Karva Chauth 2021: 2021 ഒക്ടോബർ 21 മുതൽ കാർത്തിക മാസം (Kartik Month) ആരംഭിച്ചു. അതോടൊപ്പം ഈ മാസത്തിൽ പ്രധാനപ്പെട്ട നോമ്പുകളുടെയും ഉത്സവങ്ങളുടെയും സമയം കൂടി വന്നുചേരുകയാണ്. ഹിന്ദുമതത്തിലെ ഏറ്റവും വലിയ ഉത്സവമായ ദീപാവലി ഈ മാസമാണ് ആഘോഷിക്കുന്നത്.
അതുപോലെ മംഗല്യത്തിന്റെ ദീർഘായുസ്സിനായി അനുഷ്ഠിക്കുന്ന കർവാ ചൗത്ത് (Karva Chauth) ഉപവാസവും ഈ മാസമാണ് ആരംഭിക്കുന്നത്. ഈ വർഷം ഒക്ടോബർ 24 നാണ് കർവാ ചൗത്ത്. കാർത്തിക മാസത്തിലെ കൃഷ്ണ പക്ഷ ചതുർത്ഥിയിലാണ് കർവ ചൗത്ത് ഉപവാസം അനുഷ്ഠിക്കുന്നത്.
ഈ ഉപവാസത്തിൽ മഹാദേവനെയും അദ്ദേഹത്തിന്റെ മുഴുവൻ കുടുംബത്തെയും അതായത് മാതാ പാർവതി, ഗണപതി, കാർത്തികേയൻ എന്നിവരേയും ആരാധിക്കുന്നു.
ഉപവാസത്തിൽ ഈ തെറ്റുകൾ വരുത്തരുത് (Do not make these mistakes in fasting)
കർവാ ചൗത്തിന്റെ ഉപവാസം (Karva Chauth Vrat) അനുഷ്ഠിക്കുന്ന സ്ത്രീകൾ പാലിക്കേണ്ട ചില പ്രധാന നിയമങ്ങളുണ്ട്. അവ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഉപവാസസമയത്ത് ഈ നിയമങ്ങൾ പാലിക്കാതിരിക്കുകയും തെറ്റുകൾ വരുത്തുകയും ചെയ്യുന്നത് നോമ്പിന്റെ ഫലം കണ്ടെത്താനാകില്ല. അതിനാൽ ഈ തെറ്റുകൾ വരുത്തരുത്.
Also Read: Kartik Month 2021: കാർത്തിക മാസ തുടക്കം ഇന്നു മുതൽ, തുളസി പൂജ ചെയ്യുക; വീട്ടിൽ ധനലാഭമുണ്ടാകും
>> കർവാചൗത്ത് ദിവസം വൈകുവോളം ഉറങ്ങരുത്, സൂര്യോദയത്തിന് മുമ്പ് ഉണരുക.
>> നോമ്പിന്റെ ദിവസം ഉറങ്ങുന്ന വ്യക്തിയെ ഉണർത്തരുത്.
>> സൂര്യോദയത്തിന് മുമ്പ് കുളിച്ച് അമ്മായിയമ്മയുടെ കയ്യിൽ നിന്നും സർഗി (sargi) വാങ്ങി കഴിക്കുക. അതിനുശേഷം ഒന്നും കഴിക്കരുത്. ദിവസം മുഴുവൻ ഒന്നും കഴിക്കാതെയും കുടിക്കാതെയും ഇരിക്കുക. രാത്രിയിൽ ചന്ദ്രന് അർപ്പിച്ചശേഷം മാത്രമേ നോമ്പ് തുറക്കാൻ കഴിയു.
>> വ്രത ദിവസം കറുപ്പ്, നീല, തവിട്ട് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കരുത്. പകരം ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. ഈ നിറം ശുഭകരമാണ്.
>> വ്രത ദിവസം ഭർത്താവുമായി വഴക്കുണ്ടാക്കരുത്. മറ്റൊരാളോട് മോശമായ വാക്കുകൾ പോലും പറയരുത്. ഇത് ചെയ്യുന്നതിലൂടെ നോമ്പിന്റെ ഫലം ലഭിക്കില്ല.
>> വ്രതമെടുക്കുന്ന സ്ത്രീകൾ വെളുത്ത വസ്ത്രങ്ങൾ, വെളുത്ത മധുരപലഹാരങ്ങൾ, പാൽ, അരി, തൈര് എന്നിവ ആർക്കും നൽകരുത്. ഇത് വളരെ അശുഭകരമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...