Onam 2024: ഇന്ന് പൊന്നിൻ ചിങ്ങത്തിലെ തിരുവോണം. മലയാളികൾക്ക് ഇത് അതിജീവനത്തിന്റെ ഓണക്കാലമാണ്. വറുതിയുടെ കര്‍ക്കിടത്തിന് ശേഷം സമൃദ്ധിയുടെ പൊന്നോണം വരുന്ന മാസമാണ് ചിങ്ങമാസം. ലോകമെങ്ങുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുകയാണ്.
ഓണക്കോടിയും, പൂക്കളവും, സദ്യയുമൊക്കെ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുന്നു. മലയാളികൾക്ക് എന്നും കൂട്ടായ്മയുടെ ഉത്സവമാണ് ഓണം എന്നത് സംശയമില്ലാത്ത കാര്യമാണ്. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പമാണ് മലയാളികൾ ആഘോഷിക്കാറുള്ളത്.
ഓണം ശരിക്കും വ്യത്യസ്തമായ ഒരാഘോഷമാണ്. ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ ജാതിമതഭേദമില്ലാതെ മുഴുവൻ മലയാളികളും ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഒരു ആഘോഷം. മലയാളികളുടെ പുതുവർഷ മാസമായ പൊന്നിൻ ചിങ്ങത്തിലാണ് ഓണം വരുന്നത്. ഓണം കേരളത്തിന്റെ കാർഷികോത്സവം കൂടിയാണ്. അത്തം നാളിൽ തുടങ്ങുന്ന മലയാളികളുടെ കാത്തിരിപ്പ് പത്താം നാൾ തിരുവോണത്തോടെയാണ് അവസാനിക്കുന്നത്.
Also Read: Chithini: ഹൊറർ ചിത്രം 'ചിത്തിനി'യിലെ പുതിയ ഗാനം പുറത്തിറക്കി
കേരളത്തില്‍ അന്യംനിന്നു കൊണ്ടിരിക്കുന്ന സാംസ്‌കാരിക വിനോദങ്ങളില്‍ ഒന്നുകൂടിയാണ് ഓണക്കളികള്‍. തിരുവാതിരയും ഓണത്തല്ലും പുലിക്കളിയുമെല്ലാം ഓണാഘോഷത്തിന്റെ ഭാഗങ്ങളാണ്.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് ഓണം വരുന്നത്. മഹാബലി തമ്പുരാനെ വരവേൽക്കുകയാണ് ഓണം നാളിൽ. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു.
തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ കാണാൻ വരുന്ന ദിവസം കൂടിയാണ്. ഓണത്തിന്റെ ഐതീഹ്യം തന്നെ ഇതാണ്. പണ്ട് മഹാബലിയെന്നൊരു അസുര ചക്രവര്‍ത്തി നാടു ഭരിച്ചിരുന്നു. അദ്ദേഹം ത്രിലോകങ്ങളും ജയിച്ചവനായിരുന്നു. മനുഷ്യരുടെ ക്ഷേമത്തിന് വില മതിച്ചിരുന്ന ചക്രവര്‍ത്തിയുടെ സല്‍ഭരണം സ്വര്‍ഗ്ഗത്തിലെ ദേവന്മാരുടെ പ്രഭ മങ്ങുവാനിടയാക്കിയപ്പോൾ അതു വീണ്ടെടുത്തു നല്‍കാമെന്നു മഹാവിഷ്ണു വാക്കുകൊടുക്കുകയും. അതിന്റെ അടിസ്ഥാനത്തിൽ വാമനനെന്ന ബ്രാഹ്മണ ബാലനായി അവതരിച്ച് തപസ്സു ചെയ്യാൻ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. ഇത് ചതിയാണെന്ന് മനസിലാക്കാതെ അതു നല്‍കാമെന്നു മഹാബലി സമ്മതിച്ചു. ഉടൻതന്നെ പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനന്‍ രണ്ടടി കൊണ്ട് മഹാബലിയുടെ സാമ്രാജ്യം അളന്നു. മൂന്നാമത്തെ അടി എവിടെ വയ്ക്കുമെന്ന് വാമനൻ ചോദിച്ചപ്പോൾ കാര്യം മനസിലായ മഹാബലി തമ്പുരാൻ സ്വന്തം ശിരസ്സു കുനിച്ചു കൊടുക്കുകയും വാമനന്‍ ആ ശിരസ്സില്‍ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയക്കുകയും ചെയ്തുവെന്നാണ് സങ്കൽപം. അന്ന് തന്റെ പ്രിയപ്പെട്ട ജനങ്ങളെ ആണ്ടിലൊരിക്കല്‍ വന്നു കാണാൻ മഹാബലിക്ക് ലഭിച്ച ദിനമാണ് കേരളീയർ തിരുവോണമായി കൊണ്ടാടുന്നത്.
എല്ലാ മലയാളികൾക്കും സീ മലയാളം ന്യൂസിന്റെ സന്തോഷം നിറഞ്ഞ തിരുവോണാശംസകൾ .....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.