Mahadhan Rajayoga: ശുക്രൻ ഇടവ രാശിയിൽ സൃഷ്ടിക്കും മഹാധന രാജയോഗം ; ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

Shukra Gochar 2023: ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത കാലത്തിനുള്ളിൽ അവരുടെ രാശി മാറാറുണ്ട്.  അതിനെയാണ് ഗ്രഹസംക്രമണം എന്ന് പറയുന്നത്.  ഒരു ഗ്രഹം ഏതെങ്കിലും ഒരു രാശിയില്‍ പ്രവേശിക്കുമ്പോള്‍ അവിടെയുള്ള ഗ്രഹങ്ങളുമായി സഖ്യം രൂപപ്പെടുകയും വിവിധ തരത്തിലുള്ള യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.   

Written by - Ajitha Kumari | Last Updated : Apr 24, 2023, 08:31 AM IST
  • എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത കാലത്തിനുള്ളിൽ അവരുടെ രാശി മാറാറുണ്ട്
  • ശുക്രൻ ഇടവ രാശിയിൽ
  • ഇതിലൂടെ മഹാധന രാജയോഗം സൃഷ്ടിച്ചിട്ടുണ്ട്
Mahadhan Rajayoga: ശുക്രൻ ഇടവ രാശിയിൽ സൃഷ്ടിക്കും മഹാധന രാജയോഗം ; ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

Shukra Rai Parivartan: ഈ സമയം സമ്പത്തും ബഹുമാനവും  നല്‍കുന്ന ശുക്രന്‍ സ്വന്തം രാശിയായ ഇടവത്തില്‍ പ്രവേശിച്ചിരിക്കുകയാണ്.  ഇതിലൂടെ മഹാധന രാജയോഗം സൃഷ്ടിച്ചിട്ടുണ്ട്.  ഇത് ഈ 3 രാശിക്കാര്‍ക്ക് വളരെയധികം ശുഭകരമായിരിക്കും.  ആ 3 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

Also Read: Guru Gochar 2023: 12 വർഷത്തിനു ശേഷം വ്യാഴം മേട രാശിയിൽ; ഈ രാശിക്കാർക്ക് ഒരു വർഷത്തേക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

ഇടവം (Taurus):  ഇടവം രാശിക്കാര്‍ക്ക് ഈ സമയം ഏറെ നേട്ടങ്ങള്‍ ലഭിക്കുന്ന സമയമാണ്.  ഈ രാശിയില്‍ മഹാലക്ഷ്മി യോഗവും രൂപപ്പെടുന്നതിനാല്‍ ഇവർക്ക് സാമ്പത്തിക നേട്ടങ്ങളും വരുമാന വര്‍ദ്ധനവും ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും വിജയത്തിനും സാധ്യത, തൊഴില്‍ രഹിതര്‍ക്ക് ഈ സമയം തൊഴില്‍ ലഭിക്കും. നിക്ഷേപത്തിനും നല്ല സമയം. പങ്കാളിത്ത പ്രവര്‍ത്തനങ്ങളില്‍ ലാഭമുണ്ടാകും.

കന്നി (Virgo): ഇടവം രാശിയിലെ ശുക്രന്റെ സംക്രമം കന്നി രാശിക്കാര്‍ക്ക് വളരെയധികം ശുഭകരമായിരിക്കും. ഇവർക്ക് പ്രതീക്ഷിക്കാത്ത ധനലാഭം ഉണ്ടാകും. കഠിനാധ്വാനത്തിലൂടെ ജോലിയില്‍ വിജയം കൈവരിക്കാൻ കഴിയും. വിദേശ യാത്രക്ക് സാധ്യത, മത്സര പരീക്ഷകളില്‍ വിജയം നേടാനാകും. ഈ സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും.  സംഗീതം, കല, ഹോട്ടല്‍, മദ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ക്ക് സമയം അനുകൂലമായിരിക്കും.

Also Read: Jupiter Transit: വ്യാഴം മേട രാശിയിൽ സൃഷ്ടിച്ചു അഖണ്ഡ സാമ്രാജ്യ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം ധനവർഷവും!

മകരം (Capricorn): മഹാധനയോഗത്തിന്റെ രൂപീകരണത്തിലൂടെ മകരം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും.  ഈ യോഗത്താല്‍ നിങ്ങള്‍ക്ക് തൊഴില്‍, ബിസിനസ് എന്നിവയില്‍ പുരോഗതിയും പണവും നേടാനാകും. വരുമാനം വര്‍ദ്ധിക്കും. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. ബിസിനസുകാര്‍ക്ക് വലിയ ഓര്‍ഡര്‍ ലഭിക്കും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വരും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News