Mangal Gochar 2023: 11 ദിവസം കൂടി.. ഈ 3 രാശിക്കാരുടെ ഭാഗ്യം സ്വർണം പോലെ തിളങ്ങും, ലഭിക്കും വൻ നേട്ടങ്ങൾ!

Mangal Gochar 2023: ജ്യോതിഷത്തിൽ ചൊവ്വയെ ഗ്രഹങ്ങളുടെ സേനാപധിയെന്നാണ് പറയുന്നത്.   2023 മെയ് 10 ന് ചൊവ്വ സംക്രമിച്ച്  കർക്കടക രാശിയിലേക്ക് പ്രവേശിക്കും. ഇതിലൂടെ ഈ 3 രാശികളിലുള്ളവർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.

Written by - Ajitha Kumari | Last Updated : Apr 29, 2023, 09:53 AM IST
  • ജ്യോതിഷത്തിൽ ചൊവ്വയെ ഗ്രഹങ്ങളുടെ സേനാപധിയെന്നാണ് പറയുന്നത്
  • 2023 മെയ് 10 ന് ചൊവ്വ സംക്രമിച്ച് കർക്കടക രാശിയിലേക്ക് പ്രവേശിക്കും
  • ചൊവ്വ സംക്രമിക്കുമ്പോഴെല്ലാം വിവിധ രാശിക്കാരിൽ അത് ശുഭ അശുഭ ഫലങ്ങൾ ഉണ്ടാക്കും
Mangal Gochar 2023: 11 ദിവസം കൂടി.. ഈ 3 രാശിക്കാരുടെ ഭാഗ്യം സ്വർണം പോലെ തിളങ്ങും, ലഭിക്കും വൻ നേട്ടങ്ങൾ!

Mangal Rashi Parivartan 2023: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും കാലാകാലങ്ങളിൽ രാശി മാറുന്നു. ഇതോടൊപ്പം ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തെയും ബാധിക്കും. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയെ ജ്യോതിഷത്തിൽ വിവാഹം, ധൈര്യം, ധീരത, ഭൂമി മുതലായവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. അതിനാൽ ചൊവ്വ സംക്രമിക്കുമ്പോഴെല്ലാം വിവിധ രാശിക്കാരിൽ അത് ശുഭ അശുഭ ഫലങ്ങൾ ഉണ്ടാക്കും. മെയ് 10 ന് ചൊവ്വ കർക്കടക രാശിയിലേക്ക് പ്രവേശിക്കും. നിലവിൽ ചൊവ്വ മിഥുന രാശിയിലാണ്. മെയ് 10 ന് ഉച്ചയ്ക്ക് 1:44 ന് കർക്കടക രാശിയിൽ പ്രവേശിക്കുകയും 2023 ജൂലൈ 1 വരെ ഇവിടെ തുടരുകയും ചെയ്യും. കർക്കടകത്തിലെ ചൊവ്വയുടെ സംക്രമണം ചില രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം നൽകും. ഇവർക്ക് ഈ സമയം സമ്പത്തും സ്ഥാനവും ബഹുമാനവും സന്തോഷവും എല്ലാം ലഭിക്കും.

Also Read: ഈ 5 രാശിക്കാർക്ക് എപ്പോഴും ലഭിക്കും ശനിയുടെ കൃപ, നേടും ബമ്പർ യോഗങ്ങൾ

മേടം (Aries): മേടം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം ശുഭകരമായിരിക്കും. മേട രാശിയുടെ അധിപൻ ചൊവ്വയാണ് അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും.   ഇവരുടെ വരുമാനം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ ജോലിയിൽ ആളുകൾ സന്തുഷ്ടരാകും. സ്ഥാനക്കയറ്റം ലഭിക്കും. ഒരു കാർ വാങ്ങാൻ യോഗം. ശുഭകരമായ ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. കുടുംബജീവിതം അതിശയകരമായിരിക്കും.

കന്നി (Virgo): ചൊവ്വയുടെ സംക്രമം കന്നി രാശിക്കാരുടെ പല പ്രശ്നങ്ങളും മാറ്റും. സാമ്പത്തിക പ്രതിസന്ധി നീങ്ങും.  ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സ്നേഹവും ഉണ്ടാകും. സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കും. ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. പെട്ടെന്ന് ധനലാഭം ഉണ്ടാകും. സമ്മർദ്ദം അകന്നുപോകും. പെട്ടെന്ന് പണം ലഭിക്കുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ കുതിച്ചുചാട്ടത്തിന് കാരണമാകും.

Also Read: വരുന്ന 25 മാസങ്ങൾ ഈ രാശിക്കാർക്ക് അടിപൊളി സമയം, എല്ലാ കാര്യങ്ങളിലും വിജയം ഒപ്പം ധനനേട്ടവും!

കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ചൊവ്വ സംക്രമണം വളരെയധികം നേട്ടങ്ങൾ നൽകും. ഈ ആളുകൾക്ക് ചില പ്രധാനപ്പെട്ട ജോലികളിൽ വിജയം നേടാൻ കഴിയും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. പ്രകടനം മികച്ചതായിരിക്കും. പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുകയാണെങ്കിൽ നിങ്ങൾക്ക് ലാഭിക്കാനും കഴിയും. ശത്രുക്കളെ കീഴടക്കാൻ കഴിയും. അവിസ്മരണീയമായ ഒരു യാത്ര പോകാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News