Vastu Tips for Home: ഇന്ന് വീട് നിര്‍മ്മിക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ് വീടിന്‍റെ വാസ്തു. എന്നാല്‍, വാസ്തു ശാസ്ത്രം വീട് രൂപകല്‍പന ചെയ്യുമ്പോള്‍ മാത്രമല്ല, അതിനുശേഷവും ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, വാസ്തു ശാസ്ത്രം വീട് പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മാത്രമല്ല, വീട്ടിൽ സൂക്ഷിക്കേണ്ട വസ്തുക്കളെപ്പറ്റിയും നമുക്ക് ശരിയായ അറിവ് നല്‍കും.
വീട് പണിതതിനുശേഷം നാം വീട് അലങ്കരിക്കാറുണ്ട്. അതിനായി പലപ്പോഴും വിലപിടിപ്പുള്ള അലങ്കാര വസ്തുക്കളും നാം ശേഖരിക്കാറുണ്ട്. എന്നാല്‍, നാമറിയാതെ ചെയ്യുന്ന ചില പിഴവുകള്‍ നമ്മുടെ സന്തോഷത്തിന് ഭംഗം വരുത്തും. അതായത്, നാം വീട് അലങ്കരിക്കാനായി വാങ്ങുന്ന ചില വസ്തുക്കള്‍ നമുക്ക് ദോഷകരമാവാം. അതായത്, ഈ വസ്തുക്കള്‍മൂലം നമ്മുടെ വീട്ടില്‍ നെഗറ്റീവ് എനർജി ഉണ്ടാവുന്നു.
Also Read: Astro Tips for Tuesday: കടബാധ്യതയിൽ നിന്ന് മുക്തി, ചൊവ്വാഴ്ച രാമഭക്തനായ ഹനുമാനെ ആരാധിക്കാം
പുതിയ വീട്, ഭംഗിയായി അലങ്കരിച്ചിരിയ്ക്കുന്നു, എന്നാല്‍, താമസം തുടങ്ങിയതേ പ്രശ്നങ്ങളും ആരംഭിച്ചു എന്ന് ചിലര്‍ പരാതിപ്പെടുന്നത് കേട്ടിട്ടുണ്ടാകാം, അതിന് കാരണം ഇത്തരം നെഗറ്റീവ് എനർജി ഉത്പാദിപ്പിക്കുന്ന അലങ്കാര വസ്തുക്കളാണ്. എന്നാല്‍, നമ്മുടെ ശ്രദ്ധ അതിലേക്ക് പോകുന്നില്ല എന്ന് മാത്രം.
വാസ്തു ശാസ്ത്രം പറയുന്ന തനുസരിച്ച് വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില അലങ്കാര വസ്തുകള്‍ ഉണ്ട്. അതായത്, ഈ വസ്തുക്കള്‍ നമ്മുടെ വീട്ടില്‍ നെഗറ്റീവ് എനർജി നിറയ്ക്കും. സാധാരണ കാണാറുള്ളത്, വീട്ടിൽ ഒഴിവാക്കേണ്ടതുമായ അലങ്കാര വസ്തുക്കള്‍ ഏതൊക്കെയാണ് എന്ന് നോക്കാം....
1. യുദ്ധവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കരുത്
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും, ചിലരുടെ വീട്ടില്‍ രാമായണ, മഹാഭാരത യുദ്ധ ചിത്രങ്ങള്‍ ഉണ്ടാകാം. എന്നാല്‍, നിങ്ങള്‍ക്കറിയുമോ? ഇത്തരം ചിത്രങ്ങള്‍ ഒരിയ്ക്കലും വീടിന് ശുഭമല്ല. അതായത് ഇത്തരം ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജി ഉണ്ടാക്കും. ഇത് ആ വീട്ടിലെ അംഗങ്ങൾ തമ്മിൽ എപ്പോഴും അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളും ഉണ്ടാക്കാം. അത്തരമൊരു സാഹചര്യത്തിൽ ഇത്തരം ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
2. താജ് മഹല്‍ വീട്ടില്‍ സൂക്ഷിക്കരുത്
പ്രണയത്തിന്‍റെ പ്രതീകമാണ് താജ് മഹല്‍ എന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്.
ദമ്പതികളോ സുഹൃത്തുക്കളോ താജ് മഹല്‍ സമ്മാനിക്കുന്നത് നിങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടാകും. എന്നാല്‍ വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് താജ് മഹല്‍ സമ്മാനമായി നല്‍കുന്നതും വീട്ടില്‍ സൂക്ഷിക്കുന്നതും നല്ലതല്ല. (പ്രണയ സ്മാരകമാണ് എങ്കിലും താജ് മഹല്‍ യഥാര്‍ത്ഥത്തില്‍ ഒരു ശവകുടീരമാണ്, അതിനാല്‍ തജ്മഹല്‍ സമ്മാനമായി നല്‍കുന്നതും വീടുകളില്‍ വയ്ക്കുന്നതും ശുഭമല്ല.
3. ഗ്ലാസുകൊണ്ടുള്ള അലങ്കാര സാധനങ്ങള്‍ക്ക് കേടു പറ്റിയാല്‍ ഉടന്‍ ഉപേക്ഷിക്കുക
വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് പൊട്ടിയ ഗ്ലാസോ കണ്ണാടിയോ വീട്ടില്‍ സൂക്ഷിക്കരുത്. ഇത് ഏറെ അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത്തരം സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നെഗറ്റിവ് എനർജി ഉണ്ടാകാന്‍ ഉടയാക്കും. ഗ്ലാസുകൊണ്ടുള്ള അലങ്കാര സാധനങ്ങള്‍ക്ക് കേടു പറ്റിയാല്‍ യാതൊരു കാരണവശാലും അത് വീട്ടില്‍ സൂക്ഷിക്കരുത്. അതേപോലെ പൊട്ടിയ കണ്ണാടികള്‍ വീട്ടില്‍ സൂക്ഷിക്കരുത്. Decorative Mirror ഇന്ന് വീടുകളില്‍ സാധാരണമാണ്. എന്നാല്‍, കേട് സംഭവിച്ചാല്‍ പിന്നെ അത് ഉപേക്ഷിക്കുകയാണ് നല്ലത്.
മുകളിൽ പറഞ്ഞിരിക്കുന്ന അലങ്കാര വസ്തുക്കള്‍ നിങ്ങളുടെ വീട്ടില്‍ ഉണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. എന്നിരുന്നാലും, ഒരിക്കൽ വിദഗ്ധ അഭിപ്രായം സ്വീകരിക്കുന്നതും നല്ലതാണ്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...