Horoscope July 17: ചിങ്ങം രാശിക്കാർക്ക് ധനാഭിവൃദ്ധിയുണ്ടാകും മീനം രാശിക്കാർ പ്രതിസന്ധികളെ ധൈര്യപൂർവ്വം മറികടക്കും- രാശിഫലം

Horoscope July 17: കന്നി രാശിയിലുള്ളവർക്ക് ബിസിനസ് മേഖലയിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ഇവർ ഇന്ന് മംഗളകാര്യങ്ങളിൽ പങ്കെടുക്കും.

Written by - Zee Malayalam News Desk | Last Updated : Jul 17, 2022, 07:38 AM IST
  • മേടം രാശിയിൽ ഉള്ളവർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിക്കും
  • രാഷ്ട്രീയരംഗത്ത് എതിരാളികൾ വർധിക്കും
  • വസ്തുക്കച്ചവടത്തിൽ നഷ്ടത്തിന് സാധ്യതയുണ്ട്
  • ചില കാര്യങ്ങൾക്ക് നേരിട്ടിരുന്ന തടസം മാറും
Horoscope July 17: ചിങ്ങം രാശിക്കാർക്ക് ധനാഭിവൃദ്ധിയുണ്ടാകും മീനം രാശിക്കാർ പ്രതിസന്ധികളെ ധൈര്യപൂർവ്വം മറികടക്കും- രാശിഫലം

Astrology: മേടം രാശിക്കാർക്ക് ഇന്ന് വസ്തുക്കച്ചവടത്തിൽ നഷ്ടത്തിന് സാധ്യതയുണ്ട്. ഇവർക്ക് ചില പ്രധാന യാത്രകൾ നടത്തേണ്ടതായി വരും. കന്നി രാശിയിലുള്ളവർക്ക് ബിസിനസ് മേഖലയിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ഇവർ ഇന്ന് മംഗളകാര്യങ്ങളിൽ പങ്കെടുക്കും. ഇന്നത്തെ രാശിഫലം അറിയാം.

മേടം- മേടം രാശിയിൽ ഉള്ളവർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിക്കും. രാഷ്ട്രീയരംഗത്ത് എതിരാളികൾ വർധിക്കും. വസ്തുക്കച്ചവടത്തിൽ നഷ്ടത്തിന് സാധ്യതയുണ്ട്. ചില കാര്യങ്ങൾക്ക് നേരിട്ടിരുന്ന തടസം മാറും. ചുമതലകൾ വർധിക്കും. രാഷ്ട്രീയ രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് എതിരാളികൾ വർധിക്കും.

ഇടവം- വ്യാപാരികൾക്ക് ഈ ദിവസം ഗുണകരമല്ല. സഹോദരങ്ങൾ അനുകൂലമായി പെരുമാറും. പരിശ്രമത്തിനനുസരിച്ച് വിജയമുണ്ടാകും. ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകും. മനസ്സമാധാനം കുറയും.

മിഥുനം- ചില കാര്യങ്ങളിൽ നേരിട്ടിരുന്ന തടസ്സം മാറും. അധ്വാനഫലം ലഭിക്കും. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. സ്ത്രീകൾ മുഖേന സഹായം ലഭിക്കും. സുഹൃത്തുക്കളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും.

കർക്കടകം- പിതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. മനോധൈര്യം വർധിക്കും. കൃഷിക്കാർക്ക് കൂടുതൽ വരുമാനം ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമാകും. അപകീർത്തിക്ക് സാധ്യതയുണ്ട്. അതിനാൽ എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധാലുവായിരിക്കണം.

ALSO READ: Horoscope: കർക്കടക രാശിക്കാർ ഇക്കാര്യങ്ങളിൽ സൂക്ഷിക്കുക; ചിങ്ങം രാശിക്കാർക്ക് ശുഭവാർത്തയുണ്ടാകും- രാശിഫലം

ചിങ്ങം- സ്ത്രീകൾ മുഖേന സഹായം ലഭിക്കും. ധനാഭിവൃദ്ധിയുണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും. ആദർശങ്ങൾ പ്രാവർത്തികമാക്കും. പരീക്ഷകളിൽ മികച്ച വിജയം നേടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. മം​ഗളകർമ്മങ്ങളിൽ പങ്കെടുക്കും.

കന്നി- ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ആർഭാട കാര്യങ്ങൾ നിയന്ത്രിക്കണം. പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കും. പൊതുവേ മികച്ച ദിവസമായിരിക്കും. എങ്കിലും ഇടപെടുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം.

തുലാം- ആദർശങ്ങൾ പ്രാവർത്തികമാക്കും. സഹോദരനുമായുള്ള പിണക്കം തീരും. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കും. ദാമ്പത്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കടം കൊടുത്ത സംഖ്യ തിരിച്ചുകിട്ടും. അധ്വാനഫലം ലഭിക്കും.

വൃശ്ചികം- ​ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ നടത്തും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളിൽ നിന്ന് ഉപദ്രവം വർധിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക വിഷമങ്ങൾ ഒരു പരിധിവരെ മാറിക്കിട്ടും.

ധനു- സൽകർമ്മങ്ങളിൽ ഏർപ്പെടും. നേത്രരോഗങ്ങൾ ഉണ്ടകാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളുമായി ഇടപഴകുമ്പോൾ വളരെ ശ്രദ്ധിക്കുക. ആർഭാട കാര്യങ്ങൾ നിയന്ത്രിക്കണം. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും.

മകരം- ഔദ്യോഗികമായി നേട്ടങ്ങളുണ്ടാകും. പ്രതികൂല പരിതസ്ഥിതികളെ തരണം ചെയ്യാൻ സാധിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർ അപവാദാരോപണങ്ങൾക്ക് വിധേയരാകും. പിതാവിനോ പിതൃസ്ഥാനീയർക്കോ രോ​ഗാരിഷ്ടതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ALSO READ: Lucky Zodiac Signs: ഈ 3 രാശിക്കാർ ജനിക്കുന്നതേ രാജയോഗത്തോടെ, ഇതിൽ നിങ്ങളും ഉണ്ടോ?

കുംഭം- പ്രധാനപ്പെട്ട യാത്രകൾ തീരുമാനിക്കും. പുതിയ പ്രവർത്തനം തുടങ്ങാൻ നല്ല സമയമല്ല. കാർഷികരംഗത്തുള്ളവർക്ക് സാമ്പത്തിക ഉന്നതി ഉണ്ടാകും. വ്യവഹാര വിഷയങ്ങൾ ഉണ്ടാകും. അധികാരസ്ഥാനങ്ങളിൽ എത്തിച്ചേരും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.

മീനം- പുതിയ വാഹനങ്ങൾ വാങ്ങും. പ്രതിസന്ധികളെ ധൈര്യപൂർവ്വം നേരിടും. സൽക്കർമ്മങ്ങൾ ചെയ്യും. പ്രതീക്ഷിക്കാത്ത ചില നഷ്ടങ്ങളും ഉണ്ടായേക്കാം. യാത്രകൾ മുഖേന ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News