Horoscope: മകരം രാശിക്കാർ ജാ​ഗ്രതയോടെയിരിക്കുക; നിങ്ങളുടെ വളർച്ചയെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുക

Horoscope November 23: പന്ത്രണ്ട് രാശികളുണ്ട്, ഓരോന്നിനും അതിന്റേതായ സവിശേഷതകളുമുണ്ട്. ഇത് ഓരോ രാശിക്കാരുടെയും ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നു

Written by - Zee Malayalam News Desk | Last Updated : Nov 23, 2022, 09:37 AM IST
  • പുതിയ വീട് വയ്ക്കുക, വാഹനം വാങ്ങുക, പുതിയ ജോലിയിൽ പ്രവേശിക്കുക, ബിസിനസിൽ നിക്ഷേപം നടത്തുക തുടങ്ങിയവയെല്ലാം ജീവിതത്തിലെ നിർണായക ഘടകങ്ങളാണ്
  • ജീവിതത്തിലെ നിർണായക തീരുമാനങ്ങൾ സ്വീകരിക്കുന്ന സമയത്ത്, നിങ്ങളുടെ രാശിഫലം എന്താണ് സൂചിപ്പിക്കുന്നതെന്ന് ശ്രദ്ധിക്കുക
Horoscope: മകരം രാശിക്കാർ ജാ​ഗ്രതയോടെയിരിക്കുക; നിങ്ങളുടെ വളർച്ചയെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുക

നിങ്ങൾ ജീവിതത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നുണ്ടോ? പുതിയ വീട് വയ്ക്കുക, വാഹനം വാങ്ങുക, പുതിയ ജോലിയിൽ പ്രവേശിക്കുക, ബിസിനസിൽ നിക്ഷേപം നടത്തുക തുടങ്ങിയവയെല്ലാം ജീവിതത്തിലെ നിർണായക ഘടകങ്ങളാണ്. ജീവിതത്തിലെ നിർണായക തീരുമാനങ്ങൾ സ്വീകരിക്കുന്ന സമയത്ത്, നിങ്ങളുടെ രാശിഫലം എന്താണ് സൂചിപ്പിക്കുന്നതെന്ന് ശ്രദ്ധിക്കുക. പന്ത്രണ്ട് രാശികളുണ്ട്, ഓരോന്നിനും അതിന്റേതായ സവിശേഷതകളുമുണ്ട്. ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയുള്ളതാകുമെന്ന് നോക്കാം.

മേടം: നിങ്ങളുടെ പ്രണയ ജീവിതത്തിൽ മികച്ച ദിവസമാണ് ഇന്ന്. നിങ്ങൾക്ക് ആരോടെങ്കിലും പ്രണയമുണ്ടെങ്കിൽ തുറന്ന് പറയുന്നതിന് മികച്ച ദിവസമാണ് ഇന്ന്.

ഇടവം: നിങ്ങളെ സ്നേഹിക്കുന്നവർ തുറന്ന് പറയാൻ തയ്യാറായേക്കില്ല. എന്നാൽ, അവരുടെ ഭാ​ഗത്ത് നിന്ന് പല സൂചനകളും നിങ്ങൾക്ക് ലഭിക്കും. മികച്ച പങ്കാളിയെ കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും.

മിഥുനം: നിങ്ങൾ നിരാശാജനകമായ ഒരു പ്രണയമുള്ള വ്യക്തിയാണ്. നിങ്ങൾ അൽപ്പം വ്യത്യസ്തനാകുന്നത് വളരെ നല്ലതാണ്.

ALSO READ: Vastu tips for happy married life: ദമ്പതികൾ തമ്മിലുള്ള കലഹം പതിവാകുന്നത് ഇക്കാരണങ്ങൾ കൊണ്ടാകാം; വാസ്തു ശാസ്ത്രം പറയുന്നതിങ്ങനെ

കർക്കടകം: നിങ്ങൾ ഇതുവരെ ചിന്തിക്കാത്ത സ്ഥലത്ത് നിന്നായിരിക്കും നിങ്ങളുടെ പ്രണയം കണ്ടെത്തുന്നത്. പുതിയ സ്ഥലങ്ങളിൽ യാത്ര പോകുന്നത് നല്ലതാണ്.

ചിങ്ങം: നിങ്ങൾ പ്രണയിക്കുന്ന ആൾ നിങ്ങളുടെ അറിവും കഴിവും മൂലം നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. അതിനാൽ നിങ്ങൾ അവർക്ക് ഒരു സഹായ ഹസ്തം വാഗ്ദാനം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. 

കന്നി: ജോലിസ്ഥലത്ത് ചുറ്റുമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുക. ചില ആളുകൾ അവരുടെ നിഴലുകൾക്കുള്ളിൽ മറഞ്ഞിരിക്കുകയാണ്. അവരെ പിന്തുണയ്ക്കുകയും പ്രചോദിപ്പിക്കുകയും ചെയ്താൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ അവർക്കാകും.

തുലാം: പ്രശ്നങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. സ്വയം ഇടപെട്ട് ഒന്നും പരിഹരിക്കാൻ ശ്രമിക്കരുത്. ഇന്ന് നിങ്ങൾ ചെയ്യേണ്ട കാര്യം, നിങ്ങളുടെ ഭാ​ഗത്തേക്ക് വരുന്ന ഏത് പ്രശ്‌നത്തിൽ നിന്നും അകന്നു നിൽക്കുക എന്നതാണ്.

വൃശ്ചികം: നിങ്ങളുടെ ദൈനംദിന ദിനചര്യ നിങ്ങളെ ബോറടിപ്പിക്കാൻ തുടങ്ങിയാൽ, നിങ്ങൾ കാര്യങ്ങൾ അൽപ്പം വ്യത്യസ്തമാക്കേണ്ട സമയമാണിത്. നിങ്ങളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിന് വ്യത്യസ്ത വഴികൾ കണ്ടെത്തുക.

ധനു: ഇന്ന് നിങ്ങൾ വളരെ തിളങ്ങുന്ന ഒരു ദിവസമാണ്. എല്ലാ കണ്ണുകളും നിങ്ങളിലേക്കായിരിക്കും. നിങ്ങൾക്ക് ലഭിക്കുന്ന ശ്രദ്ധ നിങ്ങളുടെ ജോലിയെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഇന്ന് നിങ്ങൾ ചെയ്യേണ്ട ഏറ്റവും നല്ല കാര്യം മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുക എന്നതാണ്.

ALSO READ: Vastu Tips For Success: കരിയറിൽ വിജയം നേടാൻ വാസ്തുശാസ്ത്രത്തിലെ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

മകരം: വിവേകത്തോടെ പെരുമാറുക. നിങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന ആളുകളെ മനസ്സിലാക്കാൻ നിങ്ങളുടെ കണ്ണും മനസ്സും തുറന്നിടുക. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളുടെ അധികാരം കാണിക്കുക.

കുംഭം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അലസതയുടേതാകും. നിങ്ങൾക്ക് ഒരു ജോലിയും ചെയ്യാൻ തോന്നില്ല. എന്നാൽ, നിങ്ങൾ അലസതയുടെ പിടിയിൽ നിന്ന്  പുറത്ത് വരണം.

മീനം: നിങ്ങളുടെ ലക്ഷ്യങ്ങൾ ഇന്ന് സ്വപ്നങ്ങളിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് മാറും. ഇത് നിങ്ങൾക്ക് നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അവസരമായിരിക്കും. നിങ്ങൾ പ്രതീക്ഷിക്കുന്ന നിരവധി വിജയകരമായ കാര്യങ്ങൾ നിങ്ങൾക്ക് ഇന്ന് സംഭവിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News