Mars-Venus Transit: ചൊവ്വ-ശുക്ര സംക്രമണം 2023: അടുത്ത 2 മാസം ഇവർക്ക് ഭാ​ഗ്യനാളുകൾ

ചൊവ്വ ശുക്ര സംക്രമണം മൂലം 5 രാശിക്കാർക്കാണ് ​ഗുണം ഉണ്ടാകുക. സാമ്പത്തികമായും ഇവർക്ക് വലിയ മെച്ചം ഉണ്ടാകും  

Written by - Zee Malayalam News Desk | Last Updated : May 12, 2023, 05:30 AM IST
  • ശുക്രന്റെയും ചൊവ്വയുടെയും സംക്രമത്തിന്റെ ഫലം കന്നി രാശിക്ക് ​ഗുണം ചെയ്യും.
  • സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ല.
  • വരുമാനം വർദ്ധിക്കും.
Mars-Venus Transit: ചൊവ്വ-ശുക്ര സംക്രമണം 2023: അടുത്ത 2 മാസം ഇവർക്ക് ഭാ​ഗ്യനാളുകൾ

ജ്യോതിഷപരമായി, ഗ്രഹങ്ങളുടെ സംക്രമണം വളരെ പ്രാധാന്യമുള്ളതാണ്. ഗ്രഹങ്ങൾ ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുമ്പോൾ, അതിന്റെ ഫലം ചില രാശികളിൽ അനുകൂലവും മറ്റുള്ളവയിൽ പ്രതികൂലവുമാണ്. മെയ് 10 ന് ചൊവ്വ കർക്കടക രാശിയിൽ പ്രവേശിക്കും. ചൊവ്വയുടെ ഈ രാശിമാറ്റ ഫലം ഏകദേശം 2 മാസം നീണ്ടുനിൽക്കും. മെയ് 30 ന്, ശുക്രനും ഇതേ രാശിയിൽ പ്രവേശിക്കുന്നു. രണ്ട് ​ഗ്രഹങ്ങളും ഒന്നിക്കുമ്പോൾ ഏതൊക്കെ രാശിക്കാർക്ക് ​ഗുണം ചെയ്യുമെന്ന് നോക്കാം.

മേടം: മേടം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം ​ഗുണം ചെയ്യും. പുതിയ വീടും വാഹനവും വാങ്ങുന്നതിന് അവസരമുണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ദാമ്പത്യ ജീവിതത്തിൽ എല്ലാം നല്ലത് നടക്കും. സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ല.

ഇടവം: ഇടവം രാശിക്കാർക്ക് ചൊവ്വ സംക്രമണം വളരെ അനുയോജ്യമാണ്. സ്ഥാനവും പണവും വന്നു ചേരും. യാത്രകൾ ചെയ്യേണ്ടതായി വരും. ചില ആരോഗ്യ മുൻകരുതലുകൾ ആവശ്യമാണ്. സാമ്പത്തികമായി ശക്തമായിരിക്കും.

ചിങ്ങം: ഈ രാശിക്കാർക്ക് ചൊവ്വ, ശുക്രൻ സംക്രമണം വളരെ നല്ലതാണ്. വിദേശത്തേക്ക് പോകാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. സാമ്പത്തികമായി ശക്തരായിരിക്കും. കോടതി വ്യവഹാരങ്ങളിൽ അപ്രതീക്ഷിത നേട്ടം ഉണ്ടാകും.

കന്നി: ശുക്രന്റെയും ചൊവ്വയുടെയും സംക്രമത്തിന്റെ ഫലം കന്നി രാശിക്ക് ​ഗുണം ചെയ്യും. സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ല. വരുമാനം വർദ്ധിക്കും. ആരോഗ്യവും തൃപ്തികരമായിരിക്കും. പുതിയ ബിസിനസ്സ് തുടങ്ങാൻ അനുകൂല സമയമാണ്.

തുലാം: ചൊവ്വയുടെയും ശുക്രന്റെയും സംക്രമം മൂലം തുലാം രാശിക്കാർക്ക് ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കും. പുതിയ സ്ഥാനവും ചുമതലകളും ലഭിക്കും. സമൂഹത്തിൽ ബഹുമാനമുണ്ടാകും. സാമ്പത്തികമായി ഇവർ ശക്തരായിരിക്കും. പുതിയ വരുമാന മാർഗങ്ങൾ തുറക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News