Vastu Tips: വീടിന്റെ ഈ ഭാഗത്ത് പഴുതാരയെ കണ്ടാൽ ദൗർഭാഗ്യം ഒഴിവാകും... ഉറപ്പ്!

Vastu Tips: മഴക്കാലത്ത് പലപ്പോഴും വീടിനുള്ളിൽ പഴുതാരകളെ കാണുന്നത് പതിവാണ്.  എന്നാൽ മഴക്കാലത്തല്ലാതെ  വീടിന്റെ വിവിധ സ്ഥലങ്ങളിൽ പഴുതാരകളെ കണ്ടാൽ എന്താണ് സൂചനയെന്ന് നോക്കാം.

Written by - Ajitha Kumari | Last Updated : Nov 24, 2023, 11:19 PM IST
  • ബാത്ത്റൂമിൽ പഴുതാരയെ കാണുന്നത് രാഹു ദുർബലമായ ലക്ഷണമാണ്
  • വീട്ടിൽ പഴുതാരയെ കാണുന്നത് ശുഭ-അശുഭ ലക്ഷണങ്ങൾ നൽകും
  • ചത്ത പഴുതാര ശുഭ സൂചനകൾ നൽകും
Vastu Tips: വീടിന്റെ ഈ ഭാഗത്ത് പഴുതാരയെ കണ്ടാൽ ദൗർഭാഗ്യം ഒഴിവാകും... ഉറപ്പ്!

Vastu Tips:  മഴക്കാലത്ത് വീടുകളിൽ നാം പലപ്പോഴും കാണുന്ന ഒന്നാണ് ഈ പഴുതാര.   പല സ്ഥലങ്ങളിൽ ചാക്കാണി, ചെതുമ്പൂരൻ, കരിങ്കണ്ണി തുടങ്ങിയ പേരുകളിൽ ഇതിനെ അറിയപ്പെടുന്നുണ്ട്. പല ഖണ്ഡങ്ങൾ ചേർന്നതു പോലെയുള്ള ഘടനയുള്ള ഇതിന്റെ ശരീരത്തിൽ ഓരോ ഖണ്ഡത്തിലും ഒരു ജോഡി കാലുകളുണ്ട്. മുൻഭാഗത്തെ രണ്ട് കാലുകൾ വിഷം കുത്തിവയ്ക്കാവുന്നവയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഇവയുപയോഗിച്ച് ഇരപിടിച്ചാണ് ഇവ ഭക്ഷണം തേടുന്നത്.  എന്നാൽ മഴയില്ലാത്തപ്പോൾ വീടിന്റെ ഏതെങ്കിലും ഭാഗത്ത്‌ നിങ്ങൾ പഴുതാരയെ കണ്ടാൽ അതിന്‌ വാസ്തു ശാസ്ത്രമനുസരിച്ച് വ്യത്യസ്ത അർത്ഥങ്ങൾ പറയുന്നുണ്ട്.  അതായത്  ഒരു പഴുതാരയെ പെട്ടെന്ന് കാണുന്നത് ഭാഗ്യത്തെയും നിർഭാഗ്യത്തെയും സൂചിപ്പിക്കുന്നു.

Also Read:  700 വർഷങ്ങൾക്ക് ശേഷം നവംബറിൽ 5 രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ!

വാസ്തു വിദഗ്ദരുടെ അഭിപ്രായത്തിൽ പഴുതാരയെ രാഹുവിന്റെ പ്രതീകമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് ഇതിനെ നിങ്ങൾ വീട്ടിനുള്ളിൽ കണ്ടാലും കൊല്ലരുത് പകരം വീടിന് പുറത്തേക്ക് എറിയുക. പഴുതാരയെ കൊല്ലുന്നത് ഒരാളുടെ ജാതകത്തിൽ രാഹുവിന്റെ സ്ഥാനം ദുർബലമാക്കുമെന്നാണ്‌  പറയുന്നത്.  കൂടാതെ ഇത് ജാതകരിൽ അശുഭകരമായ സ്വാധീനം ചെലുത്തുന്നുവെന്നും പറയപ്പെടുന്നു. പഴുതാരയെ കാണുന്നത്  ശുഭമോ അശുഭമോ നമുക്ക് നോക്കാം...

വീടിന്റെ ഏത് ഭാഗത്തും പഴുതാരകളെ കാണാം. എന്നാൽ ചില സ്ഥലങ്ങളുണ്ട്‌ അവിടെ പഴുതാരയെ കാണുന്നത് നല്ലതല്ല.  വീട്ടിൽ തറയിലൂടെ പഴുതാരകൾ ഇഴയുന്നത് കണ്ടാൽ മനസിലാക്കാം വീടിന് വാസ്തു വൈകല്യമുണ്ടെന്ന്.  അതുപോലെ പഴുതാരയെ അടുക്കളയിൽ കാണുന്നതും വസ്തു ദോഷമാണ്. ഈ ഭാഗങ്ങളിൽ ഇവയെ കണ്ടാൽ കൊല്ലാതെ പുറത്തേക്ക് എടുത്തെറിയണം. വാസ്തു വിദഗ്ദരുടെ അഭിപ്രായത്തിൽ വീടിന്റെ പ്രധാന വാതിലിൻറെ ഉമ്മറപ്പടിയിലും ടോയ്‌ലറ്റിലും കോണിപ്പടികളിലും പഴുതാരകൾ ഇഴഞ്ഞു നീങ്ങുന്നത് കാണുന്നത് രാഹു ദുർബലനാണ് എന്നതിന്റെ ലക്ഷണമാണ്. അതുപോലെ തലയിൽ വീഴുന്നതും രാഹു ബലഹീനനാണെന്നതിന്റെ പ്രതീകമായി കണക്കാക്കുന്നു. ഇതുകൂടാതെ വരും കാലങ്ങളിൽ എന്തെങ്കിലും അസുഖം ബാധിക്കുമെന്ന സൂചനയും ഇതിൽ നിന്നും ലഭിക്കുന്നുണ്ട്. 

Also Read: ഈ രാശിക്കാർ സ്വർണ്ണം ധരിച്ചോളൂ.. ജീവിതം സ്വർണ്ണം പോലെ തിളങ്ങും!

പഴുതാരയെ വെറും ദൗർഭാഗ്യമായി മാത്രം കാണണം എന്നല്ല ഇതിന്റെ അർത്ഥം ഇത് ഭാഗ്യത്തിന്റെയും സൂചന നൽകാറുണ്ട്.  വീട്ടിലെ പൂജാമുറിയിൽ പഴുതാരയെ കാണുന്നത് സൗഭാഗ്യമായിട്ടാണ് കണക്കാക്കുന്നത്.  അതുപോലെ വീടിനുള്ളിൽ ഒരു പഴുതാരയെ പെട്ടെന്ന് കാണുകയും ശേഷം  അപ്രത്യക്ഷമാകുകയും ചെയ്താൽ മനസിലാക്കുക നിങ്ങളുടെ കാര്യങ്ങൾ പൂർത്തിയാകാൻ പോകുന്നുവെന്ന്. വാസ്തു ശാസ്ത്രം അനുസരിച്ച് വീട്ടിൽ ചത്ത പഴുതാരയെ കണ്ടാൽ മനസിലാക്കുക വലിയ ദുരന്തം ഒഴിവായിഎന്ന്. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News