Money and Vastu: ഈ 5 വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കൂ, നിങ്ങളുടെ ജീവിതത്തില്‍ പണത്തിന്‍റെ പെരുമഴ!!

Money and Vastu:  ചില വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത്  നിങ്ങളുടെ വീട്ടിലെ വാസ്തു ദോഷങ്ങള്‍ അകറ്റാനും നിങ്ങളുടെ ജീവിതത്തില്‍ പുരോഗതി ഉണ്ടാകാനും സഹായിയ്ക്കും. 

Written by - Zee Malayalam News Desk | Last Updated : Jun 30, 2023, 07:01 PM IST
  • ഏറെ അദ്ധ്വാനിച്ചിട്ടും നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് കുറവ് അനുഭവപ്പെടുന്നുവെങ്കില്‍ അതിനു കാരണം നിങ്ങളുടെ ഭവനത്തില്‍ വാസ്തു ദോഷം ഉണ്ട് എന്നതാണ്.
Money and Vastu: ഈ 5  വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കൂ, നിങ്ങളുടെ ജീവിതത്തില്‍ പണത്തിന്‍റെ പെരുമഴ!!

Money and Vastu: പണം സമ്പാദിച്ച് സന്തോഷകരമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെ  ഉണ്ടാകില്ല, അതിനായി രാവും പകലും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍,  ചിലപ്പോള്‍ നാം ഉദ്ദേശിച്ച അത്ര ഫലം നമ്മുടെ അദ്ധ്വാനത്തിന് ലഭിക്കാറില്ല. അതായത് നമ്മുടെ അധ്വാനത്തിന് തുല്യമായ ധനം  സമ്പാദിക്കാന്‍ സാധിച്ചെന്നു വരില്ല. ഒപ്പം അപ്രതീക്ഷിതമായി കടം വന്നു ചേരുകയും ചെയ്യും. 

Also Read:  Khatu Shyam Temple: കീറിയ ജീൻസും കുട്ടിപ്പാവാടയും വേണ്ട, നിര്‍ദ്ദേശവുമായി ഉത്തര്‍ പ്രദേശിലെ ഖാട്ടു ശ്യാം ക്ഷേത്രം 

എന്നാല്‍, ചിലരുടെ കാര്യം മറിച്ചാണ്, കുറഞ്ഞ അധ്വാനം, കൂടുതല്‍ പണം,  കുറച്ചു ജോലി ചെയ്താലും ഇവര്‍ കൂടുതല്‍ പണം സമ്പാദിക്കും. ഒപ്പം ജീവിതത്തില്‍ വളരെയധികം പുരോഗതി  കൈവരിയ്ക്കുകയും ചെയ്യുന്നു. 

Also Read:  Delhi Metro Update: ഡൽഹി മെട്രോയില്‍ സീല്‍ ചെയ്ത മദ്യക്കുപ്പികൾ കൊണ്ടുപോകാന്‍ അനുവദിച്ച് DMRC 

വാസ്തു പ്രകാരം ഏറെ അദ്ധ്വാനിച്ചിട്ടും നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് കുറവ് അനുഭവപ്പെടുന്നുവെങ്കില്‍ അതിനു കാരണം നിങ്ങളുടെ ഭവനത്തില്‍ വാസ്തു  ദോഷം ഉണ്ട് എന്നതാണ്. ഈയൊരു സാഹചര്യത്തില്‍ ചില വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത്  നിങ്ങളുടെ വീട്ടിലെ വാസ്തു ദോഷങ്ങള്‍ അകറ്റാനും നിങ്ങളുടെ ജീവിതത്തില്‍ പുരോഗതി ഉണ്ടാകാനും സഹായിയ്ക്കും. അതായത്, ഈ സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നതോടെ ലക്ഷ്മി ദേവി പ്രസാദിയ്ക്കുകയും നിങ്ങളുടെ കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറ്റുകയും ചെയ്യും. .

1. ലക്ഷ്മീദേവിയുടേയും കുബേര്‍ ദേവന്‍റെയും  വിഗ്രഹം പൂജാ മുറിയില്‍ സൂക്ഷിക്കുക 

ഏറെ കഠിനാധ്വാനം ചെയ്തിട്ടും ഫലം കാണുന്നില്ല എങ്കില്‍  ലക്ഷ്മീദേവിയുടേയും കുബേര്‍ ദേവന്‍റെയും വിഗ്രഹം വീട്ടിലെ പൂജാമുറിയില്‍ സൂക്ഷിക്കുക. വാസ്തു ശാസ്ത്രപ്രകാരം ലക്ഷ്മി ദേവിയെയും കുബേരനെയും ആരാധിക്കുന്നതിലൂടെ സമ്പത്ത് വർദ്ധിക്കും, നിങ്ങളുടെ ഭവനത്തില്‍ ഒരിയ്ക്കലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ല.

2. പൂജാഭവനത്തിൽ ദക്ഷിണാവർത്തി ശംഖ് സൂക്ഷിക്കുക

നിങ്ങളുടെ എല്ലാ വരുമാന മാർഗ്ഗങ്ങളും നിലച്ചു, ജീവിതത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ, പൂജാമുറിയിൽ ദക്ഷിണാവർത്തി ശംഖ് വയ്ക്കുക. പതിവ് പൂജാ സമയത്ത് ശംഖ് ഊതുക. വാസ്തു ശാസ്ത്ര പ്രകാരം ശംഖ് നാദം വീട്ടിൽ പോസിറ്റീവ് എനർജി നൽകുന്നു. വീട്ടിൽ സ്ഥിരമായി ശംഖ് ഊതുന്നത് വഴി പണസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാകും എന്നാണ് വിശ്വാസം. 

3. ഒറ്റക്കണ്ണുള്ള നാളികേരം പൂജാമുറിയില്‍ സൂക്ഷിക്കുക

നിങ്ങളുടെ കൈയില്‍ പണം നില്‍ക്കുന്നില്ല എങ്കില്‍ ഒറ്റക്കണ്ണുള്ള നാളികേരം ഏതെങ്കിലും ശുഭ മുഹൂര്‍ത്തത്തില്‍ പൂജാമുറിയില്‍  വയ്ക്കുന്നത് ഉചിതമാണ്. ഇത് പതിവായി പൂജിക്കുക. വാസ്തു ശാസ്ത്ര പ്രകാരം വീട്ടിൽ  ഒറ്റക്കണ്ണുള്ള നാളികേരം പൂജിയ്ക്കുന്നതുവഴി ലക്ഷ്മീ ദേവി പ്രസാദിക്കും, പണത്തിന് ഒരിക്കലും കുറവുണ്ടാകില്ല.

4. വീടിന്‍റെ കിഴക്ക് ദിശയില്‍ പിരമിഡ് വയ്ക്കുക

നിങ്ങൾ ധാരാളം പണം സമ്പാദിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി മാറുന്നില്ല  എങ്കില്‍  
വീടിന്‍റെ കിഴക്ക് ദിശയിൽ പിച്ചള അല്ലെങ്കിൽ വെള്ളികൊണ്ട് നിര്‍മ്മിച്ച പിരമിഡ്  സൂക്ഷിക്കുക.  ഇപ്രകാരം ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവി പ്രസാദിയ്ക്കുകയും നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് വര്‍ഷിക്കപ്പെടുകയും ചെയ്യും. 

5. വീടിന്‍റെ  മേൽക്കൂരയിൽ ഒരു കണ്ണാടി വയ്ക്കുക

ഏതെങ്കിലും കാരണത്താൽ നിര്‍മ്മാണ സമയത്ത് നിങ്ങളുടെ വീട് വാസ്തു ശാസ്ത്രപ്രകാരം നടക്കാതെ വരികയും ഇത് നിങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യുന്ന അവസരത്തില്‍ ഒരു കണ്ണാടി വീടിന്‍റെ മേൽക്കൂരയിൽ വയ്ക്കുക. വീടിന്‍റെ എല്ലാ ഭാഗങ്ങളും ഈ കണ്ണാടിയില്‍ പ്രതിഫലിക്കണം.  ഇപ്രകാരം ചെയ്യുന്നതിലൂടെ  വീടിന്‍റെ എല്ലാ  വാസ്തു ദോഷങ്ങളും ഇല്ലാതാകുന്നു.

(നിരാകരണം: ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee Media ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News