Horoscope june 20, 2022: സന്തോഷവും സമാധാനവും ഉണ്ടാകും, സാമ്പത്തികവും മെച്ചപ്പെടും! ഇന്ന് നിങ്ങള്‍ക്കെങ്ങനെ?

 ചിങ്ങം രാശിക്കാർക്ക് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാവാൻ സാധ്യതയുണ്ട്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് ഈ ആഴ്ച അനുകൂലമായിരിക്കില്ല. 

Written by - Zee Malayalam News Desk | Last Updated : Jun 20, 2022, 09:48 AM IST
  • ധനു രാശിയിലുള്ളവർ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും.
  • ഇവരുടെ വരുമാനം മെച്ചപ്പെടും.
  • ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.
Horoscope june 20, 2022: സന്തോഷവും സമാധാനവും ഉണ്ടാകും, സാമ്പത്തികവും മെച്ചപ്പെടും! ഇന്ന് നിങ്ങള്‍ക്കെങ്ങനെ?

മേടം: മേടം രാശിക്കാർക്ക് ഇന്ന് ബിസിനസുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നേക്കാം. പ്രവർത്തന രം​ഗത്ത് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. ഈ രാശിക്കാരുടെ ആരോ​ഗ്യം തൃപ്തികരമാകും. കുടുംബ ജീവിതത്തിലും സന്തോഷമുണ്ടാകും. 

ഇടവം: ഇടവം രാശിക്കാർക്ക് ഇന്ന് തൊഴിൽ മേഖലയിൽ കാര്യങ്ങൾ അനുകൂലമാകും. ഭാഗ്യ പരീക്ഷണങ്ങളിലൂടെ നേട്ടമുണ്ടാകും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കാനുള്ള അവസരമുണ്ടാകും. പുതിയ വീട്ടിലേക്ക് താമസം മാറും. 

മിഥുനം: സാമ്പത്തിക കാര്യത്തിൽ അൽപം ബുദ്ധിമുട്ട് കാണുന്നുണ്ട്. പ്രതീക്ഷിച്ചത് പോലെ ഇന്ന് കാര്യങ്ങൾ നടന്നെന്ന് വരില്ല. പ്രണയം വിവാഹത്തിലേക്ക് എത്തിക്കും. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. രോ​ഗം വരാനുള്ള സാധ്യതയുണ്ട്. 

കർക്കടകം: പാർട്ട്ണർഷിപ്പിൽ ബിസിനസ് ചെയ്യുന്നത് ലാഭകരമായിരിക്കും .കുടുംബജീവിതം സന്തോഷകരമായിരിക്കും. കർക്കടകം രാശിക്കാരായ അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. 

Also Read: Brave Girls: ഈ 3 രാശിയിലെ പെൺകുട്ടികൾക്ക് ആരെയും ഭയമില്ല! വെല്ലുവിളികളെ ധൈര്യത്തോടെ നേരിടും

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാവാൻ സാധ്യതയുണ്ട്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് ഈ ആഴ്ച അനുകൂലമായിരിക്കില്ല. വിദേശത്ത് നിന്ന് സന്തോഷവാർത്ത ലഭിച്ചേക്കും. 

കന്നി: കന്നി രാശിക്കാർക്ക് ഇന്ന് സമാധാനവും സന്തോഷവും ഉണ്ടാകും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. ബന്ധുക്കളെ സന്ദർശിക്കാനിടവരും. അപേക്ഷിച്ച വായ്പകൾ അനുവദിച്ച് കിട്ടും. 

തുലാം: ഈ രാശിയിലുള്ള വിദ്യാർഥികൾ ഇന്ന് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കും. തുടങ്ങുന്ന പുതിയ സംരംഭങ്ങൾ വിജയിക്കും. ആരോഗ്യ കാര്യത്തിൽ പേടി വേണ്ട, തൃപ്തികരമായിരിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. യാത്രകൾ ഗുണകരമാകും.

വൃശ്ചികം: സഹോദരങ്ങളുടെ സഹായം കിട്ടും. ഭാ​ഗ്യം ഒന്ന് കൊണ്ട് കാര്യങ്ങൾ നേടിയെടുക്കും. നിങ്ങളുടെ പുതിയ സൗഹൃദങ്ങൾ ജീവിതത്തിൽ ഉപകാരപ്പെടും. വൃശ്ചികം രാശിയിലുള്ള ചിലർക്ക് സ്ഥലം മാറ്റം ലഭിക്കും. 

ധനു: ധനു രാശിയിലുള്ളവർ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. ഇവരുടെ വരുമാനം മെച്ചപ്പെടും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇത് അനുകൂല കാലമാണ്. 

മകരം: മകരം രാശിക്കാരുടെ സാമ്പത്തിക നില തൃപ്തികരമായിരിക്കും. ഇവർ പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കും. പുതിയ വാഹനം വാങ്ങാൻ ഇടയാകും. ഉപരിപഠനത്തിന് അവസരം കിട്ടും. തീർത്ഥ യാത്രയിൽ പങ്കെടുക്കാനും അവസരമുണ്ടാകും. 

കുംഭം: കുംഭം രാശിക്കാർക്ക് ചിലവുകൾ വർധിച്ചേക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. പുതിയ ബിസിനസ് ആരംഭിക്കും. മുടങ്ങാതെ പ്രാർഥനകൾ നടത്തുക.

മീനം: യാത്രകൾ ഗുണകരമാകും.പ്രതീക്ഷിച്ചപോലെ പലകാര്യങ്ങളും നടക്കുന്ന ദിവസമാണിന്ന്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News