Horoscope: മീനം രാശിക്കാർ ഇന്ന് തൊട്ടതെല്ലാം പൊന്നാക്കുന്ന ദിവസം- ഇന്നത്തെ സമ്പൂർണ രാശിഫലം

Horoscope today June 5: നിങ്ങൾക്ക് ഇന്നത്തെ ദിവസം അനുകൂലമാണോയെന്ന് മനസ്സിലാക്കി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് കൂടുതൽ ​ഗുണകരമാകും. രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.

Written by - Zee Malayalam News Desk | Last Updated : Jun 5, 2023, 09:41 AM IST
  • മേടം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാകാം
  • ഉദ്യോഗസ്ഥർക്ക് ജോലിയിൽ മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം നേരിടേണ്ടിവരും
Horoscope: മീനം രാശിക്കാർ ഇന്ന് തൊട്ടതെല്ലാം പൊന്നാക്കുന്ന ദിവസം- ഇന്നത്തെ സമ്പൂർണ രാശിഫലം

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം അനുകൂലമാണോയെന്ന് മനസ്സിലാക്കി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് കൂടുതൽ ​ഗുണകരമാകും. രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം. ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം.

മേടം

ഇന്ന് കുടുംബത്തിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാകാം. ഉദ്യോഗസ്ഥർക്ക് ജോലിയിൽ മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം നേരിടേണ്ടിവരും. ഏറെ നാളായി കാത്തിരുന്ന സഹായം ഇന്ന് ലഭിക്കും. വസ്തുവകകളുമായി ബന്ധപ്പെട്ട ചർച്ചകൾ അനുകൂലമായിരിക്കും. മുൻവിധിയില്ലാതെ കാര്യങ്ങളെ സമീപിക്കുന്നത് നല്ലതാണ്.

ഇടവം

ഇന്ന് നിങ്ങൾ അൽപ്പം ആശയക്കുഴപ്പത്തിലായിരിക്കും. നിങ്ങളുടെ രാശി ചന്ദ്രാഷ്ടമമായതിനാൽ ഏത് പ്രവർത്തനവും മിതത്വത്തോടെ ചെയ്യുന്നതാണ് നല്ലത്. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക. വാഹന യാത്രയിൽ ജാഗ്രത പാലിക്കുന്നത് നല്ലതാണ്.

മിഥുനം

ഇന്ന് കുടുംബത്തിൽ ഐക്യം വർദ്ധിക്കും. ശാരീരിക ആരോഗ്യത്തിൽ പുരോഗതി ഉണ്ടാകും. ബിസിനസ്സുകാർ ലാഭം നേടും. കടബാധ്യതകൾ കുറയും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും.

കർക്കടകം

ഇന്ന് നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും. അടുത്ത ബന്ധുക്കളുടെ വരവ് കുടുംബത്തിന് സന്തോഷം നൽകും. ഗാർഹിക ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റപ്പെടും. ബിസിനസ്സിലെ ഇടപാടുകൾ തൃപ്തികരമാകും. ജോലിയിൽ പ്രതീക്ഷിക്കുന്ന ശമ്പള വർദ്ധനവ് ലഭിക്കും.

ചിങ്ങം

ഇന്ന് നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. ജോലിയിൽ സഹപ്രവർത്തകരുമായി ഒത്തുപോകുന്നത് ഗുണം ചെയ്യും. ഏതൊരു കാര്യത്തിലും മിതത്വം പാലിക്കുന്നത് സാമ്പത്തിക പ്രശ്‌നങ്ങളെ തരണം ചെയ്യാൻ സഹായിക്കും. മുതിർന്നവരുടെ ഉപദേശം ബിസിനസ്സ് മികച്ച രീതിയിലാകുന്നതിന് സഹായിക്കും.

കന്നി

ഇന്ന് നിങ്ങൾ എല്ലാ ജോലികളിലും നിഷ്‌ക്രിയരായിരിക്കും. ബിസിനസ്സിൽ ശത്രുക്കൾ മൂലം ബുദ്ധിമുട്ടുകൾ ഉണ്ടാകും. ജോലിയിൽ സമ്മർദ്ദം കുറയും. ആദ്ധ്യാത്മിക ആരാധനയും ദൈവാരാധനയും ഗുണം ചെയ്യും.

തുലാം

ഇന്ന് നിങ്ങൾക്ക് പെട്ടെന്ന് സാമ്പത്തിക വർധനവ് ഉണ്ടാകും. കുട്ടികൾക്ക് സന്തോഷവാർത്ത ലഭിക്കും. ആഡംബര വസ്തുക്കൾ വാങ്ങാനുള്ള താൽപര്യം വർദ്ധിക്കും. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന സഹായം എളുപ്പത്തിൽ ലഭിക്കും. ചിലർക്ക് ജോലിയിൽ പുതിയ ചുമതലകൾ ലഭിക്കും.

വൃശ്ചികം

ഇന്ന് ഏത് കാര്യത്തിലും ശാന്തമായി പെരുമാറുന്നതാണ് നല്ലത്. വിദേശയാത്രകൾ അസ്വസ്ഥത വർദ്ധിപ്പിക്കും. സഹോദരങ്ങൾ വഴി നല്ല വാർത്തകൾ ലഭ്യമാകും, കുടുംബത്തിൽ സന്തോഷം വർദ്ധിക്കും. ജോലിയിൽ മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ഗാർഹിക ആവശ്യങ്ങൾ നിറവേറ്റും.

ധനു

ഇന്ന് കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷമായിരിക്കും. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടും. തൊഴിൽ പുരോഗതിക്കായി നടത്തുന്ന ശ്രമങ്ങൾ ഫലവത്താകും. ജോലിയിൽ പുതിയ ആളെ പരിചയപ്പെടും. ചിലർക്ക് പൂർവിക സ്വത്തുക്കൾ കൊണ്ട് പ്രയോജനം ലഭിക്കും.

മകരം

എന്ത് ചെയ്താലും ചെറിയ തിരിച്ചടിക്ക് ശേഷം നല്ല കാര്യങ്ങൾ സംഭവിക്കും. സുഹൃത്തുക്കളുമായി വ്യർഥമായ സംസാരം ഉണ്ടാകും. വിദേശയാത്രകൾ മൂലം ശരീര ക്ഷീണം ഉണ്ടാക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പുരോഗതി കൈവരിക്കും. മഹാന്മാരുടെ സംഗമം നിങ്ങൾക്ക് പുതിയ ഊർജം നൽകും.

കുഭം

ഇന്ന് കുടുംബത്തിൽ സമാധാനം ഉണ്ടാകും. ശാരീരിക ആരോഗ്യപ്രശ്നങ്ങൾ കുറയുകയും നിങ്ങൾ സജീവമായി പ്രവർത്തിക്കുകയും ചെയ്യും. സുഹൃത്തുക്കളിൽ നിന്ന് പ്രതീക്ഷിക്കുന്ന സഹായം ലഭിക്കും. ഉദ്യോഗസ്ഥരുടെ കഴിവുകൾ മേലുദ്യോഗസ്ഥരാൽ അഭിനന്ദിക്കപ്പെടാൻ ഇടയാക്കും.

മീനം

ഇന്ന് നിങ്ങൾ തൊടുന്നതെല്ലാം വിജയത്തിൽ അവസാനിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിലെ തടസ്സങ്ങൾ നീങ്ങും. പുതിയ സാധനങ്ങൾ വാങ്ങാനുള്ള താൽപര്യം വർദ്ധിക്കും. പുതിയ ബിസിനസ്സ് സംരംഭങ്ങൾക്ക് കുടുംബ പിന്തുണ ലഭിക്കും. ബന്ധുക്കൾ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News