Budh Rashi Parivartan April 2022: ഇന്ന് ബുധൻ ഇടവം രാശിയിൽ പ്രവേശിച്ചു. ബുധന്റെ രാശിമാറ്റം വളരെ പ്രധാനമാണ്. ബുധൻ മേടം രാശി വിട്ട് ഇടവം രാശിയിൽ പ്രവേശിച്ചു. സാധാരണയായി 21 ദിവസത്തിനുള്ളിൽ ബുധൻ രാശിമാറാറുണ്ട് എന്നാൽ ഇത്തവണ ബുധൻ ഇടവ രാശിയിൽ 68 ദിവസം തുടരും. അതായത് ബുധൻ ഏപ്രിൽ 25 മുതൽ മെയ് 10 വരെ ഇടവത്തിൽ നേരെ സഞ്ചരിക്കും ശേഷം ജൂൺ 3 വരെ വക്രദിശയിൽ ചലിക്കും. ഈ സമയത്ത് ബുധൻ 27 ദിവസം അസ്തമിക്കും. ബുധന്റെ സ്ഥാനത്തിന് വരുന്ന മാറ്റങ്ങളിൽ ഈ 12 രാശിക്കാർക്കും നല്ലതും ചീത്തയുമായ ഫലങ്ങളുണ്ടാക്കും.
Also Read: Budh Rashi Parivartan: ബുധന്റെ രാശിമാറ്റം ഈ 6 രാശിക്കാരുടെ ഭാഗ്യം തിളങ്ങും ഒപ്പം ധനമഴയും!
ഈ രാശിക്കാർക്ക് വളരെ ശുഭമായിരിക്കും
ജ്യോതിഷ പ്രകാരം ബുധൻ ഇടവം രാശിയിൽ പ്രവേശിക്കുന്നത് ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ധനം, തൊഴിൽ, പഠനം തുടങ്ങിയ കാര്യങ്ങളിൽ ബുധൻ ഇവർക്ക് ധാരാളം നേട്ടങ്ങളും നൽകും.
മേടം (Aries): ബുധന്റെ രാശിമാറ്റം മേടം രാശിക്കാർക്ക് വളരെയധികം ആശ്വാസം നൽകും. പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. വരുമാനം വർദ്ധിക്കുന്നതോടെ സാമ്പത്തിക സ്ഥിതി ശക്തമാകും. ജോലി മെച്ചപ്പെടും. വിദ്യാർത്ഥികൾ പഠനത്തിൽ മികച്ച പ്രകടനം നടത്തും.
Also Read: അക്ഷയ തൃതീയയിൽ ഇവ ദാനം ചെയ്യുന്നത് നിങ്ങൾക്ക് ഭാഗ്യം എത്തിക്കും, ഓരോന്നും അറിഞ്ഞിരിക്കണം
ഇടവം (Taurus): ഇടവം രാശിക്കാർക്ക് ഈ സമയം പുതിയ ജോലി ലഭിക്കും. ഇവർക്ക് കരിയറിൽ നല്ല ഉയരത്തിലെത്താൻ കഴിയും. വ്യവസായികൾ വൻ ലാഭമുണ്ടാക്കും. വീട്ടിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാം. മൊത്തത്തിൽ ഈ സമയം ഇവർക്ക് ഒരുപാട് സന്തോഷം നൽകും.
മിഥുനം (Gemini): ബുധന്റെ സംക്രമണം മിഥുന രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം നൽകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങൾക്ക് ഒരു വീടോ കാറോ വാങ്ങാം. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം വർദ്ധിക്കും.
Also Read: Zodiac Nature: ഈ രാശിയിലെ പെൺമക്കൾ അച്ഛന്റെ ഭാഗ്യം! ജനനത്തോടെ ഭാഗ്യം തിളങ്ങും
തുലാം (Libra): ഇടവം രാശിയിലെ ബുധന്റെ സംക്രമം തുലാം രാശിക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കും. ജീവിതത്തിന്റെ മിക്കവാറും എല്ലാ മേഖലകളിലും പുരോഗതി ഉണ്ടാകും. ധനലാഭമുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ ചെയ്തു തുടങ്ങും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക