Delhi Metro Update: ഡൽഹി മെട്രോയില്‍ സീല്‍ ചെയ്ത മദ്യക്കുപ്പികൾ കൊണ്ടുപോകാന്‍ അനുവദിച്ച് DMRC

Delhi Metro Update:  പുതിയ നിയമം അനുസരിച്ച് ഡൽഹിയിലെ എല്ലാ റൂട്ടുകളിലെയും മെട്രോ ഉപഭോക്താക്കൾക്ക് എയർപോർട്ട് എക്‌സ്‌പ്രസ് ലൈനിൽ നിലവിലുള്ള വ്യവസ്ഥകൾക്ക് തുല്യമായി സീൽ ചെയ്ത മദ്യക്കുപ്പികൾ ഇനി കൊണ്ടുപോകാനാകും.

Written by - Zee Malayalam News Desk | Last Updated : Jun 30, 2023, 05:42 PM IST
  • ഡല്‍ഹി മെട്രോ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ നഗരത്തിന്‍റെ ജീവനാഡിയായി മാറിയിരിക്കുന്നു, ഇന്ന് ഇത് നഗരത്തിലെ ഗതാഗതത്തിനുള്ള ഏറ്റവും സൗകര്യപ്രദമായ മാർഗമായി കണക്കാക്കപ്പെടുന്നു.
Delhi Metro Update: ഡൽഹി മെട്രോയില്‍ സീല്‍ ചെയ്ത മദ്യക്കുപ്പികൾ കൊണ്ടുപോകാന്‍ അനുവദിച്ച് DMRC

New Delhi: കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ ഉള്ള യാത്രാ സംവിധാനമാണ് മെട്രോ ട്രെയിനുകള്‍. മെട്രോ യാത്രയില്‍ കൈവശം കരുതാവുന്ന സാധനങ്ങള്‍ക്ക് നിയന്ത്രണവും ഉണ്ട്. മേട്രോയുടെയും  ത്രക്കാരുടെയും സുരക്ഷിതത്വം മുന്നില്‍ കണ്ടാണ്‌ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.

Also Read:  Mahila Samman Saving Certificate: മഹിളാ സമ്മാന്‍ സേവിംഗ് സർട്ടിഫിക്കറ്റ് ഇനി ബാങ്കുകളിലും ലഭ്യമാകും 

ഡല്‍ഹി മെട്രോ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ നഗരത്തിന്‍റെ  ജീവനാഡിയായി മാറിയിരിക്കുന്നു, ഇന്ന് ഇത് നഗരത്തിലെ  ഗതാഗതത്തിനുള്ള ഏറ്റവും സൗകര്യപ്രദമായ മാർഗമായി കണക്കാക്കപ്പെടുന്നു.

Also Read:  PAN-Aadhaar Linking Deadline: പാൻ-ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന ദിവസം ഇന്ന് 

എന്നാല്‍, ഇപ്പോള്‍  ഡൽഹി മെട്രോ  യാത്രക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് DMRC പുറത്തു വിട്ടിരിയ്ക്കുന്നത്. അതായത്, ഡല്‍ഹി മെട്രോയുടെ എല്ലാ റൂട്ടുകളിലും സീൽ ചെയ്ത രണ്ട് മദ്യക്കുപ്പികൾ കൊണ്ടുപോകാൻ യാത്രക്കാര്‍ക്ക് അനുമതി നല്‍കിയിരിയ്ക്കുകയാണ്. അതേസമയം, ഡൽഹി മെട്രോ പരിസരത്ത് മദ്യം കഴിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. 

അതായത് പുതിയ നിയമം അനുസരിച്ച് ഡൽഹിയിലെ എല്ലാ റൂട്ടുകളിലെയും മെട്രോ ഉപഭോക്താക്കൾക്ക് എയർപോർട്ട് എക്‌സ്‌പ്രസ് ലൈനിൽ നിലവിലുള്ള വ്യവസ്ഥകൾക്ക് തുല്യമായി സീൽ ചെയ്ത മദ്യക്കുപ്പികൾ ഇനി കൊണ്ടുപോകാനാകും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഒരാൾക്ക് രണ്ട് കുപ്പ സീൽ ചെയ്ത മദ്യം ഇപ്പോൾ ഡൽഹി മെട്രോയിൽ കൊണ്ടുപോകാൻ അനുമതിയുണ്ട്. 

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്‍റെയും (മെട്രോ സൗകര്യങ്ങളുടെ സംരക്ഷണ ചുമതലയുള്ള സേന) ഡിഎംആർസിയിലെയും ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഒരു കമ്മിറ്റിവിഷയം മുൻ ഉത്തരവ് അവലോകനം ചെയ്തതിന് ശേഷമാണ് ഈ തീരുമാനം. നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം എയർപോർട്ട് എക്‌സ്പ്രസ് ലൈനിലൊഴികെ മെട്രോയിൽ മദ്യം കൊണ്ടുപോകുന്നത് നിരോധിച്ചിരുന്നു.

എന്നാല്‍, മെട്രോ പരിസരത്ത് മദ്യം കഴിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. "മെട്രോ യാത്രക്കാർ യാത്ര ചെയ്യുമ്പോൾ ശരിയായ മര്യാദ പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഏതെങ്കിലും യാത്രക്കാരൻ മദ്യപിച്ച് അപമര്യാദയായി പെരുമാറുന്നതായി കണ്ടെത്തിയാൽ, ബന്ധപ്പെട്ട നിയമ വ്യവസ്ഥകൾ പ്രകാരം ഉചിതമായ നടപടി സ്വീകരിക്കും," ഡിഎംആർസി പ്രസ്താവനയിൽ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News