ചൊവ്വ സംക്രമണം: ആഗസ്റ്റ് 10 ഓടെ ഈ രാശിക്കാരുടെ ഭാഗ്യം വെട്ടിത്തിളങ്ങും!

Mangal Gochar Effect 2022: ജൂൺ 27 ന് ചൊവ്വ മേടത്തിൽ പ്രവേശിച്ചിരിക്കുകയാണ്.  ഇത് ഓഗസ്റ്റ് 10 വരെ ഈ രാശിയിൽ തുടരും. ചൊവ്വയുടെ ഈ രാശിമാറ്റം 3 രാശിക്കാരുടെ ജീവിതത്തിൽ ദൃശ്യമാകും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം.

Written by - Ajitha Kumari | Last Updated : Jul 19, 2022, 03:01 PM IST
  • ജൂൺ 27 ന് ചൊവ്വ മേടത്തിൽ പ്രവേശിച്ചിരിക്കുകയാണ്
  • ഓഗസ്റ്റ് 10 വരെ ഈ രാശിയിൽ തുടരും
ചൊവ്വ സംക്രമണം: ആഗസ്റ്റ് 10 ഓടെ ഈ രാശിക്കാരുടെ ഭാഗ്യം വെട്ടിത്തിളങ്ങും!

Mangal Grah Transit 2022: ജ്യോതിഷത്തിൽ സമയസമയത്തുണ്ടാകുന്ന ഗ്രഹങ്ങളുടെ രാശി മാറ്റം 12 രാശികളേയും ബാധിക്കാറുണ്ട്.  ഒരു രാശി മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് സംക്രമണം എന്ന് പറയുന്നത്. ഈ സംക്രമത്തിന്റെ ശുഭ, അശുഭ ഫലങ്ങൾ എല്ലാ രാശികളേയും ബാധിക്കും.   ജൂൺ 27 ന് മേടം രാശിയിൽ പ്രവേശിച്ച ചൊവ്വ ആഗസ്റ്റ് 10 വരെ ഈ രാശിയിൽ തുടരും. ചൊവ്വ സംക്രമത്തിന്റെ പ്രഭാവം ഈ 3 രാശികളിൽ പ്രത്യേകിച്ചും ദൃശ്യമാകും. അത് ഏതൊക്കെ രാശികളെന്ന് നമുക്ക് നോക്കാം. 

Also Read: സൂര്യൻ ബുധൻ സംക്രമം: ഈ രാശിക്കാർക്ക് ലഭിക്കും അപാര ധന പ്രാപ്തി ഒപ്പം എല്ലായിടത്തും വിജയവും!

മിഥുനം (Gemini): ആദായത്തിന്റെയും ലാഭത്തിന്റെയും ഭവനമായി കണക്കാക്കുന്ന മിഥുനം രാശിയുടെ 11-ാം ഭാവത്തിലാണ് ചൊവ്വയുടെ സംക്രമം. ഈ കാലയളവിൽ വരുമാനത്തിൽ നല്ല വർദ്ധനവിന് സാധ്യതയുണ്ട്. ബിസിനസ്സിലും നല്ല ലാഭമുണ്ടാകും. ചൊവ്വയുടെ സംക്രമണം ഈ രാശിക്കാരുടെ സാമ്പത്തിക വശം ശക്തിപ്പെടുത്തും. ചൊവ്വയുടെ സംക്രമ സമയത്ത്, പ്രവർത്തന ശൈലിയിലും ഒരു പരിഷ്കാരം ഉണ്ടാകും. മേലധികാരിയുടെ സഹകരണം ഈ കാലയളവിൽ ലഭിക്കും. മിഥുന രാശിയുടെ ഏഴാം ഭാവാധിപനായ ഗ്രഹം ചൊവ്വയാണ്. അതിനാൽ നിങ്ങളുടെ ജീവിത പങ്കാളിയുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. ഈ ആളുകൾ മരതക രത്നം ധരിക്കുന്നത് നല്ലതായിരിക്കും.

Also Read: Viral Video: കാട്ടാനയ്ക്ക് മുന്നിൽ കൂളായി ബൈക്കിലിരിക്കുന്ന യുവാവ്..! അതിരപ്പള്ളിയിലെ വീഡിയോ വൈറലാകുന്നു 

കർക്കടകം (Cancer): കർക്കടക രാശിയുടെ പത്താം ഭാവത്തിലാണ് ചൊവ്വയുടെ സംക്രമണം. ജോലി സ്ഥലത്തിന്റെയും ജോലിയുടെയും ഭാവനമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.  ഈ കാലയളവിൽ നിങ്ങൾക്ക് ഒരു പുതിയ ജോലി ഓഫർ ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത. നിങ്ങളുടെ ബിസിനസ് വിപുലീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സമയം അനുകൂലമാണ്. ചൊവ്വ സംക്രമത്തിൽ വസ്തു, വാഹന ഇടപാടുകളിൽ നല്ല ധനലാഭം എന്നിവ ഉണ്ടാകും. ബിസിനസിൽ ഒരു വലിയ ഇടപാടിന് അന്തിമരൂപം ലഭിക്കും. 

Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ

 

ചിങ്ങം (Leo):  ചിങ്ങം രാശിയുടെ ഒൻപതാം ഭാവത്തിലാണ് ചൊവ്വയുടെ സംക്രമം. ഇത് ഭാഗ്യത്തിന്റെയും വിദേശ യാത്രയുടെയും ഭവനമായി കണക്കാക്കുന്നു. ഈ കാലയളവിൽ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. അതോടൊപ്പം ഏറെ നാളായി മുടങ്ങിക്കിടന്ന പണികൾ നടക്കും. ഈ സമയത്ത് ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാനുള്ള അവസരമുണ്ടാകും.  അത് ഭാവിയിൽ പ്രയോജനകരമാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾക്കായി പവിഴം രത്നം ധരിക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News