Today's Horoscope: കർക്കടകം രാശിക്കാർക്ക് സാമ്പത്തിക നേട്ടമുറപ്പ്, കന്നി രാശിക്കാർക്ക് ഇന്ന് അനുകൂലമല്ല; രാശിഫലം അറിയാം

Horoscope Today: ചില രാശികൾക്ക് ഇന്ന് സാമ്പത്തികപരമായും തൊഴിൽപരമായും ധാരാളം നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Sep 15, 2024, 05:55 AM IST
  • ഇന്ന് തുലാം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും.
  • മുടങ്ങിക്കിടക്കുന്ന പ്രൊജക്ടുകൾ പൂർത്തിയാക്കാനാകും.
Today's Horoscope: കർക്കടകം രാശിക്കാർക്ക് സാമ്പത്തിക നേട്ടമുറപ്പ്, കന്നി രാശിക്കാർക്ക് ഇന്ന് അനുകൂലമല്ല; രാശിഫലം അറിയാം

തിരുവോണ നാളായ ഇന്ന് ചില രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. എന്നാൽ ചിലർക്ക് മോശം ദിവസമായിരിക്കും ഇന്ന്. ഇന്നത്തെ രാശിഫലം അറിയാം.

മേടം - സന്തോഷകരമായ ദിവസമായിരിക്കും മേടം രാശിക്കാർക്ക് ഇന്ന്. ബിസിനസ് ചെയ്യുന്നവർ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ലാഭം നേടാനാകും. ഇഷ്ടഭക്ഷണം കഴിക്കാൻ സാധിക്കും. വാഹനം വാങ്ങാനിടയുണ്ട്. 

ഇടവം - പണവുമായി ബന്ധപ്പെട്ട ഇടപാടുകളോ നിക്ഷേപങ്ങളോ നടത്തുന്നത് സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമായേക്കും. കുടുംബാന്തരീക്ഷത്തിൽ മനസ് അസ്വസ്ഥമായിരിക്കും. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക. 

ഇടവം - ചെയ്യുന്ന ജോലികളിൽ ഇന്ന് വിജയമുണ്ടാകും. ഒരു കാര്യത്തിലും തിടുക്കം കാണിക്കരുത്. ബിസിനസ് കാര്യങ്ങൾ ശ്രദ്ധിച്ച് മാത്രം ചെയ്യുക,  നേട്ടമുണ്ടാകും. ആരോ​ഗ്യം ശ്രദ്ധിക്കുക. 

കർക്കടകം - അലസത മാറ്റിവെച്ച് ജോലി നല്ല രീതിയിൽ ചെയ്യുക. ലാഭം നേടാനുള്ള അവസരമുണ്ട്. സാമ്പത്തിക നേട്ടമുണ്ടാകും. വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

ചിങ്ങം - മറ്റുള്ളവരുടെ സങ്കടങ്ങൾ കണ്ട് നിങ്ങളുടെ മനസലിയും. എന്നാൽ വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. 

കന്നി - കന്നി രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമല്ല. ആരോ​ഗ്യ പ്രശ്നങ്ങൾ നേരിട്ടേക്കാം. ജോലിയിലും ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.

തുലാം - ​ഇന്ന് തുലാം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. മുടങ്ങിക്കിടക്കുന്ന പ്രൊജക്ടുകൾ പൂർത്തിയാക്കാനാകും. സാമ്പത്തിക നേട്ടമുണ്ടാകും.

വൃശ്ചികം - ​ബിസിനസിൽ ഉയർച്ച താഴ്ചകൾ ഉണ്ടായേക്കും. വീട്ടാവശ്യങ്ങൾക്കായി പണം ചെലവഴിക്കും. 

​ധനു - ദിവസം ആരംഭിക്കുന്നത് മന്ദഗതിയിൽ ആയിരിക്കുമെങ്കിലും അതിനുശേഷം എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കാനാകും. ജോലിയിലും ബിസിനസിലും കൂടുതൽ ശ്രദ്ധാലുവായിരിക്കും. സാമ്പത്തികമായി ചില പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. 

മകരം - ​മറ്റുള്ളവരെ ആശ്രയിക്കുമ്പോൾ തൊഴിൽപരമായും ബിസിനസ്സിലും നേട്ടങ്ങൾ കുറയും. സാമ്പത്തിക വരുമാനം കുറയും. തൊഴിൽ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.

കുംഭം - ​ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമായിരിയ്ക്കും. സമൂഹത്തിൽ നിന്ന് ആദരവ് ലഭിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. 

മീനം - തൊഴിൽ മേഖലയിൽ നിങ്ങൾ ലാഭകരമായ ഇടപാടുകൾ നടത്താനാകും. എന്നാൽ പ്രതീക്ഷിച്ച ലാഭം ലഭിച്ചെന്നു വരില്ല. വരുമാനം ചെലവിനേക്കാൾ കൂടുതലായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News