Mahashivratri 2023: മഹാശിവരാത്രി ദിനം, ശുഭ മുഹൂർത്തം, ചരിത്രം; മഹാശിവരാത്രിയുടെ പ്രാധാന്യം അറിയാം

History Behind Mahashivratri: ശിവൻ സ്നേഹത്തിന്റെയും ശക്തിയുടെയും ഏകത്വത്തിന്റെയും പ്രതീകമാണ്. ദൃക് പഞ്ചാംഗമനുസരിച്ച്, മാഘമാസത്തിലെ കൃഷ്ണപക്ഷ സമയത്താണ് മഹാശിവരാത്രി ആഘോഷിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 17, 2023, 11:00 AM IST
  • ശിവൻ സ്നേഹത്തിന്റെയും ശക്തിയുടെയും ഏകത്വത്തിന്റെയും പ്രതീകമാണ്
  • രാത്രിയിലാണ് മഹാശിവരാത്രി ആഘോഷം നടക്കുന്നത്
  • ഈ വർഷത്തെ മഹാ ശിവരാത്രി ഫെബ്രുവരി 18 ശനിയാഴ്ചയാണ് ആഘോഷിക്കുന്നത്
Mahashivratri 2023: മഹാശിവരാത്രി ദിനം, ശുഭ മുഹൂർത്തം, ചരിത്രം; മഹാശിവരാത്രിയുടെ പ്രാധാന്യം അറിയാം

മഹാശിവരാത്രി 2023: ഹൈന്ദവ ആഘോഷങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മഹാശിവരാത്രി. ദൃക് പഞ്ചാംഗമനുസരിച്ച്, മാഘമാസത്തിലെ കൃഷ്ണപക്ഷ സമയത്താണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. എല്ലാ വർഷവും ഫെബ്രുവരിയിലോ മാർച്ചിലോ മഹാശിവരാത്രി ആഘോഷിക്കുന്നു. ശിവൻ സ്നേഹത്തിന്റെയും ശക്തിയുടെയും ഏകത്വത്തിന്റെയും പ്രതീകമാണ്. രാത്രിയിലാണ് മഹാശിവരാത്രി ആഘോഷം നടക്കുന്നത്. ഈ വർഷത്തെ മഹാ ശിവരാത്രി ഫെബ്രുവരി 18 ശനിയാഴ്ചയാണ് ആഘോഷിക്കുന്നത്.

മഹാശിവരാത്രി 2023: തിയതിയും ശുഭ മുഹൂർത്തവും

നിഷിതകാല പൂജ സമയം: ഫെബ്രുവരി 18ന് രാത്രി 11.38 മുതൽ ഫെബ്രുവരി 19ന് പുലർച്ചെ 12.28 വരെ
ശിവരാത്രി പാരണ സമയം: ഫെബ്രുവരി 19-ന് രാവിലെ 6.22 ഉച്ചയ്ക്ക് 2.54 വരെ
രാത്രി ആദ്യ പ്രഹാർ പൂജ സമയം: ഫെബ്രുവരി 18 വൈകിട്ട് 5.45 മുതൽ രാത്രി 8.54 വരെ
രാത്രി രണ്ടാം പ്രഹാർ പൂജ സമയം: ഫെബ്രുവരി 18 രാത്രി 8.54 മുതൽ ഫെബ്രുവരി 19 പുലർച്ചെ 12.03 വരെ
രാത്രി മൂന്നാം പ്രഹാർ പൂജ സമയം: ഫെബ്രുവരി 19 പുലർച്ചെ 12.03 മുതൽ പുലർച്ചെ 3.12 വരെ
രാത്രി നാലാം പ്രഹാർ പൂജ സമയം: ഫെബ്രുവരി 19 പുലർച്ചെ 3.12 മുതൽ രാവിലെ 6.22 വരെ
ചതുർദശി തിഥി ആരംഭം: 2023 ഫെബ്രുവരി 18-ന് രാത്രി 8.02ന്
ചതുർദശി തിഥി അവസാനം: 2023 ഫെബ്രുവരി 19-ന് വൈകിട്ട് 4.18ന്

മഹാശിവരാത്രി ചരിത്രവും പ്രാധാന്യവും

മഹാശിവരാത്രി ഹൈന്ദവ വിശ്വാസികൾക്കിടയിൽ പ്രധാനപ്പെട്ട ആഘോഷമാണ്. മഹാശിവരാത്രിയെ സംബന്ധിച്ച് വിവിധ ഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. അർദ്ധരാത്രിയിലാണ് ശിവൻ രുദ്രനായി അവതരിച്ചത് എന്ന് ചിലർ വിശ്വസിക്കുന്നു. ശിവന്റെയും ശക്തിയുടെയും സംഗമത്തെ സൂചിപ്പിക്കുന്ന ശിവന്റെയും പാർവതി ദേവിയുടെയും വിവാഹദിനമാണെന്നും വിശ്വാസമുണ്ട്. ഹൈന്ദവ പുരാണമനുസരിച്ച്, മഹാസമുദ്രം കടയുമ്പോൾ ഉണ്ടായ വിഷം കുടിച്ച് ശിവൻ ലോകത്തെ ഇരുട്ടിൽ നിന്ന് രക്ഷിച്ചതിന്റെ ഓർമയാണ് ഈ ദിവസമെന്നും വിശ്വസിക്കപ്പെടുന്നു.

സൃഷ്ടിയുടെയും സംരക്ഷണത്തിന്റെയും സംഹാരത്തിന്റെയും നൃത്തമാണ് താണ്ഡവ നൃത്തമെന്നാണ് വിശ്വാസം. മഹാശിവരാത്രി ദിനത്തിൽ ശിവനെ പൂജിക്കുന്നത് പാപങ്ങളെ തരണം ചെയ്യുന്നതിനും പുണ്യത്തിലേക്കുള്ള പുതിയ പാത ആരംഭിക്കുന്നതിനും സഹായിക്കുന്നു. മഹാശിവരാത്രി ദിനത്തിൽ വ്രതം അനുഷ്ഠിച്ച് പൂജകൾ നടത്തുന്നത് ശിവഭ​ഗവാന്റെ പ്രീതിക്കും അനു​ഗ്രഹം ലഭിക്കുന്നതിനും സഹായിക്കുമെന്നാണ് ഭക്തർ വിശ്വസിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News