Lunar Eclipse 2021: ഈ വർഷത്തെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം ഇന്ന്, ഏതൊക്കെ രാശികൾ തിളങ്ങും, അറിയാം

Lunar Eclipse 2021: 580 വർഷങ്ങൾക്ക് ശേഷം ഇന്ന് ഇത്തരമൊരു നീണ്ട ചന്ദ്രഗ്രഹണം സംഭവിക്കുന്നു.  ഇത് ഏകദേശം മൂന്നര മണിക്കൂർ നീണ്ടുനിൽക്കും. ഈ ഗ്രഹണം ചില രാശിക്കാർക്ക് വളരെ ശുഭകരമാണെന്ന് തെളിയിക്കും.  

Written by - Ajitha Kumari | Last Updated : Nov 19, 2021, 10:03 AM IST
  • മൂന്നര മണിക്കൂർ നീണ്ട ചന്ദ്രഗ്രഹണമാണ് ഇന്നുള്ളത്
  • എല്ലാ രാശിക്കാരെയും ബാധിക്കും
  • ഈ 5 രാശിക്കാരുടെ കരിയർ ശോഭിക്കും
Lunar Eclipse 2021: ഈ വർഷത്തെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം ഇന്ന്, ഏതൊക്കെ രാശികൾ തിളങ്ങും, അറിയാം

Lunar Eclipse 2021: ഇന്ന് (19 November 2021) ഈ വർഷത്തെ ഏറ്റവും വലിയ ചന്ദ്രഗ്രഹണമാണ് (Chandra Grahan 2021). ഈ ചന്ദ്രഗ്രഹണം വളരെ പ്രധാനമാണ് കാരണം 580 വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും നീണ്ട ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. 

ഇത് 12 രാശികളിലും വലിയ സ്വാധീനം ചെലുത്തും. ജ്യോതിഷത്തിൽ ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും അശുഭകരമായി കണക്കാക്കപ്പെടുന്നു, എന്നാൽ ഈ ഗ്രഹണം ചില രാശിക്കാർക്ക് ശുഭകരമാണെന്ന് തെളിയിക്കും. ഇത്തരക്കാർക്ക് ഗ്രഹണം കരിയറിൽ തിളക്കമുണ്ടാക്കും.

Also Read: Lunar Eclipse 2021: ഇന്ന് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം, ഈ 3 രാശിക്കാർ ശ്രദ്ധിക്കണം 

ഈ രാശിക്കാർക്ക് ഭാഗ്യം ശോഭിക്കും (Luck will shine for these zodiac signs)

മേടം (Aries): മേട രാശിക്കാർക്ക് ഈ ചന്ദ്രഗ്രഹണം കരിയർ ശോഭനമാണെന്ന് തെളിയിക്കും. ഇത്തരക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും. പുതിയ ജോലി ലഭിക്കും. മൊത്തത്തിൽ ഈ പുതിയ അവസരം നിങ്ങൾക്ക് ഭാവിയിൽ വലിയ നേട്ടങ്ങൾ നൽകും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.

കന്നി (Virgo): ഈ ഗ്രഹണം കന്നി രാശിക്കാർക്ക് സന്തോഷം നൽകും. നിങ്ങളുടെ മനസ് പറയുന്നത് ശ്രദ്ധിക്കുക, നിങ്ങൾക്ക് തീർച്ചയായും വിജയം ലഭിക്കും. നിങ്ങൾ എന്തെങ്കിലും പുതിയ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നടപ്പിലാക്കാനുള്ള ഏറ്റവും നല്ല സമയമാണിത്.

Also Read: Thrikkarthika 2021: ഇന്ന് തൃക്കാർത്തിക; ദീപം കൊളുത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം,അറിയാം 

 

തുലാം (Librs): തുലാം രാശിക്കാർക്ക് ഈ വർഷത്തെ ഏറ്റവും വലുതും അവസാനവുമായ ചന്ദ്രഗ്രഹണം കരിയറിൽ മികച്ച വിജയം നൽകും. നാട്ടുകാർക്ക് അവരുടെ അധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. കൂടാതെ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന ധനലാഭവും ഉണ്ടാകും. 

കുംഭം  (Aquarius): കുംഭം രാശിക്കാർക്ക് ഈ ചന്ദ്രഗ്രഹണം ഗുണം ചെയ്യും. കരിയറിൽ ചില പുതിയ ഉത്തരവാദിത്തങ്ങൾ കണ്ടെത്താനാകും, അത് നിങ്ങളുടെ ഭാവിക്ക് പ്രയോജനകരമാകും. കരിയറിന് നല്ല സമയമായിരിക്കും.

Also Read: Horoscope November 19, 2021: ഇടവം രാശിക്കാർക്ക് ഇന്ന് ആഭരണങ്ങൾ വാങ്ങാനുള്ള യോഗം, വൃശ്ചിക രാശിക്കാർ നാവ് നിയ്രന്തിക്കണം

മീനം (Pisces): ഈ ചന്ദ്രഗ്രഹണം മീനരാശിക്കാർക്ക് തൊഴിൽരംഗത്ത് വിജയം നൽകും. കഠിനാധ്വാനം ഫലം ചെയ്യും. പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും. പണത്തിന്റെ ആനുകൂല്യം കൊണ്ട് പഴയ കടം വീട്ടാനും കഴിയും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News