Kalpathi Radholsavam : കല്പാത്തി രഥോത്സവത്തിന് പ്രത്യേക അനുമതി ലഭിച്ചു; കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ചടങ്ങുകൾ നടത്തും

പൂർണമായും കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കോ, നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് ഉള്ളവർക്കോ മാത്രമേ രഥോത്സവത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ. 

Written by - Zee Malayalam News Desk | Last Updated : Nov 12, 2021, 02:31 PM IST
  • പ്രത്യേക അനുമതി പ്രകാരം രഥപ്രയാണം ഉൾപ്പടെയുള്ള ചടങ്ങുകൾ നടത്തും.
  • കോവിഡ് (Covid 19) നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് കൊണ്ടാണ് ചടങ്ങുകൾ നടത്തുന്നത്.
  • പ്രത്യേക അനുമതി നൽകി കൊണ്ടുള്ള ഉത്തരവ്‌ മുഖ്യമന്ത്രി ഇന്നാണ് ഒപ്പ് വെച്ചത്.
  • എന്നാൽ പൂർണമായും കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കോ, നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് ഉള്ളവർക്കോ മാത്രമേ രഥോത്സവത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ.
Kalpathi Radholsavam : കല്പാത്തി രഥോത്സവത്തിന് പ്രത്യേക അനുമതി ലഭിച്ചു;  കോവിഡ് നിയന്ത്രണങ്ങൾ  പാലിച്ച് ചടങ്ങുകൾ നടത്തും

Palakkad : കല്പാത്തി രഥോത്സവത്തിന് (Kalpathi Radholsavam) സർക്കാർ (Government) പ്രത്യേക അനുമതി നൽകി. പ്രത്യേക അനുമതി പ്രകാരം രഥപ്രയാണം ഉൾപ്പടെയുള്ള ചടങ്ങുകൾ നടത്തും. കോവിഡ് (Covid 19) നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് കൊണ്ടാണ് ചടങ്ങുകൾ നടത്തുന്നത്. പ്രത്യേക അനുമതി നൽകി കൊണ്ടുള്ള ഉത്തരവ്‌ മുഖ്യമന്ത്രി ഇന്നാണ് ഒപ്പ് വെച്ചത്.

പ്രത്യേക നുമതി ലഭിച്ചതോടെ രഥപ്രയാണത്തിന് ചെറു രഥങ്ങൾ വലിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ പൂർണമായും കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കോ, നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് ഉള്ളവർക്കോ മാത്രമേ രഥോത്സവത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ. ആകെ 200 പ്പേർക്ക് മാത്രമാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതിയുള്ളത്.

ALSO READ: Kalpathi Radholsavam | പാലക്കാട് കൽപ്പാത്തി രഥോത്സവ നടത്തിപ്പിന് പ്രത്യേക അനുമതി വേണമെന്ന ആവശ്യത്തിൽ സർക്കാർ തീരുമാനം ഇന്ന് അറിയിക്കും

 ജില്ലാഭരണ കൂടം കല്പാത്തി രഥോത്സവത്തിന് അനുമതി നിഷേധിച്ചതോടെയാണ് തൃശൂർ പൂരം മാതൃകയിൽ രഥോത്സവത്തിന് പ്രത്യേക അനുമതി വേണമെന്ന് മലബാർ ദേവസ്വം ബോർഡ് (Malabar Devaswom Board) സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്. ദേവസ്വം വകുപ്പിനും ഈ നിലപാടാണുണ്ടായിരുന്നത്.

ALSO READ: Kalpathi Radholsavam : കൽപ്പാത്തി രഥോത്സവം കോവിഡ് സാഹചര്യത്തിൽ തൃശൂർ പൂരം മാതൃകയിൽ നടത്തിയേക്കും; തീരുമാനം ഇന്ന് ഉണ്ടാകാൻ സാധ്യത

ചെറിയ രഥങ്ങൾ വലിക്കാൻ മാത്രമാകും അനുമതി ലഭിച്ചിരിക്കുന്നത്. രഥസംഗമം,അന്നദാനം തുടങ്ങിയവ കോവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കാൻ ക്ഷേത്ര കമ്മിറ്റി തയ്യാറായിരുന്നു. രഥോത്സവത്തിന് പ്രത്യേക അനുമതി ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ ഇന്നലെ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു.

ALSO READ: Sabarimala: ചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

അനുമതി ആവശ്യപ്പെട്ട് പാലക്കാട് നഗരസഭയും നഗരസഭാ അധ്യക്ഷയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക്  നിവേദനം നൽകിയിരുന്നു. ഈ മാസം 14, 15, 16 തീയതികളിലാണ് രഥപ്രയാണം നടത്തുന്നത്. കൽ‌പാത്തി രാധയോത്സവത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് രഥപ്രയാണം. കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ വര്ഷം ചടങ്ങുകൾ മാത്രമായി ആണ് രഥോത്സവം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News