Puja and Vastu: ഈ ദിവസങ്ങളില്‍ അഗര്‍ബത്തി കത്തിയ്ക്കുന്നത് ദോഷം, ദാരിദ്ര്യം പിടികൂടും

Puja and Vastu:  ആഴ്ചയിൽ രണ്ട് ദിവസം, പൂജാവേളയില്‍ അഗര്‍ബത്തി അല്ലെങ്കില്‍  ധൂപവര്‍ഗ്ഗങ്ങള്‍  കത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു. അഥവാ ഈ ദിവസങ്ങളില്‍ അഗര്‍ബത്തി കത്തിച്ചാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ അതിന്‍റെ  അശുഭകരമായ ഫലങ്ങൾ നേരിടേണ്ടി വരും.

Written by - Zee Malayalam News Desk | Last Updated : Jun 9, 2023, 06:44 PM IST
  • ഹിന്ദുമതത്തിൽ, ആരാധനാവേളയില്‍ വിളക്കുകൾ, ധൂപവർഗ്ഗങ്ങൾ എന്നിവ തെളിയിക്കുന്ന ഒരു പാരമ്പര്യമുണ്ട്. പൂജാവേളയിൽ അഗര്‍ബത്തി കത്തിക്കുന്നത് വീട്ടിൽ പോസിറ്റീവ് എനർജി നിലനിര്‍ത്തുന്നു.
Puja and Vastu: ഈ ദിവസങ്ങളില്‍ അഗര്‍ബത്തി കത്തിയ്ക്കുന്നത് ദോഷം, ദാരിദ്ര്യം പിടികൂടും

Puja and Vastu: വാസ്തു ശാസ്ത്രം നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനമാണ്, ആരാധനയിൽ വാസ്തു നിയമങ്ങൾ പാലിക്കുന്നതിലൂടെ, നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും സമാധാനവും നിലനിൽക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. 

Also Read:  Nakshatra and Luck: ഈ നക്ഷത്രത്തിൽ ജനിച്ചവർ ഭാഗ്യവാര്‍, സമൂഹത്തിലും ഓഫീസിലും ഏറെ ബഹുമാനം നേടും 

ഹിന്ദുമതത്തിൽ, ആരാധനാവേളയില്‍ വിളക്കുകൾ, ധൂപവർഗ്ഗങ്ങൾ  എന്നിവ തെളിയിക്കുന്ന ഒരു പാരമ്പര്യമുണ്ട്. പൂജാവേളയിൽ അഗര്‍ബത്തി കത്തിക്കുന്നത് വീട്ടിൽ പോസിറ്റീവ് എനർജി നിലനിര്‍ത്തുന്നു. എന്നാല്‍, അഗരബത്തിയുമായി ബന്ധപ്പെട്ട  ഒരു പ്രധാന കാര്യം ഒരു പക്ഷേ നിങ്ങള്‍ക്ക് അറിവുണ്ടാകില്ല. 

Also Read:  Kolhapur Clash: ഔറംഗസേബിന്‍റെ പേരിൽ കോലാപ്പൂരിൽ കലാപമുണ്ടായതിന് ഉത്തരവാദി സംസ്ഥാന സർക്കാര്‍, സഞ്ജയ് റൗത് 

അതായത്, ആഴ്ചയിൽ രണ്ട് ദിവസം, പൂജാവേളയില്‍ അഗര്‍ബത്തി അല്ലെങ്കില്‍  ധൂപവര്‍ഗ്ഗങ്ങള്‍  കത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു. അഥവാ ഈ ദിവസങ്ങളില്‍ അഗര്‍ബത്തി കത്തിച്ചാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ അതിന്‍റെ  അശുഭകരമായ ഫലങ്ങൾ നേരിടേണ്ടി വരും.

വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഈ ദിവസങ്ങളില്‍ അതായത് ആഴ്ചയില്‍ രണ്ടു ദിവസം  അബദ്ധത്തിൽ പോലും അഗര്‍ബത്തി / ധൂപവർഗ്ഗങ്ങള്‍ കത്തിക്കരുത്. ആഴ്ചയിൽ രണ്ടു ദിവസം, അതായത്  ഞായർ, ചൊവ്വ ദിവസങ്ങളിൽ അഗര്‍ബത്തി / ധൂപവർഗ്ഗം കത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു. 

മത ഗ്രന്ഥങ്ങൾ പറയുന്നതനുസരിച്ച്  ഞായർ, ചൊവ്വ  ദിവസങ്ങളിൽ മുള കത്തിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു,  ധൂപവർഗ്ഗത്തിന്‍റെ  കോലുകൾ മുളകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇക്കാരണത്താൽ, ഞായർ, ചൊവ്വ ദിവസങ്ങളിൽ ധൂപവർഗ്ഗങ്ങൾ കത്തിക്കുന്നത് ഒഴിവാക്കണം. അഥവാ  നിങ്ങൾ ഇത് ചെയ്താൽ നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തികമായും മാനസികമായും ഉള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. അതുകൂടാതെ, വീട്ടില്‍ കലഹം പോലുള്ള സാഹചര്യം ഉണ്ടാകാം. 

ഞായർ, ചൊവ്വ  ദിവസങ്ങളിൽ  ധൂപവർഗ്ഗങ്ങൾ കത്തിയ്ക്കുന്നത്‌ ഒഴിവാക്കാം. പകരം കർപ്പൂരം, വിളക്ക് എന്നിവ ഉപയോഗിക്കാം. ഇത്തരത്തില്‍ പൂജാ വേളകളില്‍ കർപ്പൂരം, വിളക്ക് എന്നിവ കത്തിയ്ക്കുന്നത് കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിർത്തുന്നു.  

നിങ്ങളുടെ വീട്ടില്‍ ഭാഗ്യവും സന്തോഷവും ജീവിതത്തില്‍ സമാധാനവും ലക്ഷ്മി ദേവിയുടെ അനുഗ്രഹവും വേണമെങ്കിൽ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഏറെ നല്ലതാണ്. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News