Kuber Dev Favourite Plant: കുബേര്‍ ദേവന്‍ സമ്പത്ത് വര്‍ഷിക്കും!! വീട്ടില്‍ ഈ ചെടി നട്ടുവളര്‍ത്താം

Kuber Dev Favourite Plant:  സമ്പത്തിന്‍റെ ദേവനായ കുബേരന്‍റെ ഏറ്റവും പ്രിയപ്പെട്ട ചെടിയായാണ്  ക്രാസ്സുല പ്ലാന്‍റ്  (crassula plant) കണക്കാക്കപ്പെടുന്നത്. ഈ ചെടി നട്ടു പിടിപ്പിക്കാന്‍ ഏറെ സ്ഥലത്തിന്‍റെ ആവശ്യമോ പ്രത്യേക പരിചരണമോ ആവശ്യമില്ല.

Written by - Zee Malayalam News Desk | Last Updated : Jun 7, 2023, 02:45 PM IST
  • ചില ചെടികള്‍ വീട്ടില്‍ നട്ടു വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം അത് വീടിന്‍റെ വാസ്തുവിനെ സാരമായി ബാധിക്കും. വീട്ടില്‍ ചില ചെടികള്‍ നടുമ്പോള്‍ വാസ്തു സംബന്ധമായ കാര്യങ്ങള്‍ ശ്രദ്ധിക്കണം
Kuber Dev Favourite Plant: കുബേര്‍ ദേവന്‍ സമ്പത്ത് വര്‍ഷിക്കും!! വീട്ടില്‍ ഈ ചെടി നട്ടുവളര്‍ത്താം

Kuber Dev Favourite Plant: മണി പ്ലാന്‍റ് പോലെയുള്ള പലതരം ചെടികൾ നാം നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കാറുണ്ട്.  വീട് കൂടുതല്‍ ഭംഗിയാക്കുക, കൂടുതല്‍ ശുദ്ധ വായു ലഭിക്കുക, ഐശ്വര്യം നിലനില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍  മുന്‍ നിര്‍ത്തിയാണ് നാം പ്രധാനമായും ചെടികള്‍ വച്ചുപിടിപ്പിക്കുന്നത്.  

Also Read:  Money and Vastu: പണത്തിന് കുറവുണ്ടാകില്ല, ലോക്കറില്‍ ഈ സാധനങ്ങള്‍കൂടി സൂക്ഷിക്കാം  

എന്നാല്‍, ചില ചെടികള്‍ വീട്ടില്‍ നട്ടു വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം അത് വീടിന്‍റെ വാസ്തുവിനെ സാരമായി ബാധിക്കും. അതായത്,  വീട്ടില്‍ ചില ചെടികള്‍ നടുമ്പോള്‍ വാസ്തു സംബന്ധമായ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.  

Also Read:  Lunar Eclipse 2023: വർഷത്തിലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം സംഭവിക്കുക അശ്വിനി നക്ഷത്രത്തിൽ, ഈ രാശിക്കാര്‍ ശ്രദ്ധിക്കുക 

നാം പലതരം ചെടികള്‍ വീട്ടില്‍ നട്ടു വളര്‍ത്താറുണ്ട്. എന്നാല്‍, വീട്ടില്‍ നട്ടു വളര്‍ത്തേണ്ട ഒരു അത്ഭുത സസ്യത്തെക്കുറിച്ച് അറിയാം. ഈ ചെടി മണി പ്ലാന്‍റിനേക്കാൾ അത്ഭുതകരമാണ്. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഈ ചെടി നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സഹായകമാണ്. ജേഡ് പ്ലാന്‍റ് അല്ലെങ്കില്‍ ക്രാസ്സുല പ്ലാന്‍റ് ( crassula plant) എന്നാണ് ഈ ചെടിയുടെ പേര്.  സമ്പത്തിന്‍റെ ദേവനായ കുബേരന്‍റെ ഏറ്റവും പ്രിയപ്പെട്ട ചെടിയായാണ്  ജേഡ്  പ്ലാന്‍റ് അല്ലെങ്കില്‍ ക്രാസ്സുല പ്ലാന്‍റ്  (crassula plant) കണക്കാക്കപ്പെടുന്നത്. 

Also Read:  Eyebrows and Personality: പുരികത്തിന്‍റെ ആകൃതി പറയും നിങ്ങളുടെ സ്വഭാവം, വ്യക്തിത്വം!! 

ജേഡ്  പ്ലാന്‍റ് അല്ലെങ്കില്‍ ക്രാസ്സുല പ്ലാന്‍റ്  നട്ടു പിടിപ്പിക്കാന്‍ ഏറെ സ്ഥലത്തിന്‍റെ ആവശ്യമോ പ്രത്യേക പരിചരണമോ ആവശ്യമില്ല എന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത.  ഈ ചെടി എവിടെ ഏത് ദിശയില്‍ നട്ടുപിടിപ്പിക്കണം? എന്തുകൊണ്ട് ഇത് നടുന്നത് പ്രയോജനകരമാണ്?  ഈ കാര്യങ്ങളെക്കുറിച്ച് വിശദമായി അറിയാം.

ഒരു വ്യക്തിയുടെ ജീവിതത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്ന പല തരത്തിലുള്ള വൃക്ഷങ്ങളുടെ വിവരണം വാസ്തു ശാസ്ത്രത്തിൽ കാണാം. ചില ചെടികൾ ദൈവങ്ങൾക്ക് കൂടുതൽ പ്രിയപ്പെട്ടതാണ്. ഈ ചെടികൾ നട്ടുപിടിപ്പിക്കുന്നത് വീട്ടിൽ സന്തോഷവും സമാധാനവും നൽകുന്നു. കുബേരനെ സമ്പത്തിന്‍റെ ദേവൻ എന്നാണ് വിളിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ദേവന്‍റെ  പ്രിയപ്പെട്ട ചെടി വീട്ടിൽ നട്ടുപിടിപ്പിക്കുന്നത് സന്തോഷവും സമാധാനവും നൽകുന്നു, കൂടാതെ കൂടുതല്‍ സമ്പത്തും ലഭിക്കും. .

കുബേര്‍ ദേവന് ഈ ചെടി വളരെ ഇഷ്ടമാണ് 

വാസ്തു അനുസരിച്ച് കുബേർ ദേവന്‍ ക്രാസ്സുല ചെടി വളരെയധികം ഇഷ്ടപ്പെടുന്നു. ഇത് വീട്ടിൽ നട്ടു വളര്‍ത്തുന്നതിലൂടെ ദേവന്‍റെ അനുഗ്രഹം എപ്പോഴും നിലനില്‍ക്കും.  

എന്തുകൊണ്ടാണ് ക്രാസ്സുല അത്ഭുതകരമാകുന്നത്?
 
ക്രാസ്സുല ചെടി സമ്പത്തിന്‍റെ യോഗം ഉണ്ടാക്കുന്ന ശുക്ര  ഗ്രഹവുമായി ബന്ധിപ്പിച്ചാണ് കാണുന്നത്. കുബേരൻ ഈ ചെടിയെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും അതിനാൽ ഈ ചെടി നടുന്നത് വീട്ടിൽ കുബേരന്‍റെ അനുഗ്രഹം കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ, ഇത് ജാതകത്തിൽ ശുക്ര  ഗ്രഹത്തെ ശക്തിപ്പെടുത്തുകയും ധനലാഭത്തിന് സഹായിക്കുകയും ചെയ്യുന്നു.  

ക്രാസ്സുല ചെടി  നടുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. അതായത്, ഈ ചെടി നടേണ്ട ദിശ ഏറെ പ്രധാനമാണ്.  

ഏത് ദിശയിലാണ് ചെടി ക്രാസ്സുല  നടെണ്ടത്?

നിങ്ങൾ വീട്ടിൽ ക്രാസ്സുല ചെടി നടുകയാണെങ്കിൽ, അതിന്‍റെ ദിശ പ്രത്യേകം ശ്രദ്ധിക്കുക. വാസ്തു ശാസ്ത്രത്തിൽ, ഈ ചെടി നടുന്നതിന് വടക്ക് ദിശ നല്ലതാണെന്ന് പറഞ്ഞിട്ടുണ്ട്. ഈ ദിശയിൽ ഒരു ചെടി നടുന്നത് വലിയ നേട്ടങ്ങൾ നൽകുന്നു. നിങ്ങൾ ഈ ചെടി നടുന്ന സ്ഥലം ഇരുണ്ടതായിരിക്കരുത് എന്നതും ഓർമ്മിക്കുക.

ജോലിയിൽ സ്ഥാനക്കയറ്റത്തിനായി ഈ ദിശയിൽ ഒരു ക്രാസ്സുല ചെടി നടുക.

നിങ്ങളുടെ പ്രൊമോഷനായി  വളരെക്കാലമായി കാത്തിരിക്കുകയാണെങ്കിൽ, തെക്ക്-പടിഞ്ഞാറ് ദിശയിൽ ഈ ചെടി നടുക. ഇത് നിങ്ങൾക്ക് ജോലിയിൽ നേട്ടങ്ങൾ നൽകും. ഇതോടൊപ്പം, നിങ്ങൾക്ക് ഇത് നിങ്ങളുടെ മേശപ്പുറത്ത് സൂക്ഷിക്കാം, ഇതിൽ നിന്ന് നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും.

ബിസിനസ്സ് പുരോഗതിക്കായി ഇവിടെ ഒരു ക്രാസ്സുല ചെടി സൂക്ഷിക്കുക.

നിങ്ങൾ ഒരു ബിസിനസുകാരനാണെങ്കിൽ നിങ്ങളുടെ ബിസിനസ്സ് വളരെക്കാലമായി നന്നായി നടക്കുന്നില്ലെങ്കിൽ, ക്രാസ്സുല ചെടി നിങ്ങൾക്ക് ഉപയോഗപ്രദമാകും. നിങ്ങളുടെ ക്യാഷ് കൗണ്ടറിന് സമീപം ഈ ചെടി വയ്ക്കുക. ഇത് നിങ്ങൾക്ക് ബിസിനസ്സിൽ ലാഭം നൽകും. കുബേർ ദേവന്‍റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടായിരിക്കും.

ഐശ്വര്യത്തിനായി വീടിന്‍റെ ബാൽക്കണിയിലും ടെറസിലും വയ്ക്കുക 

നിങ്ങൾ വീട്ടില്‍ ഈ ചെടി നടുകയാണെങ്കിൽ, അത് ബാൽക്കണിയിൽ സൂക്ഷിക്കുക. ഇത് ചെടിക്ക് നല്ല സൂര്യപ്രകാശം നൽകും. ചെടിക്ക് കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നത്, ഈ ചെടി എത്രത്തോളം സന്തുഷ്ടമായി നിലകൊള്ളുന്നു എന്നത്  നിങ്ങളുടെ പുരോഗതി വേഗത്തിലാകുമെന്നും കുബർ ദേവന്‍ എപ്പോഴും നിങ്ങളോടൊപ്പം സന്തോഷവാനായിരിക്കുമെന്നും പറയപ്പെടുന്നു.

വീടിന്‍റെ അടച്ചിട്ട ഭാഗങ്ങളിലും വാതിലുകള്‍ക്ക് സമീപവും കിടപ്പുമുറികളിലും ഈ ചെടി നടുന്നത് ഒഴിവാക്കണമെന്ന് ഓർമ്മിക്കുക. ഇങ്ങനെ ചെയ്യുന്നത് നെഗറ്റീവ് എനർജിക്ക് കാരണമാകും. 

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News