Horoscope: മിഥുനം രാശിക്കാർക്ക് ഇന്ന് ബിസിനസിൽ ലാഭം വർധിക്കും; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

Astrological Predictions: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുന്നത് നിങ്ങളുടെ തീരുമാനങ്ങളും പദ്ധതികളും കൃത്യമായി നടപ്പിലാക്കുന്നതിന് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോയെന്ന് അറിയാൻ സമ്പൂർണ രാശിഫലം പരിശോധിക്കാം.

Written by - Zee Malayalam News Desk | Last Updated : Aug 23, 2023, 07:43 AM IST
  • മിഥുനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്
  • സുഹൃത്തുക്കളുടെ സഹകരണം വർധിക്കും
  • ബിസിനസ് സംബന്ധമായ യാത്രകൾ ലാഭം നേടിത്തരും
  • സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും
Horoscope: മിഥുനം രാശിക്കാർക്ക് ഇന്ന് ബിസിനസിൽ ലാഭം വർധിക്കും; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളുമുണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുന്നത് നിങ്ങളുടെ തീരുമാനങ്ങളും പദ്ധതികളും കൃത്യമായി നടപ്പിലാക്കുന്നതിന് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോയെന്ന് അറിയാൻ സമ്പൂർണ രാശിഫലം പരിശോധിക്കാം.

മേടം

ഓഫീസിൽ പുതിയ ചുമതലകൾ ലഭിക്കും. അടുത്ത ആളുകൾ പിന്തുണ നൽകും. നിങ്ങളുടെ സംസാരം വിലമതിക്കപ്പെടും. ബന്ധുക്കൾ സന്ദർശനം നടത്തും. ജോലികളിൽ പുരോഗതിയുണ്ടാകും.

ഇടവം

വിനോദങ്ങളിൽ താൽപര്യം ഉണ്ടാകും. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കുട്ടികളുടെ ചിന്തകൾ മെച്ചപ്പെടും. ദീർഘനാളത്തെ പ്രാർത്ഥനകൾ സഫലമാകും. ബിസിനസ്സിൽ ലാഭം മെച്ചപ്പെടും. ജോലിസ്ഥലവുമായി പൊരുത്തപ്പെടുക.

മിഥുനം

സുഹൃത്തുക്കളുടെ സഹകരണം വർധിക്കും. ബിസിനസ് സംബന്ധമായ യാത്രകൾ ലാഭം നേടിത്തരും. ജോലി സംബന്ധമായി ചില പ്രശ്നങ്ങൾ ഉണ്ടാകാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

ALSO READ: Vastu Tips: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? വീട്ടിൽ ദുഖവും ദുരിതവും ഒഴിയില്ല

കർക്കടകം

ഉന്നതാധികാരികളിൽ നിന്ന് പ്രതീക്ഷിക്കുന്ന സഹകരണം ലഭിക്കും. ആസൂത്രണം ചെയ്ത കാര്യങ്ങൾ പൂർത്തീകരിക്കും. ആത്മവിശ്വാസത്തോടെ തീരുമാനങ്ങൾ എടുക്കും. സഹോദരങ്ങൾ നിങ്ങളുമായി സഹകരിക്കും. ചെറിയ യാത്രകൾ മനസിന് സന്തോഷം നൽകും.

ചിങ്ങം

ബിസിനസിൽ നിക്ഷേപം വർധിക്കും. മാനസികമായ സങ്കടങ്ങൾ കുറയും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. വിലകൂടിയ വസ്തുക്കൾ വാങ്ങാൻ സാധ്യത. പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാകും.

കന്നി

ബിസിനസ്സ് പ്രവർത്തനങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. നിഷ്ക്രിയ സംസാരം കുറയ്ക്കുക. ഔദ്യോഗിക പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തങ്ങൾ വർധിക്കും. വിമർശനങ്ങൾ ചെറിയ ആശങ്കകൾ ഉണ്ടാക്കും. ഏതൊരു കാര്യത്തിലും വിവേകത്തോടെ പ്രവർത്തിക്കുന്നത് ഗുണം നൽകും. 

തുലാം

സുഹൃത്തുക്കളുമായി സഹകരണം വർധിക്കും. ബിസിനസ്സിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. കുടുംബാംഗങ്ങളിൽ നിന്നുള്ള അഭിപ്രായവ്യത്യാസങ്ങൾ കുറയും. ജോലിയിൽ താൽപര്യമില്ലായ്മ ഉണ്ടാകും.

വൃശ്ചികം

ആ​ഗ്രഹിച്ച കാര്യങ്ങൾ സഫലമാകും. രക്ഷിതാക്കൾ പിന്തുണ നൽകും. ഔദ്യോഗിക പ്രവർത്തനങ്ങളിൽ പ്രാധാന്യം ലഭിക്കും. ബിസിനസ്സിൽ നിന്നുള്ള ലാഭം വഴി ഓഹരികൾ വർധിക്കും.

ധനു

ബന്ധങ്ങൾക്കിടയിൽ ബഹുമാനം വർധിക്കും. ശാരീരിക ആരോഗ്യം മെച്ചപ്പെടും. അനുഭവപരിചയം ചില പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സഹായിക്കും. ഓഫീസിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കും. ആത്മീയ സ്ഥലങ്ങൾ സന്ദർശിക്കും.

മകരം

പ്രതീക്ഷിച്ച സന്തോഷവാർത്ത കേൾക്കും. ബന്ധുക്കൾ സന്ദർശനം നടത്തും. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഐക്യം ഉണ്ടാകും. ബിസിനസ്സിലെ മത്സരം കുറയും. ഓഫീസിൽ നിങ്ങളുടെ പ്രാധാന്യം വർധിക്കും. തടസ്സപ്പെട്ട ചില ജോലികൾ പൂർത്തിയാക്കാൻ സാധിക്കും.

കുംഭം

ഇന്നത്തെ ദിവസം കുംഭം രാശിക്കാർ ജാ​ഗ്രത പുലർത്തണം. ആരോഗ്യത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. മറ്റുള്ളവരുടെ സഹായം പ്രതീക്ഷിക്കാതെ പ്രവർത്തിക്കുന്നതാണ് നല്ലത്. ചില പ്രയാസകരമായ സാഹചര്യങ്ങൾ നിങ്ങൾ കൈകാര്യം ചെയ്യും. ഉന്നതാധികാരികളുമായി ധാരണയുണ്ടാകും.

മീനം

അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. ബിസിനസ്സിൽ പ്രശസ്തരായ ആളുകളുടെ സഹകരണം ലഭിക്കും. ഓഫീസിൽ അനുകൂലമായ തൊഴിൽ അന്തരീക്ഷം ഉണ്ടാകും. മാനസിക സമ്മർദ്ദം കുറയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News