക്കേണ്ട. ചില്ലറ വ്യാപാരികൾക്ക് ലാഭം നേടാൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും.  എങ്കിലും ഇവർ സമ്മർദ്ദത്തിലാകാതിരിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യം ശ്രദ്ധിക്കുക. എന്തെങ്കിലും രോഗമുണ്ടെങ്കിൽ അത് അവഗണിക്കാതെ ബന്ധപ്പെട്ട ഡോക്ടറെ കണ്ട് ചികിത്സ തേടുക. കുടുംബത്തിലെ സ്ത്രീകൾക്ക് ആദരവ് നൽകുകയും അവർക്ക് ഇഷ്ടപ്പെട്ട സമ്മാനങ്ങൾ നൽകി അവരെ സന്തോഷിപ്പിക്കുകയും ചെയ്യുക. ഉന്നത വിദ്യാഭ്യാസത്തിനായി പരിശ്രമിക്കുന്ന യുവാക്കൾ ഉടൻ ശ്രമിക്കുക.

Also Read: Budh Rashi Parivartan: ബുധന്റെ രാശിമാറ്റം ഈ 6 രാശിക്കാരുടെ ഭാഗ്യം തിളങ്ങും ഒപ്പം ധനമഴയും!

ധനു (Sagittarius):  ഈ രാശിക്കാർക്ക് വിഷമിക്കേണ്ട ഒരു ആവശ്യവുമില്ല. ദിവസം മുഴുവൻ രസകരമായി ചെലവഴിക്കുക. നിങ്ങളുടെ ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തെക്കുറിച്ചാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ കുറച്ച് സമയം കാത്തിരിക്കേണ്ടിവരും. ചികിൽസാ ഉപകരണങ്ങളോ മരുന്നുകളോ വിൽക്കുന്ന വ്യാപാരികൾക്ക് ലാഭം കിട്ടാൻ സാധ്യത. ഗർഭിണികൾ ശ്രദ്ധിക്കുക. ഇവർ വിശ്രമിക്കുകയും നിശ്ചിത സമയത്ത് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും വേണം. മകളുടെ വിവാഹത്തോടൊപ്പം മതപരമായ ജോലികളും പൂർത്തിയാകാൻ സാധ്യത. 

മകരം (Capricorn):  ഈ രാശിക്കാർ സംസാരത്തിൽ നിയന്ത്രണം പാലിച്ച്  ശാന്തത പാലിക്കുക. ഇങ്ങനെ ചെയ്താൽ സ്ഥിതി മെച്ചപ്പെടും. ജോലി ചെയ്യുന്നതിലെ അശ്രദ്ധ പണികിട്ടും. നിങ്ങൾ ചെയ്യുന്ന ഏത് ജോലിയുടെയും ഡാറ്റ സൂക്ഷിക്കുക. ഇലക്‌ട്രോണിക് സാധനങ്ങൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾ ലാഭം കൊയ്യേണ്ട അവസ്ഥയിലാണ്. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നടുവേദന ഉണ്ടാകാൻ സാധ്യത. ശരിയായ രീതിയിൽ ഇരുന്ന് ജോലി ചെയ്യുക. യുവാക്കൾ ആവേശത്തോടെ പ്രവർത്തിക്കുന്നത് ഒഴിവാക്കണം. ശാന്തമായി ചിന്തിച്ചശേഷം ജോലി ചെയ്യുക.

കുംഭം (Aquarius): നിങ്ങൾ കോപവും അലസതയും നിയന്ത്രിക്കുക. ദേഷ്യത്തെക്കുറിച്ച് സംസാരിക്കുന്നത് നല്ലതല്ല. എഞ്ചിനീയറിംഗ് മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് നല്ല വാർത്തകൾ ലഭിക്കാൻ സാധ്യത. ഇവർക്ക് പ്രമോഷൻ ലഭിക്കും. നിങ്ങൾ ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ലക്ഷ്യം വേഗത്തിൽ പൂർത്തീകരിക്കാൻ കഴിയുന്ന നല്ല ഉപഭോക്താക്കളെ നിങ്ങൾക്ക് ലഭിക്കും. ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾ അവരുടെ ആരോഗ്യം ശ്രദ്ധിക്കുകയും കൃത്യസമയത്ത് മരുന്ന്കഴിക്കുകയും വേണം. വീടിന്റെ അലങ്കാരത്തിൽ ശ്രദ്ധിക്കുക. വീടിന്റെ ഇന്റീരിയർ പഴയതാണെങ്കിൽ, അത് മാറ്റുക. 

മീനം (Pisces): ഈ രാശിക്കാർ നിഷേധാത്മകമായി സംസാരിക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ നിഷേധാത്മകമായ സംസാരം പല ബന്ധത്തേയും നശിപ്പിക്കും. ഓഫീസിലെ ഉത്തരവാദിത്തം നിറവേറ്റുന്നത് തുടരുക. അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. ഇറക്കുമതി, കയറ്റുമതി ജോലികൾ ചെയ്യുന്ന വ്യാപാരികൾക്ക് ലാഭമുണ്ടാകാനുള്ള സാധ്യത. നിങ്ങൾക്ക് ക്ഷീണവും ബലഹീനതയും അനുഭവപ്പെടാം. ഇത് മറികടക്കാൻ മരുന്നിന് പകരം യോഗാഭ്യാസത്തിന്റെ സഹായം തേടുക. കൂട്ടുകുടുംബത്തിന് അതിന്റേതായ പരിമിതികളുണ്ട് അത് പാലിക്കുക. സാമൂഹിക പ്രവർത്തനങ്ങളിൽ യുവാക്കൾ സജീവമായി പങ്കെടുക്കുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News