Rahu Transit 2022: രാഹു രാശി മാറ്റം കർക്കിടക രാശിക്കാരെ എങ്ങിനെ ബാധിക്കും?

രാഹു മാറ്റം കർക്കടക രാശിക്കാരുടെ എതിരാളികളെ നിഷ്ഫലരാക്കും

Written by - Zee Malayalam News Desk | Last Updated : Apr 12, 2022, 12:42 PM IST
  • വ്യാപാരം വിപുലീകരിക്കാൻ വ്യാപാരികൾ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും
  • പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ ഇക്കാലയളവിൽ ബുദ്ധിമുട്ട് ഉണ്ടാവും
  • സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്കോ ആനുകൂല്യങ്ങൾ
Rahu Transit 2022: രാഹു രാശി മാറ്റം കർക്കിടക രാശിക്കാരെ എങ്ങിനെ ബാധിക്കും?

ഏപ്രിൽ മാസത്തോടെയാണ് രാഹുവിൻറെ രാശിമാറ്റം പറയുന്നത്. രാഹുവിൻറെ രാശിമാറ്റം കർക്കിടക രാശിക്കാർക്കാണ് കൂടുതൽ മാറ്റങ്ങളുണ്ടാക്കുന്നത്.  ഇവർക്ക ബിസിനസ്സിൽ ശുഭകരമായ ഫലങ്ങൾ ഉണ്ടാക്കും. സർക്കാർ ജീവനക്കാർക്കോ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്കോ ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനും ശ്രദ്ധിക്കണം.

ശത്രുദോഷങ്ങൾ ഒഴിവാകും

രാഹു മാറ്റം കർക്കടക രാശിക്കാരുടെ എതിരാളികളെ നിഷ്ഫലരാക്കും. എങ്കിലും തൊഴിൽ മേഖലയിൽ ഇവർ കഠിനാധ്വാനം തുടരണം.  ഈ രാശിയിലുള്ളവർക്ക് അവരുടെ തിരക്കേറിയ ജീവിതത്തിൽ നിന്ന് അൽപ്പം ആശ്വാസമുണ്ടാവുന്ന സമയമാണിത്. ഇവർക്ക് സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനും അവസരം ഉണ്ടാവും. 

കർക്കടക രാശിയിൽ പതിനൊന്നാം ഭാവത്തിൽ രാഹു നിൽക്കുന്നത് മികച്ച നേട്ടങ്ങൾ ഉണ്ടാക്കും. പ്രണയ ബന്ധങ്ങളിലുള്ളവർക്ക് ഇത് അനുകൂല സമയമാണ്. ജീവിതം ഒരുമിച്ച് ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ വിവാഹ ചടങ്ങിലേക്ക് നീങ്ങാൻ പറ്റും. കർക്കടക രാശിക്കാരിൽ രാഹു പോസിറ്റീവ് എനർജി പകരും. മാനസിക സന്തോഷവും ഇത് വഴി . കർക്കടക രാശിക്കാർക്ക് ലഭിക്കും.

ALSO READ: Zodiac Sign Alert : മെയ് 17 വരെ ഈ 5 രാശിക്കാർക്ക് ദോഷ സമയം; പ്രത്യേകം ശ്രദ്ധിക്കുക

പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ ഇക്കാലയളവിൽ  ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ, ഒരു ഉപദേശകന്റെയോ വീട്ടിലെ മുതിർന്നവരുടെയോ പിന്തുണ ലഭിക്കുന്നത് പ്രശ്നം ഇല്ലാതാക്കും. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കാനും രാഹു മാറ്റം കൊണ്ട് കഴിയും. 

വ്യാപാരം വിപുലീകരിക്കാൻ വ്യാപാരികൾ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും. ബിസിനസ്സ് വിപുലീകരിക്കണമെങ്കിൽ, രാഹു അവരുടെ വിപുലീകരണ പദ്ധതി മെച്ചപ്പെടുത്തും. വളം, കീടനാശിനി എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ പദ്ധതികൾ വിജയിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News