ടെൻഷൻ ഉണ്ടോ? കൃഷ്ണനെ ഭജിച്ചോളൂ...

മാനസിക ദൗർബല്യങ്ങൾ ഒഴിവാക്കുക അതിനായി നമുക്ക് ആദ്യം വേണ്ടത് ഒരു ഉറച്ച മനസാണ്.  ഇതിനായി നാം ആദ്യം സമീപിക്കുന്നത് നമ്മൾ വിശ്വസിക്കുന്ന ദൈവത്തിൽ ആണ്  

Last Updated : Jul 30, 2020, 11:27 PM IST
ടെൻഷൻ ഉണ്ടോ? കൃഷ്ണനെ ഭജിച്ചോളൂ...

ടെൻഷൻ ഉണ്ടോ എന്ന ചോദ്യത്തിന് തന്നെ ഒരു പ്രസക്തിയും ഇല്ല അല്ലേ.. കാരണം ടെൻഷൻ ഇല്ലാത്തവർ മനുഷ്യരാണോ അല്ലേ? അതെ ടെൻഷൻ ഇല്ലാത്തവരായി ഈ ലോകത്ത് ആരും ഉണ്ടാകില്ല എന്നാണ് വിശ്വാസം. 

എന്തുകാര്യത്തിനും മനുഷ്യൻ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം അതാണ് ടെൻഷൻ.  അത് വീട്ടിലെ കാര്യത്തിൽ ആയാലും ജോലിസ്ഥലത്തെ കാര്യത്തിലായാലും ആരോഗ്യത്തിലായാലും എന്നുവേണ്ട എല്ലാ കാര്യത്തിനും ടെൻഷൻ ആണ്.  അങ്ങനെ എന്തെന്നില്ലാതെ എല്ലാ കാര്യത്തിലും സമ്മർദ്ദം അനുഭവിക്കുന്നവരായി നാം മാറിയിരിക്കുകയാണ്.  

Also read: രാമായണത്തിലെ ഈ ഭാഗങ്ങൾ നിത്യവും പാരായണം ചെയ്യുന്നത് നല്ലതാണ്

മാനസിക ദൗർബല്യങ്ങൾ ഒഴിവാക്കുക അതിനായി നമുക്ക് ആദ്യം വേണ്ടത് ഒരു ഉറച്ച മനസാണ്.  ഇതിനായി നാം ആദ്യം സമീപിക്കുന്നത് നമ്മൾ വിശ്വസിക്കുന്ന ദൈവത്തിൽ ആണ് അല്ലെ? എന്ത് ആപത്തുണ്ടായാലും നാം വിശ്വസിക്കുന്ന ദൈവം നമ്മെ കൈവിടില്ല എന്നാണ് നമ്മുടെ വിശ്വാസവും.   

അതുകൊണ്ടുതന്നെ  ഇത്തരം സന്ദർഭങ്ങളിൽ നാം നാമജപത്തെയാണ് കൂടുതലും ആശ്രയിക്കുന്നത്.  കുട്ടിക്കാലത്ത് നമുക്ക് പേടി തോന്നുമ്പോൾ മുത്തശ്ശനും മുത്തശ്ശിയും പറഞ്ഞുതരുന്നത് ഓർമ്മയില്ലേ അർജുനന്റെ പത്തു നാമങ്ങൾ ജപിച്ച ശേഷം കണ്ണടച്ച് ഉറങ്ങിക്കോളൂ എന്നത്.  എന്നാൽ ഈ വീരനായ അർജുനനെ പല വിഷമങ്ങളിൽ നിന്നും പിടിച്ചു കരകയറ്റിയത് ശ്രീകൃഷണൻ ആണല്ലോ.  അദ്ദേഹത്തിന്റെ വിജയത്തിന്റെ അടിസ്ഥാനവും കൃഷ്ണൻ കൂടെയുണ്ട് എന്ന ചിന്തതന്നെയാണ്. 

Also read: കർക്കിടകത്തിലെ നാലമ്പല തീർത്ഥാടനം മഹാപുണ്യം...

അതുകൊണ്ടുതന്നെ നമുക്ക് ടെൻഷൻ വരുമ്പോഴും കൃഷ്ണനെ സ്തുതിക്കുന്നത് ആണ് നല്ലത്.  അതിനായി ഭാഗവത പുരാണത്തിലെ ഈ മന്ത്രം ചൊല്ലുന്നത് നല്ലതാണ്.  ജരാസന്ധന്റെ കാരാഗൃഹത്തിൽ നിന്നും മോചിതരായ ശേഷം രാജാക്കന്മാർ ഭഗവാനെ സ്തുതിക്കുന്ന ധ്യാന ശ്ലോകമാണിത്.  

'കൃഷ്ണായ വാസുദേവായ 
ഹരയേ പരമാത്മാനേ 
പ്രണത ക്ലേശ നാശായ 
ഗോവിന്ദായ നമോ നമ'
 

ഈ മന്ത്രം നിത്യവും പ്രഭാതത്തിൽ വിളക്ക് കത്തിച്ചുവെച്ച് കിഴക്ക് ദർശനമായിരുന്ന് 108 തവണ ജപിക്കുന്നത് വളരെ ഉത്തമമാണ്.   

Trending News