Horoscope: ചിങ്ങം രാശിക്കാർക്ക് സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ ഉചിതമായ ദിവസം; മീനം രാശിക്കാർ കോപം നിയന്ത്രിക്കുക- ദിവസഫലം

Horoscope: ചിങ്ങം രാശിക്കാർക്ക് സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ ഉചിതമായ ദിവസമാണ് ഇന്ന്.കുംഭം രാശിക്കാർക്ക് പുതിയ തൊഴിലവസരം ലഭ്യമാകും. ബഹുമതിയും ആദരവും ലഭിക്കും.

Written by - Zee Malayalam News Desk | Last Updated : Aug 24, 2022, 08:13 AM IST
  • സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ ഉചിതമായ ദിവസമാണ് ഇന്ന്
  • വൈകുന്നേരത്തോടെ ബിസിനസ് വിജയം കൈവരിക്കും
  • ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കുക
Horoscope: ചിങ്ങം രാശിക്കാർക്ക് സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ ഉചിതമായ ദിവസം; മീനം രാശിക്കാർ കോപം നിയന്ത്രിക്കുക- ദിവസഫലം

ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയെന്ന് അറിയാം. ചിങ്ങം രാശിക്കാർക്ക് സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ ഉചിതമായ ദിവസമാണ് ഇന്ന്.കുംഭം രാശിക്കാർക്ക് പുതിയ തൊഴിലവസരം ലഭ്യമാകും. ബഹുമതിയും ആദരവും ലഭിക്കും. ഓരോ രാശിക്കാർക്കും അനുകൂലമായ കാര്യങ്ങളും ദോഷകരമായി മാറുന്ന കാര്യങ്ങളും എന്താണെന്ന്  നോക്കാം.

മേടം- മേടം രാശിക്കാരുടെ കുടുംബപ്രശ്നങ്ങൾ തീരും. കുടുംബം ഒന്നിക്കും. ആരോഗ്യം മെച്ചപ്പെടും. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
ഭാഗ്യ നിറം- മെറൂൺ

ഇടവം- വിവേകത്തോടെ തീരുമാനങ്ങൾ എടുക്കണം. ഉന്നത അധികാരികളിൽ നിന്ന് സഹായം ലഭിക്കും. ജോലി സംബന്ധമായ സമ്മർദ്ദം കുറയും.
ഭാഗ്യ നിറം- പിങ്ക്

ALSO READ: Vastu Tips For Wealth: സമ്പത്തും സമൃദ്ധിയും നിറയുന്നതിന് വീട്ടിൽ പണം സൂക്ഷിക്കേണ്ടത് എവിടെ? വാസ്തുശാസ്ത്രത്തിൽ പറയുന്നത് ഇങ്ങനെ

മിഥുനം- മിഥുനം രാശിക്കാർക്ക് ഇന്ന് തിരക്കുള്ള ദിവസമായിരിക്കും. ബിസിനസ് മാറ്റരുത്. കാൽ വേദനയും കാൽ സംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാകാം.
ഭാഗ്യ നിറം- വെള്ള

കർക്കടകം- കർക്കടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം സന്തോഷവും സംതൃപ്തിയുമായിരിക്കും. പുതിയ പദ്ധതികൾ വിജയിക്കും. ഓഫീസിൽ പുതിയ ചുമതലകൾ ലഭിക്കും.
ഭാഗ്യ നിറം- സ്വർണം

ചിങ്ങം- സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ ഉചിതമായ ദിവസമാണ് ഇന്ന്. വൈകുന്നേരത്തോടെ ബിസിനസ് വിജയം കൈവരിക്കും. ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കുക.
ഭാഗ്യ നിറം- ചുവപ്പ്

കന്നി- ദാമ്പത്യ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. നിങ്ങളുടെ സുഹൃത്തിന്റെ ഉപദേശം സ്വീകരിക്കുക. നിർധനയായ പെൺകുട്ടിയുടെ വിവാഹത്തിന് സഹായിക്കുക.
ഭാഗ്യ നിറം- പച്ച

ALSO READ: Vastu Tips For Home: വീടിനെ സന്തോഷവും സമാധാനവുമുള്ള ഇടമാക്കാം; വാസ്തു ശാസ്ത്രം നിർദേശിക്കുന്നത് ഇങ്ങനെ

തുലാം- മോശം കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ മികച്ചതായിരിക്കും. കുടുംബ പ്രശ്നങ്ങൾ അവസാനിക്കും.
ഭാഗ്യ നിറം- വെള്ള

വൃശ്ചികം- ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം മംഗളകരമായ ജോലികൾ ചെയ്യരുത്. സന്താന ആഗ്രഹം സഫലമാകും.
ഭാഗ്യ നിറം- കുങ്കുമം

ധനു- വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ ശ്രദ്ധിക്കണം. കുടുംബത്തോടൊപ്പം യാത്ര പോകാൻ സാധ്യതയുണ്ട്. ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം മികച്ചതായിരിക്കും.
ഭാഗ്യ നിറം- മഞ്ഞ

ALSO READ: Horoscope August: കർക്കടക രാശിക്കാർ ജോലിയിൽ മാറ്റം വരുത്തരുത്, മകരം രാശിക്കാർ കുടുംബാം​ഗങ്ങളുടെ ഉപദേശം സ്വീകരിക്കണം- രാശിഫലം

മകരം- തെറ്റായ ചിന്തകൾ നിങ്ങളുടെ മനസ്സിൽ വരാൻ അനുവദിക്കരുത്. മനസ്സിലെ ആകുലതകൾ അവസാനിക്കും.
ഭാഗ്യ നിറം- കറുപ്പ്

കുംഭം- പുതിയ തൊഴിലവസരം ലഭ്യമാകും. ബഹുമതിയും ആദരവും ലഭിക്കും. നിങ്ങളുടെ പിതാവിന്റെ ഉപദേശം സ്വീകരിക്കുക.
ഭാഗ്യ നിറം - നീല

മീനം- നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. കോപം നിയന്ത്രിക്കുക. ജോലിയിൽ വളരെയധികം മെച്ചപ്പെടും.
ഭാഗ്യ നിറം- തവിട്ട്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News